കൊച്ചി :പരിമിതികളെ തുണവൽഗണിച്ച് അതിജീവനത്തിന്റെ മാതൃകകളാകുന്ന മനുഷ്യരുടെ ദിനം.ഇന്ന് ലോക ഭിന്നശേഷി ദിനം .ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ സമൂഹത്തിൽ ചർച്ച ചെയ്യപ്പെടാനും എല്ലാ മേഖലകളിലും ബാക്കിയുള്ളവരെ പോലെ തന്നെ അവരുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കപ്പെടാനും വേണ്ടിയാണ് ഈ ദിവസം ആചരിക്കുന്നത്. ശാരീരിക മാനസിക പരിമിതികൾ നേരിടുന്നവർക്ക് ഒപ്പം നിൽക്കേണ്ടത് നമ്മുടെ കടമ കൂടിയാണെന്ന് ഓർമിപ്പിക്കുകയാണ് ഈ ദിവസം.
സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് അവരെ കൂടി കൈപിടിച്ച് ഉയർത്തുക എന്ന ലക്ഷ്യത്തോടെ 1992 ലാണ് ഐക്യരാഷ്ട്ര സംഘടന ഭിന്നശേഷി ദിനാചരണത്തിന് തുടക്കം കുറിച്ചത്. എല്ലാ വിഭാഗക്കാരെയും പോലെ കൊവിഡ് മഹാമാരിയിൽ ജീവിതം ഉലഞ്ഞുപോയവരാണ് ഇവരും. അതിൽ നിന്ന് അവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനും കൊവിഡാനന്തര ലോകം പടുത്തുയർക്കുന്നതിൽ അവരുടെ പങ്കാളിത്തവും നേതൃത്വവും ഉറപ്പാക്കലുമാണ് ഇത്തവണത്തെ ഭിന്നശേഷി ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.
ഈ സമൂഹത്തിൽ വൈകല്യമുള്ളവർ നിരവധി പ്രശ്നങ്ങളാണ് നേരിടുന്നുണ്ട്. വിദ്യാഭ്യാസം, ജോലി, ആരോഗ്യ തുടങ്ങിയ മേഖലയിലെ തുല്യ അവസരങ്ങൾ ലഭ്യമാക്കുക അവരെ സമൂഹത്തിന്റെ മുൻ നിരയിലേക്ക് കൈപിടിച്ചുയർത്തുക, അവർക്ക് അനുകൂലമായ മെച്ചപ്പെട്ട സ്ഥലമാക്കി മാറ്റുക എന്നതുകൂടിയാണ് ഈ ദിവസം കൊണ്ട് ലക്ഷ്യമിടുന്നത്.
Trending
- ജസ്റ്റിസ് സി എൻ രാമചന്ദ്രൻ കമ്മീഷന്റെ അവസാന ഹിയറിങ് നടന്നു
- ഏകസ്ഥരായ വനിതകള്ക്ക് ഭവനമൊരുക്കി കെസിബിസി ഫാമിലി കമ്മീഷന്
- നീല മന്ഥനച്ചുഴിയില് കേരളതീരം
- ഇ എസ് ജോസ് – ഒരു സ്വർഗ്ഗ സംരംഭകൻ
- ദൈവത്തിന്റെ വഴി – മോണ്. ജി. ക്രിസ്തുദാസിന്റെ ജീവിതയാത്ര
- മോഷണം ഒരു കലയാണ്
- ഫാ. ഫെലിക്സ് വില്ഫ്രെഡ്: സംവാദങ്ങളുടെയും സമന്വയത്തിന്റെയും സ്വരം
- മലയാളം ഭക്തിഗാനങ്ങൾ ഗ്ലോബൽ ബ്രാൻഡിൽ