കൊച്ചി : പ്രാണ പ്രതിഷ്ഠ ചടങ്ങിന് ക്ഷണം ലഭിച്ചിട്ടും പങ്കെടുക്കാതിരുന്നതിൽ നടൻ മോഹൻലാലിനെതിരെ സംഘപരിവാറിന്റെ വ്യാപക സൈബർ ആക്രമണം. അസഹനീയമായ കമന്റുകളാണ് താരം മലൈക്കോടൈ വാലിബന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് പങ്കുവെച്ച ചിത്രത്തിന് താഴെ നിറയുന്നത്.
സംഘപരിവാർ ഹാൻഡിലുകൾ നവമാധ്യമങ്ങളിലൂടെ നടത്തുന്ന വെറുപ്പിന്റെ രാഷ്ട്രീയ പ്രചാരണത്തിന് ഒടുവിലത്തെ ഉദാഹരണമാണിത് .
വാലിബൻ തങ്ങൾ പരാജയപ്പെടുത്തും എന്നുള്ള ഭീഷണികൾ അടക്കം കമന്റായി എത്തിയിട്ടുണ്ട്. മിസ്റ്റര്‍ മോഹന്‍ലാല്‍ നിങ്ങളുടെ സിനിമകള്‍ ഇനി മുതല്‍ ഞാനും എന്റെ കുടുംബവും കാണില്ല. ഇനി നിങ്ങളോട് സ്നേഹമില്ല, വാലിബൻ പടം ഞാൻ കാണില്ല. നിങ്ങളോട് ഉണ്ടായിരുന്ന വിശ്വാസവും ആരാധനയും എല്ലാം നഷ്ടപ്പെട്ടു. ദൈവത്തെക്കാൾ വലുതല്ല ഒരു മോഹൻലാലും, ഷിബു ബേബി ജോണിന്റെ സിനിമക്ക് വേണ്ടിയാണോ ക്ഷണിച്ചിട്ടും ഈ പണി ചെയ്തത് എന്നിങ്ങനെയാണ് മോഹൻലാലിനെ വിമർശിച്ച് വന്ന കമന്റുകൾ.