വെള്ളയമ്പലം: കേരളത്തിലെ 12 ലത്തീൻ രൂപതകളിലെയും മാനസികാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന സൈക്കോളജിസ്റ്റുകളുടെയും കൗൺസിലർമാരുടെയും കൂട്ടായ്മയായ CLAP- ന്റെ അഞ്ചാമത് സമ്മേളനവും സെമിനാറും 2026 മേയ് 15, 16 തിയതികളിൽ വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ നടന്നു. കെ.ആർ.എൽ.സി.ബി.സി ഫാമിലി കമ്മിഷന്റെ നേതൃത്വത്തിൽ നടന്ന സമ്മേളനം ദിവ്യ എസ്. അയ്യർ ഐ എ എസ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ എച്ച് പെരേര അധ്യക്ഷത വഹിച്ചു. കേരള ആരോഗ്യ സർവകലാശാല മുൻ വൈസ് ചാൻസിലർ പ്രൊഫ. ഡോ. എം കെ സി നായർ മുഖ്യപ്രഭാഷണം നടത്തി.
ഡിജിറ്റൽ കാലഘട്ടത്തിലെ കുട്ടികളുടെയും കൗമാരക്കരുടെയും മാനസികാരോഗ്യ സംബന്ധമായ വസ്തുതകളാണ് സമ്മേളന വിഷയം. പ്രസ്തുത വിഷയത്തിന്മേൽ ഡോ. അരുൺ ബി. നായർ (പ്രഫസർ, മാനസികാരോഗ്യ വിഭാഗം, തിരുവനന്തപുരം മെഡിക്കൽ കോളേജ്), സിജി ആന്റണി (കൗൺസിലർ, സൈക്കോതെറാപ്പിസ്റ്റ്, പരിശീലകൻ), DySP അരുൺ കുമാർ എന്നിവർ ആദ്യദിനത്തിൽ വിവിധ സെഷനുകൾക്കും വർക്ഷോപ്പുകൾക്കും നേതൃത്വം നൽകി. രണ്ടാം ദിനം ലെയോള കോളേജിലെ പ്രൊഫസർമാരായ പ്രിൻസി തോബിയാസ്, ഡോ. അർച്ചന, അപർണ ശങ്കർ, ആദിത്യ കുമാർ, കൺസൾട്ടന്റ് പോസിറ്റിവ് സൈക്കോളിസ്റ്റായ സന്തോഷ് ശിശുപാൽ എന്നിവർ ക്ലാസ്സുകൾ നയിച്ചു. കൂടാതെ വിവിധ തെറാപ്പികൾ പരിചയപ്പെടുത്തുന്ന വർക്ഷോപ്പുകളും നടന്നു.
സമാപന സമ്മേളനത്തിൽ തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ ഡോ. ക്രിസ്തുദാസ് ആർ അധ്യക്ഷത വഹിച്ചു. എഡിജിപി എസ്. ശ്രീജിത്ത് ഐ പി എസ് മുഖ്യാഥിതിയായിരുന്നു. മാനസികാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഡിപിൻ ദാസ് ആശംസകളർപ്പിച്ചു. സമ്മേളനത്തിൽ കേരളത്തിലെ 12 രൂപതകളിൽ നിന്നും നൂറിലധികം സൈക്കോളജിസ്റ്റുകൾ പങ്കെടുത്ത സമ്മേളനത്തിൽ കെ.ആർ.എൽ.സി.ബി.സി. ഫാമിലി കമ്മിഷൻ സെക്രട്ടറി ഫാ. ഡോ. എ ആർ ജോൺ നന്ദി പറഞ്ഞു.
Trending
- ലത്തീൻ രൂപതകളിലെ മാനസികാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന കൗൺസിലർമാരുടെ സമ്മേളനം (CLAP-26) സമാപിച്ചു
- പുതുതലമുറക്ക് വെളിച്ചം പകരാൻ മുതിർന്നവർക്ക് കടമയുണ്ട്: ബിഷപ് ഡോ. ജോസഫ് കാരിക്കശേരി
- കെആർഎൽസിസി രജതജൂബിലി ആഘോഷങ്ങൾക്ക് കോഴിക്കോട്ട് പ്രൗഢോജ്ജ്വല തുടക്കം
- മന്ത്രി സഭയിൽ കോൺഗ്രസ് പ്രതിനിധിയായി ലത്തീൻ കത്തോലിക്ക അംഗത്തെ ഉൾപെടുത്താത്തതിൽ അമർഷം; കെ ആർ എൽ സി സി
- വിരമിക്കുന്ന അധ്യാപകരെയും അനധ്യാപക ജീവനക്കാരെയും ആദരിച്ചു.
- കുട്ടികളെ സംരക്ഷിക്കാൻ അന്താരാഷ്ട്ര മാനവികനിയമങ്ങളും അവകാശങ്ങളും ഉറപ്പാക്കണം ; യൂണിസെഫ്
- സുരക്ഷിതമായ ഒരു സാമൂഹികജീവിതം ഉറപ്പാക്കുന്നതിനും വേണ്ടിയുള്ള നിയമങ്ങൾ മാനിക്കപ്പെടണമെന്ന് ലിയോ പതിനാലാമൻ പാപ്പാ.
- നെഞ്ചിലെ തീ🔥

