വത്തിക്കാൻ സിറ്റി : ലെയോ പതിനാലാമൻ പാപ്പ വരുന്ന സെപ്റ്റംബർ മാസത്തിൽ ഫ്രാൻസിലേക്ക് അപ്പസ്തോലികയത്ര നടത്തും. ബെനഡിക്ട് പതിനാറാമൻ പപ്പ 2008-ൽ നടത്തിയ അപ്പസ്തോലികയാത്രയ്ക്ക് ശേഷം പതിനെട്ട് വർഷങ്ങൾക്കിപ്പുറമാണ് 25 മുതൽ 28 വരെ തീയതികൾ നീളുന്ന ഈ സന്ദർശനം നടക്കുന്നത്.
ഫ്രാൻസിലെ രാഷ്ട്ര നേതൃത്വത്തിന്റെയും, പ്രാദേശിക കത്തോലിക്കാ സഭയുടെയും, യുനെസ്കോ ഡയറക്ടർ ജനറലിന്റെയും ക്ഷണങ്ങൾ സ്വീകരിച്ചാണ് ഈ അപ്പസ്തോലികയാത്ര നടത്താൻ പാപ്പ തീരുമാനിച്ചത്. യുനെസ്കോയുടെ ഓഫീസും പാപ്പ സന്ദർശിക്കും.
ലെയോ പതിനാലാമൻ പാപ്പ തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം കഴിഞ്ഞ ഏപ്രിൽ 10-ന് ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവേൽ മാക്രോൺ വത്തിക്കാനിലെത്തി പാപ്പ യെ കണ്ടിരുന്നു. അതിനും മുൻപ്, 2018-ലും 2021-ലും 2022-ലും ഫ്രഞ്ച് പ്രസിഡന്റ് വത്തിക്കാനിൽ എത്തി ഫ്രാൻസിസ് പാപ്പയുമായും കൂടിക്കാഴ്ചകൾ നടത്തിയിരുന്നു.
Trending
- ഹൗസ് ചലഞ്ച് ; 220-ാമത്തെ വീടിന്റെ താക്കോൽ കൈമാറി
- കണ്ണൂർ രൂപതയിൽ ഭരണനേതൃത്വത്തിൽ മാറ്റം
- ആഫ്രിക്കയിലെ ദുരന്തബാധിതർക്കായി പ്രാർത്ഥിച്ച് ലെയോ പാപ്പ; അന്താരാഷ്ട്ര സഹകരണത്തിന് ആഹ്വാനം
- പീഡനങ്ങൾക്കിടയിലും വിശ്വാസത്തിൽ ഉറച്ച് അർമേനിയൻ ക്രൈസ്തവർ: പാത്രിയാർക്കീസ് ബെദ്രോസ്
- അനന്തപുരിയിലെ പൗരാണിക ദേവാലയം സെന്റ് ആന്റണീസ് വലിയതുറ
- മാർ ക്ലീമിസ് ബാവയുടെ രജതജൂബിലിക്ക് കരുതലിന്റെ മുഖമായി 40 വീടുകൾ; വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് പദ്ധതിയും
- ദിവ്യകാരുണ്യത്തെ ജീവിതത്തിന്റെ കേന്ദ്രമാക്കിയ ലോലയുടെ കഥ സിനിമയാകുന്നു
- ഭാരതത്തിന്റെ പ്രഥമ അപ്പോസ്തലൻ വി.ബർത്തലോമിയോയുടെ തിരുനാൾ ഇന്ന്

