കൊച്ചി :പ്രശസ്ത ചരിത്ര പണ്ഡിതനും സഭാ സ്നേഹിയും മരിയ ഭക്തനും സാഹിത്യകാരനും സാമൂഹിക പ്രവർത്തകനും പ്രഭാഷകനുമായ
ആന്റണി പുത്തൂർ ചാത്തിയാത്ത് ( 81) നിര്യാതനായി. പുത്തൂർ അന്തോണി ഫ്രാൻസിസി ന്റെ മകനാണ് . സംസ്കാരം ചാത്തിയാത്ത് മൗണ്ട് കാർമ്മൽ ദേവാലയ സെമിത്തേരിയിൽ മെയ് 26 ചൊവ്വ വൈകുന്നേരം 3 മണിക്ക് നടത്തും.
കർണാടകത്തിലെ തളിക്കോട്ട വിദ്യാപ്രചാരക മണ്ഡൽ ഹൈസ്കൂളിലെ പ്രിൻസിപ്പൽ ആയിരുന്നു. നോമ്പുകാല പുത്തൻപാന പാരായണവും വിചിന്തനവും അദ്ദേഹം നിരവധി ദേവാലയങ്ങളിൽ ചെയ്തിരുന്നു. ഹോർത്തൂസ് മലബാറിക്കൂസും നാട്ടുച്ചികിത്സ രീതികളും എന്ന ബ്രുഹൂത്തായ ഗ്രന്ഥം പൂർത്തിയാക്കിയിട്ടുണ്ട് ….വരാപ്പുഴ അതിരൂപത ആർക്കൈവ്സ് ഉടനെ ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കും.’ഹോർത്തൂസ് മലബാറിക്കസ്’ എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ രചനയിൽ ഇറ്റാലിയൻ കർമലീത്ത വൈദികൻ മത്തേവൂസ് പാതിരിയുടെ പങ്ക്’, ‘ഹോർത്തൂസ് മലബാറിക്കസിന്റെ ഇംഗ്ലീഷ് വിവർത്തനത്തിൽ ലത്തീൻ പണ്ഡിതരായ വൈദികർ വഹിച്ച പങ്ക്’ എന്നിവ വെളിപ്പെടുത്തുന്ന അദ്ദേഹത്തിന്റെ പുസ്തകങ്ങളും ലേഖനങ്ങളും ശ്രദ്ധേയമാണ്. ഹോർത്തൂസ് മലബാറിക്കസിൽ പറഞ്ഞിരിക്കുന്ന ഔഷധസസ്യങ്ങളെ സംബ്ബന്ധിച് ‘ ‘ഹോർത്തൂസ് മലബാറിക്കസും നാട്ടു ചികിത്സാ രീതികളും ‘ എന്ന ഗ്രന്ഥം പൂർത്തിയാക്കിയിട്ടുണ്ട്.ഹോർത്തൂസ് മലബാറിക്കൂസിൽ മത്തേവൂസ് പാതിരിയുടെ , പ്രചോദകനും,പ്രാരംഭകനും, കർത്താവും എന്ന സ്ഥാനം ലോകത്തിന് വെളിപ്പെടുത്തിക്കൊടുത്തു .ലാറ്റിൻ ഭാഷയുടെ ഇംഗ്ലീഷ് വിവർത്തകനായ ഡോ. ആന്റണി മുക്കത്തച്ചൻ, ബിഷപ്പ് പത്രോണി തുടങ്ങിയ ലത്തീൻ പണ്ഡിതരുടെ വിവർത്തന സഹായം അദ്ദേഹം തേടിയിട്ടുണ്ട്. തമസ്കരിക്കപ്പെട്ടിരുന്ന മഹത് വ്യക്തികളെ ലോകത്തിന് അദ്ദേഹം കാണിച്ചു കൊടുത്തു ….അർണോസ് പാതിരി: പുത്തൻ പാനയും ഇതരകാവ്യങ്ങളും തുടങ്ങിയ ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.
അർണോസ് പാതിരിയുടെ കാവ്യങ്ങളെ കുറിച്ച് പഠനങ്ങൾ നടത്തുകയും ഗ്രന്ഥങ്ങൾ എഴുതുകയും ചെയ്തിട്ടുണ്ട് 2014 ലെ കേരള ഫോക്ക് ലോർ അക്കാദമി അവാർഡും 2017 ലെ ഫെലോഷിപ്പും കെ സി ബി സി മാധ്യമ കമ്മീഷൻ 2021ലെ ഗുരുപൂജ അവാർഡും കേരള ലത്തീൻ കത്തോലിക്ക ഹിസ്റ്ററി അസോസിയേഷന്റെ ചരിത്ര പ്രതിഭ അവാർഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട് വരാപ്പുഴ അതിരൂപതയുടെ മാധ്യമ കമ്മീഷന്റെ കേരളവാണി യൂട്യൂബ് ചാനലിലൂടെ കേരള ക്രിസ്ത്യാനികളും റോമൻ കത്തോലിക്ക സഭയും ചരിത്രവഴിയിൽ എന്ന എപ്പിസോഡുകൾ അവതരിപ്പിച്ചിട്ടുണ്ട്.കെഎൽ സി എച്ച് എ , കെ ആർ എൽ സി എച്ച് എസി എക്സിക്യൂട്ടീവ് അംഗവും ചരിത്രാന്വേഷി എന്ന സംഘടനയുടെ ചെയർമാനുമാണ് ആന്റണി പുത്തൂർ. തൃശൂർ വേലൂർ അർണോസ് പാതിരി അക്കാദമിയിലും അദ്ദേഹം പ്രവർത്തന നിരതനായിരുന്നു.

