എരമല്ലൂർ : വ്യവസായ തലസ്ഥാനമായ കൊച്ചിയുടെ സാറ്റലൈറ്റ് സിറ്റിയാക്കി അരൂരിനെ മാറ്റുമെന്ന് ഷാനിമോൾ ഉസ്മാൻ. കെ.എൽ.സി.എ കൊച്ചി രൂപത സമിതി തയ്യാറാക്കി നൽകിയ ‘എൻ്റെ അരൂർ ‘ എന്ന വികസന കരട് രേഖ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു. അരൂരിന്റെ ജനപ്രതിനിധികളായിരുന്ന തന്റെ മുൻഗാമികൾ തുടങ്ങിവച്ച പദ്ധതികൾ പൂർത്തീകരിക്കുകയും അരൂരിന്റെ ആധുനികവൽക്കരണത്തിന് ആവശ്യമായ പ്രവർത്തനങ്ങൾക്ക് വിശ്രമമില്ലാതെ പരിശ്രമിക്കുമെന്നും എംഎൽഎ ഉറപ്പുനൽകി. സമുദ്രോല്പന്ന കയറ്റുമതി മേഖലയുടെ സിരാകേന്ദ്രം എന്ന നിലയിൽ ഒരു വ്യവസായ ഇടനാഴിയാക്കി അരൂരിനെ രൂപപ്പെടുത്തും. കെ.എൽ.സി.എ കൊച്ചി രൂപതാ സമിതി എംഎൽഎയ്ക്ക് നൽകിയ സ്വീകരണത്തിലാണ് ‘എൻ്റെ അരൂർ’ എന്ന വികസന സമീപന രേഖ സമർപ്പിച്ചത്.
സമ്മേളനം കൊച്ചി രൂപത മെത്രാൻ ഡോ. ആൻറണി കാട്ടിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. അരൂരിന്റെ വികസന മുരടിപ്പിന് മാറ്റം ഉണ്ടാവണമെന്നും എഴുപുന്ന റെയിൽ ഓവർ ബ്രിഡ്ജ്, കുടിവെള്ളം ഉൾപ്പെടെയുള്ള ജനകീയ ആവശ്യങ്ങൾ
നിറവേറ്റുന്നതിന് കാലതാമസം ഉണ്ടാവരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വികസന പ്രവർത്തനങ്ങൾക്ക് കൂട്ടായി പരിശ്രമിക്കാമെന്നും എം.എൽ.എ. മുന്നോട്ടുവയ്ക്കുന്ന വികസന പ്രവർത്തനങ്ങൾക്ക് കൊച്ചി രൂപതയുടെ പരിപൂർണ്ണ പിന്തുണ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
കെ.എൽ.സി.എ. കൊച്ചി രൂപത പ്രസിഡൻറ് ടി.എ ഡാൽഫിൻ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. ആൻറണി കുഴിവേലി ആമുഖപ്രഭാഷണം നടത്തി.
ഫെറോന വികാരി ഫാ. ടൈറ്റസ് കണ്ടെത്തിപ്പറമ്പിൽ, അരൂർ പഞ്ചായത്ത് പ്രസിഡൻറ് സി കെ പുഷ്പൻ എഴുപുന്ന പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു ഷാജി, രൂപത ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ കോയിപ്പറമ്പിൽ, ട്രഷറർ ജോബ് പുളിക്കിൽ, അരൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് മോളി ജസ്റ്റിൻ, രൂപത വൈസ് പ്രസിഡൻ്റുമാരായ സോണി പവേലിൽ, ബാബു കാളിപ്പറമ്പിൽ, സെക്രട്ടറി ജോഷി മുരിക്കുംതറ,സുനന്ദ ബോണി, രൂപതാ രാഷ്ട്രീയ ഫോറം കൺവീനർ സാബു കാനക്കാപള്ളി , മേഖല പ്രസിഡൻറ് ജോർജ് നിക്സൺ, വിനു പീറ്റർ, റെഡ്ജൻ റിബല്ലോ,ഹെൻസൺ പോത്തംപള്ളി, യൂണിറ്റ് പ്രസിഡണ്ടുമാരായ ഷാജൻ കൂറ്റുതറ, ഷീജൻ ജോസഫ്, ജെയിംസ് കണ്ടത്തിപ്പറമ്പിൽ, കെ.വി.ആൻ്റെണി, രാജുക്കുട്ടൻ, ബിജു ആൻ്റണി, ആൻ്റണി എസ്, ജോസി വലിയതറ, നീതു തേവരുപറമ്പിൽ, എൻ.കെ. രാജീവൻ, അലോഷ്യസ് ആലത്തറ, ജോസഫ് ആന്റണി ജോയ് നീണ്ടകര എന്നിവർ പ്രസംഗിച്ചു.

