കൊച്ചി: സാമൂഹിക നീതിക്കും ആദിവാസി ജനതയുടെ അവകാശങ്ങൾക്കും വേണ്ടി ജീവിതം സമർപ്പിച്ച ജെസ്യൂട്ട് വൈദികൻ ഫാ. സ്റ്റാൻ സ്വാമിയുടെ അനുസ്മരണ പരിപാടികൾ ജൂലൈ 5-ന് സംസ്ഥാനത്തുടനീളം സംഘടിപ്പിക്കും. കെഎൽസിഎ സംസ്ഥാന-രൂപത സമിതിയുടെ നേതൃത്വത്തിലാണ് അനുസ്മരണം നടക്കുന്നത്.
കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) രൂപത സമിതികളുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ 12 രൂപതകളിലെയും എല്ലാ കെഎൽസിഎ യൂണിറ്റുകളിലും ഫാ. സ്റ്റാൻ സ്വാമിയെ അനുസ്മരിച്ച് പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

