ഫാ.ഷനീഷ് ജോസ്തുണ്ടിപ്പറമ്പില് ഹോളിക്രോസ് പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റി, റോം
പ്രവേശക പ്രദക്ഷിണംരണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം നടന്ന ആരാധനാക്രമ നവീകരണത്തിന്റെ ഭാഗമായി ഏവരുടെയും സജീവ പങ്കാളിത്തം ഉറപ്പിക്കാനായി റോമന്‍ ദിവ്യബലിയില്‍ പ്രദക്ഷിണങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു. ദിവ്യബലിയിലെ ആദ്യത്തെ പ്രദക്ഷിണമാണ് പ്രവേശക പ്രദക്ഷിണം.
ജനങ്ങള്‍ സമ്മേളിച്ചതിനുശേഷമാണ് പ്രദക്ഷിണംആരംഭിക്കുക. (GIRM 47). പ്രദക്ഷിണത്തിനു മുന്‍പ് ദേവാലയത്തില്‍ ഇരിക്കുകയും, മുട്ടുകുത്തിനിന്ന് പ്രാര്‍ഥിച്ചുകൊണ്ടിരിക്കുകയും ചെയ്തിരുന്ന ദൈവജനം പ്രവേശക പ്രദക്ഷിണ സമയത്ത് എഴുന്നേറ്റു നില്ക്കുന്നു. അത് വലിയ ഒരു അടയാളവും ബോധ്യവുമാണ്. എഴുന്നേറ്റ് നില്ക്കുക എന്നത് തങ്ങളുടടെ സന്നദ്ധത(Readiness) യെയാണ് സൂചിപ്പിക്കുക. ദൈവത്തിന് ബലിയര്‍പ്പിക്കാന്‍ ഞങ്ങള്‍ സന്നദ്ധരായിരിക്കുന്നു, അവന്റെ സാന്നിധ്യം ഞങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു, അവനെ സ്വീകരിക്കാന്‍ ഞങ്ങള്‍ ഒരുങ്ങിയിരിക്കുന്നു എന്നതൊക്കെയാണ് ദൈവജനത്തിന്റെ ഈസമയത്തെ എഴുന്നേറ്റ് നില്ക്കാന് സൂചിപ്പിക്കുന്നത്.അതിനാല്‍ പ്രവേശന പ്രദക്ഷിണം രണ്ട് കാര്യങ്ങള്‍ ഓര്‍മപ്പെടുത്തുന്നു:
1. ദൈവജനത്തിന്റെ മധ്യേയുള്ള ദൈവസാന്നിധ്യം (ഇഇഇ 1348).2. ക്രിസ്തുശരീരത്തിലെ അംഗങ്ങളായ നാമും ക്രിസ്തുവുമായുള്ളഐക്യം. (Union between the head and the members of the Mystical Body ofChrist).ഈ പ്രദക്ഷിണം ബലിപീഠത്തിലേക്ക് ദൈവജനത്തെ നയിക്കുന്നു. രണ്ട് അര്‍ത്ഥങ്ങളാണ് പ്രവേശന പ്രദക്ഷിണത്തിന് നല്‍കുക.
1. നമ്മുടെ കര്‍ത്താവിന്റെ പീഡാസഹനത്തിനുമുന്നോടിയായി ജറുസലേമിലേക്ക് നടത്തിയ പ്രദക്ഷിണം ഓര്‍മിച്ചുകൊണ്ട്,ബലി അര്‍പ്പിക്കപ്പെട്ട സ്ഥലത്തേക്ക് ക്രിസ്തുവിനെ അനുഗമിക്കുന്നു. 2. നാമെല്ലാവരും ‘തീര്‍ത്ഥാടക ജനമാണെന്ന’ സഭയുടെ ബോധ്യം.രൂപതാ മെത്രാന് മുഖ്യകാര്മികന് ആകുന്ന ദിവ്യബലിയിലെ പ്രവേശ പ്രദക്ഷിണത്തിന്റെ ക്രമം ഇപ്രകാരമാണ് (ഇഋ 128).
1. ധൂപകലശ വാഹകന്
2. കത്തുന്ന മെഴുകുതിരികള്‍ വഹിക്കുന്ന ഏഴോ അല്ലെങ്കില്‍ രണ്ടോ പേരുടെ മധ്യേ,കുരിശുരൂപം മുന്നോട്ട് ദര്‍ശനമായി, കുരിശുവാഹകന്‍.
3. രണ്ടു വരിയായി പുരോഹിതന് (ബലിയര്‍പ്പണത്തിന് സഹകാര്‍മികര്‍ ആകാത്തവര്‍)
4. സുവിശേഷ ഗ്രന്ഥവുമായി ഡീക്കന്‍
5. ഡീക്കന്മാര്
6. ദിവ്യബലിയില്‍ സഹകാര്‍മികരാകുന്ന വൈദികര്‍
7. മെത്രാന്
8. മെത്രാനെ ദിവ്യബലിയില്‍ സഹായിക്കുന്ന രണ്ട് ഡീക്കന്മാര്.
9. ദിവ്യപൂജാഗ്രന്ഥവും, അംശവടിയും, മൈറ്ററും വഹിക്കാന്‍ സഹായിക്കുന്ന ശുശ്രൂഷകര്‍.
വിചിന്തനത്തിന്* പ്രവേശക പ്രദക്ഷിണത്തിന് നാം നന്നായി ഒരുങ്ങാറുണ്ടോ?* ഞായറാഴ്ച ദിവ്യബലിയില്‍ നാം പ്രവേശക പ്രദക്ഷിണം ഉള്‍പ്പെടുത്താറുണ്ടോ?* പ്രവേശക പ്രദക്ഷിണം നീണ്ട ഒരു ജാഥയായി മാറുന്ന പ്രതീതി ഉണ്ടാകുന്നുണ്ടോ?* വൈദികരും ഡീക്കന്മാരും ശുശ്രൂഷികളും തങ്ങളുടെ സ്ഥാനത്തിനടുത്ത ആരാധനാക്രമ വസ്ത്രങ്ങള്‍ ധരിച്ചാണോ പ്രവേശക പ്രദക്ഷിണത്തില്‍ പങ്കുചേരുന്നത്?*
ചില സ്ഥലങ്ങളിലെങ്കിലും പ്രവേശക പ്രദക്ഷിണത്തോടൊപ്പം നേര്‍ച്ച കാഴ്ചകള്സ്വീകരിക്കുന്നുണ്ടെന്നും അവ പ്രവേശക പ്രദക്ഷിണത്തിന്റെ അര്‍ത്ഥത്തിനും ലക്ഷ്യത്തിനുംഎതിരാണ് എന്നും നാം മനസ്സിലാക്കുന്നുണ്ടോ?

