മുനമ്പം : മുനമ്പത്തെത്തിയത് സ്വാതന്ത്യ സമരത്തിൽ പങ്കെടുക്കാൻ എന്ന പോലെയെന്ന് പാല ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് .സ്വന്തം ഭൂമിയുടെ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചുകിട്ടാൻ നിരാഹാര സമരം അനുഷ്ഠിക്കുന്ന മുനമ്പം നിവാസികൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിക്കാൻ സമരപന്തലിലെത്തിയതായിരുന്നു ബിഷപ്പ്. ജനങളുടെ സുരക്ഷിതത്വമാണ് ജനാധിപത്യത്തിൻ്റെ കാതൽ എന്ന് പ്രസ്താവിച്ച ബിഷപ്പ് സർക്കാർ മുനമ്പം വിഷയത്തിൽ പുനർവിചിന്തനം നടത്തണമെന്ന് ആവശ്യപ്പെട്ടു. കുടിയിറക്കപ്പെട്ടാൽ മീനച്ചിലാറിൻ്റെ തീരത്ത് മുനമ്പം നിവാസികൾക്ക് വീടും മറ്റ് സൗകര്യങ്ങളും പാല രൂപത ഒരുക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.
വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ബിഷപ്പ് ഡോ. ആൻ്റണി വാലുങ്കൽ, ഷംഷാബാദ് സഹായ മെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ, തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ , പാല രൂപത വികാർ ജനറൽ മോൺ. ജോസഫ് മലേപറമ്പിൽ, ചാൻസലർ ഫാ. ജോസഫ് കുറ്റിയാങ്കൽ, എകെസിസി രൂപത ഡയറക്ടർ ഫാ.ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ, ഇൻഫാം ഗ്ലോബൽ ഡയറക്ടർ ഫാ. ജോസഫ് ചെറുകരക്കുന്നേൽ, കമ്മീഷൻ ഫോർ എക്യുമെനിസം സെക്രട്ടറി ഫാ.തോമസ് തയ്യിൽ തുടങ്ങിയ വൈദീകരും , വൈദീകവിദ്യാർത്ഥികളും ,അല്മായരും തുടങ്ങി അൻപരോളം പേർ പന്തലിലെത്തി.
വരാപ്പുഴ അതിരൂപത മീഡിയ ഡയറക്ടർ ഫാ.യേശുദാസ് പഴമ്പിള്ളി , ഫൊറോന വികാരിമാർ, കൊച്ചി രൂപത കുമ്പളങ്ങി ഫൊറോനയിൽ നിന്നുള്ള വൈദികർ, കൊച്ചി രൂപത കെഎൽസിഎ അംഗങ്ങൾ,കെആർഎൽസിസി സംസ്ഥാന സെക്രട്ടറി മെറ്റിൽഡ മൈക്കിൾ , വിശ്വഹിന്ദു മഹാസംഘം സംസ്ഥാന പ്രസിഡൻ്റ് വെണ്ണിയൂർ ഹരീന്ദ്രനാഥ്, മഹിള കോൺഗ്രസ് ജില്ല പ്രസിഡൻ്റ് സുനില സിബി എന്നിവർ പന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
തൃശൂർ അതിരൂപത വികാരി ജനറൽ മോൺ. ജോസ് വല്ലൂരാൻ , പ്രൊക്കുറേറ്റർ ഫാ. വർഗ്ഗീസ് കുത്തൂർ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ, ഗ്ലോബൽ മാതൃവേദി പ്രസിഡൻ്റ് ബീന ജോഷി, കത്തോലിക്ക കോൺഗ്രസ് അതിരൂപത പ്രസിഡൻ്റ് ഡോ. ജോബി കാക്കശ്ശേരി തുടങ്ങിയ വൈദീക സന്യസ്ത അല്മായ സംഘം സമര പന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
സമരം പതിനേഴ് ദിനം പിന്നിട്ടു . പതിനേഴാം ദിനത്തിൽ രമണി വാസു, സ്മിത ആൻറണി, സിന്ധു രഘുനാഥ് , ദീപ്തി സാജൻ, ഫിലോമിന ജോൺ, സെലീന അഗസ്റ്റിൻ, മേരി സ്റ്റീഫൻ ,റീന സ്റ്റാൻലി, മീന ജോണി , ജോണി മാളിയേക്കൽ ,ജോസി കളത്തിൽ, റോയ് കുരിശുപറമ്പിൽ എന്നിവർ നിരാഹാരമിരുന്നു. മാർ കല്ലറങ്ങാട്ടും മാർ കൊല്ലംപറമ്പിലും നിരാഹാരമനുഷ്ഠിച്ചവർക്ക് നാരങ്ങാനീരു നല്കിയതോടെ പതിനേഴാം ദിനത്തെ സമരത്തിന് സമാപനമായി.