ടെർനേറ്റ് സിറ്റി: ഇന്തോനേഷ്യയുടെ കിഴക്കൻ ടെർനേറ്റ് ദ്വീപിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 13 മരണം. ജനവാസ മേഖലകളിൽ ദുരന്തം വിതച്ച വെള്ളപ്പൊക്കത്തിൽ റോഡ് ഒലിച്ചുപോയി .ഇതോടെ റുവ ഗ്രാമം ഒറ്റപ്പെട്ടു.നിരവധി വീടുകളും കെട്ടിടങ്ങളും മണ്ണിനടിയിലാണ്. ദുരന്തത്തിൽ കാണാതായവർക്കുവേണ്ടിയുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.
ടെർനേറ്റ് സിറ്റിയിലും പരിസരപ്രദേശങ്ങളിലും വരും ദിവസങ്ങളിലും ഉയർന്ന തീവ്രതയുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ പ്രവചനം. വെള്ളപ്പൊക്ക സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു.