കൊച്ചി: തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻ ഇടവകയിലെ 1985-ലെ കെ.സി.വൈ.എം മുൻകാല പ്രവർത്തകരുടെ കൂട്ടായ്മ പള്ളുരുത്തി കാരുണ്യഭവനിലെ അമ്മമാരോടൊപ്പം ഒരു ദിവസം ചെലവഴിച്ച് സാമൂഹിക പ്രതിബദ്ധതയുടെ മാതൃകയായി. പരിപാടിയുടെ ഭാഗമായി കാരുണ്യഭവനിലേക്ക് ഒരു വീൽചെയറും നിത്യോപയോഗ സാധനങ്ങളും കൈമാറി. ഫാ. വിബിൻ മാളിയക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു. കൺവീനർ ടോസി പൂപ്പൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ സുമിത് ജോസഫ് മുഖ്യപ്രഭാഷണം നടത്തി.പി. പി. ജേക്കബ്, സുപ്പീരിയർ സിസ്റ്റർ വിബിന, ജെയിൻ ജേക്കബ്, ജോജി ജോസഫ്, പി. ജി. മാക്സൺ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.സ്നേഹവും കരുതലും പങ്കുവെച്ച ഈ സംഗമം മുൻകാല കെ.സി.വൈ.എം പ്രവർത്തകരുടെ സാമൂഹിക പ്രതിബദ്ധതയും സേവനമനോഭാവവും വീണ്ടും അടിവരയിടുന്നതായി പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
Trending
- ഇറാഖിലെ ക്രിസ്ത്യൻ സാന്നിധ്യം: പുനർനിർമ്മാണം മാത്രം പോരെന്ന് കൽദായ പാത്രിയാർക്കീസ്
- പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാൾ ;പാപ്പാ കസ്തേൽ ഗന്തോൾഫോയിലേക്ക്
- ദേശീയ കോൺഫറൻസിന് കഴക്കൂട്ടം മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ തുടക്കം
- ലെയോ പതിനാലാമൻ പാപ്പ സാൻ മരീനോയും റിമിനിയും സന്ദർശിക്കും
- കൊല്ലം ക്രിസ്ത്യനികള്‍ പിന്നിട്ട വഴികളും നവോത്ഥാന സംഭാവനകളും
- ഇഗ്നേഷ്യസ് ഗൊണ്‍സാൽവസ് വാർത്തകൾക്കപ്പുറമുള്ള ഒരു മാധ്യമജീവിതം
- ക്രോണിക്കിള്‍ ഓഫ് എ ഡെത്ത് ഫോര്‍ടോള്‍ഡ്
- ജനഗണമനയും വന്ദേമാതരവുംചരിത്രം പാടിയ രണ്ടു ഗാനങ്ങള്‍, കാലം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

