തിരുവനന്തപുരം: RESURRECTION or EXILE എന്ന തലക്കെട്ടില്‍ തിരുവത്താഴത്തെ വികലമായി ചിത്രീകരിച്ച് ക്രൈസ്തവ വിശ്വാസത്തെ അപമാനിച്ച ടൈംസ് ഓഫ് ഇന്ത്യ പത്രത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കെഎല്‍സിഎ തിരുവനന്തപുരം അതിരുപതയുടെ നേതൃത്വത്തില്‍ ഇന്നലെ വൈകുന്നേരം ടൈംസ് ഓഫ് ഇന്ത്യ ഓഫീസിനുമുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. യേശു ക്രിസ്തുവും 12 ശിഷ്യന്മാരും പങ്കെടുത്ത പരിശുദ്ധ തിരുവത്താഴത്തിന്റെ ചിത്രീകരണത്തെ അനുസ്മരിപ്പിക്കുന്ന വിധം രാഷ്ട്രീയ നേതാക്കളെ വരച്ചുചേര്‍ത്ത് ‘ഉയിര്‍ത്തെഴുന്നേല്‍പ്പ് അഥവാ ‘നാടുകടത്തല്‍’ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ചത് കോടിക്കണക്കിന് ക്രൈസ്തവ വിശ്വാസികളുടെ മതവികാരത്തെ വ്രണപ്പെടുത്തിയതായി കെഎല്‍സിഎ രൂപതാ ജനറല്‍ സെക്രട്ടറി സുരേഷ് സേവ്യര്‍ അധ്യക്ഷത പ്രസംഗത്തില്‍ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യ ഈ വിവാദ ചിത്രീകരണം ഉടന്‍ പിന്‍വലിച്ച് പത്രത്തിന്റെ ഒന്നാം പേജില്‍ തന്നെ ഖേദം പ്രകടിപ്പിക്കുകയും ക്രൈസ്തവ സമൂഹത്തോട് നിരുപാധികം മാപ്പ് പറയുകയും വേണം. ഭാവിയില്‍ മതചിഹ്നങ്ങളെയും വിശ്വാസാചാരങ്ങളെയും അപമാനിക്കുന്ന ഉള്ളടക്കം പ്രസിദ്ധീകരിക്കില്ലെന്ന് രേഖാമൂലം ഉറപ്പ് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മതേതരത്വം എന്നാല്‍ മതങ്ങളെ അപമാനിക്കാനുള്ള ലൈസന്‍സ് അല്ല. ഒരു മതത്തിന്റെയും പരിശുദ്ധമായ വിശ്വാസത്തെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യാന്‍ ഒരു മാധ്യമത്തിനും അവകാശമില്ലെന്നും അതിരൂപത പ്രസിഡന്റ് സുരേഷ് പീറ്റര്‍ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 ഉറപ്പ് നല്കുന്ന മതസ്വാതന്ത്ര്യത്തിന്റെയും ഭാരതീയ ന്യായ സംഹിത 295എ പ്രകാരം മതവികാരം വ്രണപ്പെടുത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്നും സംസ്ഥാന വൈസ് പ്രസിഡന്റ് പാട്രിക് മൈക്കിളും അഭിപ്രായപ്പെട്ടു. ഷാജന് മാര്ട്ടിന്, രാജു തോമസ്, ഹെന്‍ട്രി വിന്‍സെന്റ്്, ഗ്രേഷ്യസ്, സുശീല, വിന്‍സെന്റ് തുടങ്ങിയവര്‍ സംസാരിച്ചു. ടൈംസ് ഓഫ് ഇന്ത്യ മാപ്പ് പറയാത്ത പക്ഷം നിയമനടപടികളും സംസ്ഥാന വ്യാപക പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ലത്തീന്‍ സഭാ നേതൃത്വം മുന്നറിയിപ്പ് നല്കി.
Trending
- മഴക്കാല രോഗപ്രതിരോധത്തിന് ‘ഓപ്പറേഷൻ മൺസൂൺ’; തിരുവനന്തപുരം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ബോധവത്കരണ ക്യാമ്പയിന് തുടക്കം
- മാറിക്കൊണ്ടിരിക്കുന്ന ലോകവും ഐക്യരാഷ്ട്രസഭയുടെ പ്രസക്തിയും
- തീരദേശത്തിന്റേയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം : മന്ത്രി അഡ്വ. വി. ഇ. അബ്ദുള്‍ഗഫൂര്‍
- മുള്ളുകളാല്‍ മെനഞ്ഞ ‘കിരീടം’റീ റിലീസ് ചെയ്തു
- ‘ദി കപ്പ്’
- തോക്ക് ദ്വീപ്
- കെആർഎൽസിസി 47-ാം ജനറൽ അസംബ്ലിക്ക് തുടക്കമായി
- കപട രാഷ്ട്രീയം പിടിമുറുക്കുമ്പോള്‍

