തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി. 12 ജില്ലകളിൽ ഉയർന്നതാപനില മുന്നറിയിപ്പുള്ളതിനാൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ 19 വരെ പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്.
ഈ മാസം 19 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40°C വരെയും കൊല്ലം ജില്ലയിൽ ഉയർന്ന താപനില 39°C വരെയും കോട്ടയം ജില്ലയിൽ ഉയർന്ന താപനില 38°C വരെയും ഉയരാൻ സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും; തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മത്സ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, കാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.
സൂര്യതാപം, നിർജ്ജലീകരണം എന്നിവ ഒഴിവാക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അതീവ ജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണം. ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കാനും പുറത്തിറങ്ങുമ്പോൾ കുട, പാദരക്ഷകൾ എന്നിവ ഉപയോഗിക്കാനും ശ്രദ്ധിക്കണം. ക്ലാസ് മുറികളിൽ വായുസഞ്ചാരവും കുടിവെള്ള ലഭ്യതയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉറപ്പാക്കണം.
Trending
- കെസിബിസി സമ്മേളനത്തിനും മെത്രാന്മാരുടെ വാർഷിക ധ്യാനത്തിനും ഇന്ന് തുടക്കം
- തീരസംരക്ഷണം- സമഗ്ര പദ്ധതി നടപ്പിലാക്കും: മന്ത്രി മോൻസ് ജോസഫ്
- മുതിയാവിള സെന്റ് ആൽബർട്ട്സ് ഫൊറോന ദൈവാലയത്തിൽ 121-ാമത് ഇടവക തിരുനാളിന് ഭക്തിനിർഭരമായ തുടക്കം
- വല്ലാർപാടം മരിയൻ തീർത്ഥാടനം; പന്തലിന്റെ കാൽ നാട്ടു കർമ്മം നിർവ്വഹിച്ചു
- കോഴിക്കോട് എൻഐടിയിൽ ചരിത്രനേട്ടം; കത്തോലിക്ക വൈദികൻ ജർമ്മൻ ഭാഷാ അധ്യാപകനായി
- ഈസ്റ്റർ കൂട്ടക്കൊല: സുരക്ഷാ വീഴ്ചയിൽ മുൻ പോലീസ് മേധാവിക്കും പ്രതിരോധ ഉദ്യോഗസ്ഥനും വധശിക്ഷ
- വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ മാതൃകയിൽ ഏഷ്യയിൽ സുവിശേഷവത്കരണം; ഇന്ത്യയിൽ പ്രഥമ ഫ്രാൻസിസ്കൻ മിഷനറി സിമ്പോസിയം
- ഐ.ഐ.ടി. ബോംബെയിൽ നിന്ന് സോഷ്യോളജിയിൽ ഡോക്ടറേറ്റ് നേടി റോബിൻ ടൈറ്റസ്

