തൃശൂര്: കേരള വര്മ്മ കോളേജ് യൂണിയന് തെരഞ്ഞെടുപ്പില് ചെയർമാൻ സ്ഥാനത്തേക്കുള്ള എസ്എഫ്ഐ സ്ഥാനാര്ത്ഥിയുടെ വിജയം ഹൈക്കോടതി റദ്ദാക്കി. ചെയര്മാന് സ്ഥാനത്തേക്ക് വീണ്ടും വോട്ടെണ്ണല് നടത്തണമെന്നും ഹൈക്കോടതി നിര്ദ്ദേശിച്ചു. റീ കൗണ്ടിംഗ് നടത്തി ഫലം പ്രഖ്യാപിക്കണമെന്ന് റിട്ടേണിംഗ് ഓഫീസര്ക്കും കോളേജ് പ്രിന്സിപ്പലിനുമാണ് സിംഗിള് ബെഞ്ച് നിര്ദ്ദേശം നല്കിയത്. കെ എസ് യു ചെയര്മാന് സ്ഥാനാര്ത്ഥി എസ് ശ്രീക്കുട്ടന് നല്കിയ ഹര്ജിയിലാണ് ഹൈക്കോടതി വിധി. ജസ്റ്റിസ് ടിആര് രവി അധ്യക്ഷനായ സിംഗിള് ബെഞ്ചിന്റേതാണ് നിര്ദ്ദേശം. വോട്ടെണ്ണലില് കൃത്രിമം നടത്തിയാണ് എസ്എഫ്ഐയുടെ ചെയര്മാന് സ്ഥാനാര്ത്ഥി വിജയിച്ചതെന്നായിരുന്നു കെ എസ് യുവിന്റെ ആക്ഷേപം.
Trending
- അമേരിക്ക ഇന്ന് പോളിങ് ബൂത്തിലേയ്ക്ക്
- കേരള സ്കൂൾ കായിക മേളയ്ക്ക് കൊച്ചിയിൽ തുടക്കമായി; മത്സരങ്ങൾ ഇന്ന് മുതൽ
- പാലക്കാട് തെരഞ്ഞെടുപ്പ് തീയതി മാറ്റി; വോട്ടെടുപ്പ് നവംബർ 20 ന്
- കൊച്ചി രൂപതയിൽ ജനജാഗര സമ്മേളനങ്ങൾക്ക് തുടക്കം
- മരിയൻ കൂടാരം ജപമാല എക്സിബിഷൻ
- ‘ന്നാ താൻ കേസ് കൊട്’ നു ശേഷം ‘ഒരു ദുരൂഹ സാഹചര്യത്തിൽ’
- നവീകരണം പൂര്ത്തിയാക്കി കുണ്ടന്നൂര്-തേവര പാലം തുറന്നു
- ഇഞ്ചോടിഞ്ച് പോരാട്ടത്തില് കമലയും ട്രംപും