കൊച്ചി : ജനീവയിൽ വെച്ച് നടത്തപ്പെട്ട 16-ാമത് വേൾഡ് മൂട്ട് കോർട്ട് കോമ്പറ്റിഷനിൽ ബോൾഗാട്ടി ഇടവകാഗം റോൺഷ റോയ് മികച്ച ആറാമത്തെ വാഗ്മിയായി തിരഞ്ഞെടുക്കപ്പെട്ടു .
പരേതനായ റോയ് കണിയാമ്പുറത്തിൻ്റെയും അൽഫോൺസയുടെയും മകളാണ് റോൺഷ. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളെ പിന്തള്ളിയാണ് , ദൃഢനിശ്ചയത്തിൻ്റെയും, ആത്മവിശ്വാസത്തിൻ്റെയും കരുത്തിൽ കരസ്ഥമാക്കിയ ഈ വിജയം.
ഇടവകയ്ക്ക് അഭിമാനം ആയ റോൺഷയ്ക്ക് ബോൾഗാട്ടി നവദർശൻ യൂണിറ്റ് അഭിനന്ദങ്ങൾ നേർന്നു. ഇടവക വികാരി ഫാ. ജോൺ ക്രിസ്റ്റഫറിൻ്റെയും നവദർശൻ്റെ കോഡിനേറ്റർ ഷൈൻ തച്ചപ്പിള്ളിയുടെയും സാന്നിധ്യത്തിൽ ഫാ. സിബി ചൂതംപറമ്പിൽ റോൺഷയ്ക്ക് മൊമെൻ്റോ നല്കി ആദരിച്ചു.