കൊച്ചി : എടയാറിലെ ഓയിൽകമ്പനിയിലുണ്ടായ തീപ്പിടിത്തത്തിൽ മരിച്ച ബിഹാർ സ്വദേശി ശത്രുഖൻ മുഖ്യയുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം പ്രഖ്യാപിക്കാത്തതിൽ വൻ പ്രതിഷേധം.
വ്യാഴാഴ്ച സി.ജി. ലൂബ്രിക്കന്റ്സ് എന്ന കമ്പനിയിലുണ്ടായ തീപ്പിടിത്തത്തിലാണ് കമ്പനിയിലെ തൊഴിലാളിയായ ബിഹാർ സ്വദേശി ശുത്രു മുഖ്യ (45) എന്നയാളാണ് മരിച്ചത്. 25 ലക്ഷം രൂപയെങ്കിലും നൽകണമെന്നാണായിരുന്നു ആവശ്യം. അതിന് കമ്പനി തയ്യാറാകാതിരുന്നതോടെ മൃതദേഹം എടയാർ പ്രധാന റോഡിലേക്കെത്തിച്ച് ഉപരോധം തുടങ്ങി.ഇതോടെ ഗതാഗതം തടസ്സപ്പെട്ടു. പോലീസ് സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിച്ചെങ്കിലും ഉപരോധം തുടരുകയായിരുന്നു.
അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ, ഡി.വൈ.എസ്.പി. ബാബുക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിൽ മൂന്നുമണിക്കൂറിലേറെ നീണ്ട ചർച്ചയ്ക്ക് ഒടുവിലാണ് 15 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് ധാരണയായത്. മൃതദേഹം പൊതുശ്മശാനത്തിൽ സംസ്കരിച്ചു
Trending
- വിശ്വാസവും സത്യവും ശക്തിപ്പെടുത്തുന്നതാകണം സഭാത്മക വിദ്യാഭ്യാസം: ലെയോ പതിനാലാമൻ പാപ്പ
- മികച്ച ഗവേഷക പ്രബന്ധത്തിന് അവാർഡ്.
- സാഹോദര്യത്തിലൂടെ മാനവികതയുടെ സുസ്ഥിരഭാവി ഉറപ്പാക്കാനാകൂ: കർദ്ദിനാൾ കൂവക്കാട്
- നീണ്ടകര ശ്രേയസിൽ ലവ്ദാതോസി ഗാർഡൻ ആരംഭിച്ചു
- സൗജന്യ ഹൃദ്രോഗ നിർണ്ണയ ക്യാമ്പുമായി ബെൻസിഗർ ആശുപത്രി
- കർദ്ദിനാൾ സംഘത്തിന്റെ പുതിയ ഡീനായി ലൂയിസ് അന്തോണിയോ താഗ്ലെ; അംഗീകാരം നൽകി ലെയോ പാപ്പ
- ആലപ്പുഴ രൂപതയുടെ പ്ലാറ്റിനം ജൂബിലിക്ക് ഇന്ന് അർത്തുങ്കലിൽ തുടക്കം
- മാഹി സെന്റ് തെരേസാസ് ബസിലിക്കയിൽ പുതിയ വൈദികമന്ദിരത്തിന് ശിലാസ്ഥാപനം

