തിരുവനന്തപുരം : ആനി ആനിമസ്ക്രീൻ എന്ന ധീര വനിതയുടെ ജന്മദിനമായ ജൂൺ 6 ന് കെ എൽ സി ഡബ്ല്യൂ എ സ്ഥാപക ദിനമായി ആചരിക്കുന്നത്. ജൂൺ 6 ന് നടക്കുന്ന ആഘോഷങ്ങൾക്കു മുന്നോടിയായി ആനിമസ്ക്രീൻ്റെ ജീവിതവും പ്രവർത്തനങ്ങളും ദർശനങ്ങളും ആസ്പദമാക്കി ചരിത്ര പഠിതാവും . കെ എൽ സി ഡബ്ല്യൂ എ പ്രസിദ്ധീകരണമായ ആനിമസ്ക്രീൻ സ്വതന്ത്ര സമര ചരിത്രത്തിലെ സമുജജ്വല താരകം പുസ്തകത്തിൻറെ എഡിറ്ററുമായ ഇഗ്നീഷ്യസ് തോമസ് സാറിന്റെ പ്രഭാഷണം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. പന്ത്രണ്ട് രൂപതകളിൽ നിന്നുള്ള അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു.
ജൂൺ 6 രാവിലെ പാളയം സെൻറ് ജോസഫ് പള്ളിയിൽ കൃതജ്ഞതാ ബലിയും തുടർന്ന് തിരുവനന്തപുരം വഴുതക്കാട് ആനി മസ്കറിൻ സ്ക്വയറിൽ പുഷ്പാർച്ചനയും നടത്തും. എല്ലാ ഇടവകകളിലും കെ എൽ സി ഡബ്ല്യൂ എ യുടെ പതാക ഉയർത്തുകയും മെമ്പർഷിപ്പ് ക്യാമ്പയിനുകളും സംഘടിപ്പിക്കും
ജൂൺ ഏഴാം തീയതി വൈകിട്ട് നാലിന് എറണാകുളം വഞ്ചിസ്ക്വയറിൽ ആനിമസ്ക്രീൻ അനുസ്മരണവും, പൊതുസമ്മേളനവും സംഘടിപ്പിക്കുമെന്ന് സംസ്ഥാന ഭാരവാഹികളായ പ്രസിഡൻറ് റാണി പ്രദീപ്, ജനറൽ സെക്രട്ടറി ജാക്വലിൻ ജോബ് , ട്രഷറർ വിനു ഗിൽബർട്ട് എന്നിവർ അറിയിച്ചു.

