തിരുവനന്തപുരം : നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി ആരോഗ്യ പരിപാലനമദ്യ വിരുദ്ധ കമ്മീഷൻ്റെ നേതൃത്വത്തിൽ പൂഴനാട് ഫാത്തിമ നഴ്സറി സ്കൂൾ ഹാളിൽ വച്ച് പരിസ്ഥിതിദിനാചരണം സംഘടിപ്പിച്ചു. കമ്മീഷൻ സെക്രട്ടറി ഫാ. ഡെന്നിസ് മണ്ണൂർ അദ്ധ്യക്ഷത വഹിച്ച യോഗം നിഡ്സ് ഡയറക്ടർ ഫാ. ക്രിസ്റ്റഫർ യശയ്യ ഉദ്ഘാടനം ചെയ്തു. കമ്മീഷൻ സെക്രട്ടറി അൽഫോൻസ ആൻ്റിൽസ്, നഴ്സറി കോ ഓഡിനേറ്റർ ലളിത, മേഖല ആനിമേറ്റർ പ്രകാശി, നഴ്സറി പ്രധാനാധ്യാപിക അംബിക എന്നിവർ സംസാരിച്ചു. നിഡ്സ് ഡയറക്ടർ ഫാ. ക്രിസ്റ്റഫർ യശയ്യ, ഫാ. ഡെന്നിസ് മണ്ണൂർ എന്നിവർ ഫലവൃക്ഷ തൈ വിതരണം ചെയ്യുകയും വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. തുടർന്ന് നഴ്സറി കുട്ടികൾ രക്ഷകർത്താക്കൾ PTA അംഗങ്ങൾ യൂണിറ്റ് പ്രതിനിധികൾ പലവിധ തൈകൾ നട്ട് പരിസ്ഥിതി ദിനാചരണം ആഘോഷമാക്കി.
Trending
- ഹൗസ് ചലഞ്ച് ; 220-ാമത്തെ വീടിന്റെ താക്കോൽ കൈമാറി
- കണ്ണൂർ രൂപതയിൽ ഭരണനേതൃത്വത്തിൽ മാറ്റം
- ആഫ്രിക്കയിലെ ദുരന്തബാധിതർക്കായി പ്രാർത്ഥിച്ച് ലെയോ പാപ്പ; അന്താരാഷ്ട്ര സഹകരണത്തിന് ആഹ്വാനം
- പീഡനങ്ങൾക്കിടയിലും വിശ്വാസത്തിൽ ഉറച്ച് അർമേനിയൻ ക്രൈസ്തവർ: പാത്രിയാർക്കീസ് ബെദ്രോസ്
- അനന്തപുരിയിലെ പൗരാണിക ദേവാലയം സെന്റ് ആന്റണീസ് വലിയതുറ
- മാർ ക്ലീമിസ് ബാവയുടെ രജതജൂബിലിക്ക് കരുതലിന്റെ മുഖമായി 40 വീടുകൾ; വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് പദ്ധതിയും
- ദിവ്യകാരുണ്യത്തെ ജീവിതത്തിന്റെ കേന്ദ്രമാക്കിയ ലോലയുടെ കഥ സിനിമയാകുന്നു
- ഭാരതത്തിന്റെ പ്രഥമ അപ്പോസ്തലൻ വി.ബർത്തലോമിയോയുടെ തിരുനാൾ ഇന്ന്

