ചെന്നൈ: ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെ ഓരോ മനുഷ്യജീവന്റെയും പവിത്രതയും അന്തസ്സും സംരക്ഷിക്കണമെന്ന സന്ദേശവുമായി അഞ്ചാമത് ദേശീയ ‘മാർച്ച് ഫോർ ലൈഫ്’ ഓഗസ്റ്റ് 8, 9 തീയതികളിൽ ചെന്നൈയിൽ നടക്കും. മദ്രാസ്-മൈലാപ്പൂർ അതിരൂപതയുടെ ആതിഥേയത്വത്തിൽ സ്റ്റെല്ല മാരീസ് കോളേജിലാണ് ദ്വിദിന സമ്മേളനം സംഘടിപ്പിക്കുന്നത്.കരുണയിലും നീതിയിലും അധിഷ്ഠിതമായ ജീവൻ അനുകൂല സംസ്കാരം വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം നടക്കുന്നത്. പരിപാടികളുടെ ഭാഗമായി ഓഗസ്റ്റ് 8-ന് രാവിലെ 5.30-ന് ചെന്നൈയിലെ നേപ്പിയർ ബ്രിഡ്ജിൽ നിന്ന് ‘റൺ ഫോർ ലൈഫ് 2026 – 5K’ മിനി മാരത്തൺ ആരംഭിക്കും. ‘ജീവനോട് അതെ എന്ന് പറയൂ’ എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് മാരത്തൺ സംഘടിപ്പിക്കുന്നത്.മാരത്തണിന് ശേഷം ദിവ്യകാരുണ്യ ആരാധന, പ്രോ-ലൈഫ് പ്രദർശനത്തിന്റെ ഉദ്ഘാടനം, വൈകുന്നേരം കോളേജ് ക്യാമ്പസിൽ ജെറീക്കോ മാർച്ച് എന്നിവ നടക്കും.ഓഗസ്റ്റ് 9-ന് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന യുവജന സംഗമം, പൊതുസമ്മേളനം, ജീവന്റെ സംരക്ഷണത്തിനായുള്ള പ്രോ-ലൈഫ് മാർച്ച് എന്നിവ സംഘടിപ്പിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മെത്രാന്മാരുടെയും വൈദികരുടെയും കാർമികത്വത്തിൽ അർപ്പിക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനയോടെ സമ്മേളനം സമാപിക്കും.മനുഷ്യജീവന്റെ പവിത്രതയും അന്തസ്സും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം സമൂഹത്തിലേക്ക് കൂടുതൽ ശക്തമായി എത്തിക്കുകയെന്നതാണ് ദേശീയ ‘മാർച്ച് ഫോർ ലൈഫ്’ സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.
Trending
- വിശ്വാസവും സത്യവും ശക്തിപ്പെടുത്തുന്നതാകണം സഭാത്മക വിദ്യാഭ്യാസം: ലെയോ പതിനാലാമൻ പാപ്പ
- മികച്ച ഗവേഷക പ്രബന്ധത്തിന് അവാർഡ്.
- സാഹോദര്യത്തിലൂടെ മാനവികതയുടെ സുസ്ഥിരഭാവി ഉറപ്പാക്കാനാകൂ: കർദ്ദിനാൾ കൂവക്കാട്
- നീണ്ടകര ശ്രേയസിൽ ലവ്ദാതോസി ഗാർഡൻ ആരംഭിച്ചു
- സൗജന്യ ഹൃദ്രോഗ നിർണ്ണയ ക്യാമ്പുമായി ബെൻസിഗർ ആശുപത്രി
- കർദ്ദിനാൾ സംഘത്തിന്റെ പുതിയ ഡീനായി ലൂയിസ് അന്തോണിയോ താഗ്ലെ; അംഗീകാരം നൽകി ലെയോ പാപ്പ
- ആലപ്പുഴ രൂപതയുടെ പ്ലാറ്റിനം ജൂബിലിക്ക് ഇന്ന് അർത്തുങ്കലിൽ തുടക്കം
- മാഹി സെന്റ് തെരേസാസ് ബസിലിക്കയിൽ പുതിയ വൈദികമന്ദിരത്തിന് ശിലാസ്ഥാപനം

