ന്യൂ ഡൽഹി : ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ജനാധിപത്യ, ഫെഡറല്‍ വിരുദ്ധ നീക്കമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി .കേന്ദ്രസർക്കാരിന്റെ തെറ്റായ തീരുമാനങ്ങൾക്കെതിരെ വൻ പ്രക്ഷോഭത്തിനൊരുങ്ങുകയാണെന്നും ഇതിനെതിരെ പൊതുജനാഭിപ്രായം രൂപീകരിക്കുമെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റി വ്യക്തമാക്കി.
‘ഇന്ധനവില വര്‍ദ്ധനവിനെതിരെ ക്യാപയിൻ നടത്തും. ഇലക്ടറല്‍ ബോണ്ടില്‍ നിര്‍മല സീതാരാമനെതിരെ കൃത്യമായ അന്വേഷണം ഉണ്ടാകണം. തൊഴിലില്ലായ്മയ്ക്കും അടിസ്ഥാന സേവനങ്ങളുടെ സ്വകാര്യവല്‍ക്കരണത്തിനും എതിരെ പ്രക്ഷോഭം നടത്തും. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ നടപടി ശക്തമാക്കണമെന്നും സിപിഐഎം കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. പലസ്തീനിതെരായ ഇസ്രയേല്‍ വംശഹത്യയുടെ ഒന്നാം വാര്‍ഷികത്തില്‍ ഒക്ടോബര്‍ 7 പ്രതിഷേധ ദിനം ആചരിക്കുമെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റി അറിയിച്ചു.