തിരുവനന്തപുരം: പത്തനംതിട്ട സ്വദേശി ജെസ്ന മരി ജോസിന്റെ തിരോധാനക്കേസ് മതതീവ്രവാദ സംഘടനകൾക്കു ബന്ധമില്ലെന്ന് സിബിഐ റിപ്പോർട്ട് .കേസ്അവസാനിപ്പിക്കാനുള്ള സിബിഐ റിപ്പോർട്ട് 19ന് തിരുവനന്തപുരം സിജെഎം കോടതി പരിഗണിക്കും. 50 ൽ അധികം പേജുള്ള റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. റിപ്പോർട്ടിനെക്കുറിച്ച് ജെസ്നയുടെ അച്ഛന്റെ വിശദീകരണം കേൾക്കാൻ കോടതി നോട്ടിസ് അയച്ചു. 19ന് ഹാജരാകാനാണ് നിർദേശം.
കേരള പൊലീസ് കണ്ടെത്തിയ വിവരങ്ങൾതന്നെയാണ് സിബിഐ റിപ്പോർട്ടിലുമുള്ളത് എന്നാണ് സൂചന.പൊലീസ് കണ്ടെത്തിയതിൽനിന്ന് കൂടുതലായി ഒന്നും കണ്ടെത്താൻ സിബിഐയ്ക്ക് കഴിഞ്ഞിരുന്നില്ല. തുടർന്നാണ് അന്വേഷണം ഏറ്റെടുത്ത് മൂന്നുവർഷം കഴിഞ്ഞശേഷം കേസ് അവസാനിപ്പിക്കുന്നതിന് റിപ്പോർട്ട് നൽകിയത്.