ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിന് പരാജയം. പരാഗ്വെയോട് മറുപടിയില്ലാത്ത ഒരു ഗോളിനാണ് ബ്രസീൽ തോറ്റത്. കളിയുടെ ഇരുപതാം മിനിറ്റിലാണ് ബ്രസീലിനെ ഞെട്ടിച്ച് പരാഗ്വെ ഗോൾ നേടിയത്. ഡിയോഗോ ഗോമസാണ് പരാഗ്വെയ്ക്കായി ഗോൾ നേടിയത് .
അവസരങ്ങൾ മുതലാക്കുന്നതിൽ മഞ്ഞപ്പട പരാജയപ്പെട്ടു.ഒരു ഘട്ടത്തിൽ ഗിൽഹെർം അരാന ഗോളിന് തൊട്ടടുത്തെത്തി. അതേസമയം പരാഗ്വെയ്ക്ക് ലഭിച്ച അവസരം ഡിയാഗോ ഗോമസ് കൃത്യമായി വലയിലാക്കുകയായിരുന്നു.
ദക്ഷിണ അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ പോയിന്റ് ടേബിളിൽ ബ്രസീൽ അഞ്ചാം സ്ഥാനത്താണ്. എട്ട് മത്സരങ്ങളിൽ 10 പോയന്റാണ് ബ്രസീലിനുള്ളത്. 18 പോയന്റുമായി അർജന്റീന ഒന്നാം സ്ഥാനത്താണ്. ഉറുഗ്വായ്, ഇക്വഡോർ എന്നീ ടീമുകളും ബ്രസീലിന് മുന്നിലാണ്.
Trending
- ലോകകപ്പ് യോഗ്യത: അര്‍ജന്റീനയെ സമനിലയില്‍ തളച്ച് വെനസ്വേല
- ഹരിയാന: തോൽവിക്ക് കാരണം ചേരിപ്പോര്- ക്ഷോഭിച്ച് രാഹുല്‍ഗാന്ധി
- ലെബനനില്‍ 22 പേര് കൊല്ലപ്പെട്ടു; ഗാസയില്‍ 28 മരണം
- തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയുണ്ടാകും; മുന്നറിയിപ്പ്
- കെഎസ്ആർടിസി പ്രവർത്തന ലാഭത്തിലേക്ക്: മന്ത്രി ഗണേശ് കുമാർ
- ഹരിയാനയിലെ വമ്പന്‍ ട്വിസ്റ്റ്
- കിന്നരത്തില്‍ മീട്ടിയ അഭൗമ സംഗീതം
- വിഷാദികളുടെ ആത്മഗാനം