കോഴിക്കോട്• കേരള കാര്ഷിക സര്വകലാശാലയും ആസ്ത്രേലിയയിലെ വെസ്റ്റേണ് സിഡ്നി യൂനിവേഴ്സിറ്റിയുമായുള്ള വിദ്യാഭ്യാസ ഗവേഷണ രംഗങ്ങളിലെ സഹകരണം വിപുലമാക്കുന്നു. ഇന്ത്യയിലെ വിവിധ കാര്ഷിക സര്വകലാശാലകളിലെ വൈസ് ചാന്സലര്മാരും കാര്ഷിക ഗവേഷണ കൗണ്സിലിലെ മുതിര്ന്ന ശാസ്ത്രജ്ഞരും നബാര്ഡ് ഉദ്യോഗസ്ഥരും അടങ്ങുന്ന ഇന്ത്യന് സംഘത്തിന്റെ നവംബര് 15 മുതല് 17 വരെ നടന്ന വെസ്റ്റേണ് സിഡ്നി യൂനിവേഴ്സിറ്റി സന്ദര്ശനത്തിലാണ് ഇത് സംബന്ധിച്ച ധാരണയുണ്ടായത്.
പിഎച്.ഡി ഗവേഷണ പ്രവര്ത്തനങ്ങളിലെ നടപടിക്രമങ്ങള് ലഘൂകരിക്കുന്നതിനും കൂടുതല് വിദ്യാര്ഥികള്ക്ക് വിദേശ വിദ്യാഭ്യാസത്തിനുള്ള അവസരം ലഭ്യമാക്കുന്നതിനും ഈ സന്ദര്ശനത്തില് തീരുമാനമായി. വെസ്റ്റേണ് സിഡ്നി യൂണിവേഴ്സിറ്റിയുമായി സഹകരിച്ചു 3 +1 വര്ഷ ബി.എസ്.സി (ഓണേഴ്സ്) അഗ്രികള്ച്ചര് ആരംഭിക്കുന്നതിനു ധാരണയായി. ആദ്യ 3 വര്ഷം കേരള കാര്ഷിക സര്വകലാശാലയില് പഠിക്കുകയും തുടര്ന്ന് 1 വര്ഷം വിദ്യാര്ഥികള്ക്ക് വെസ്റ്റേണ് സിഡ്നി യൂനിവേഴ്സിറ്റിയില് പഠിക്കുന്നതിനും ഇത് വഴി അവസരം ഒരുങ്ങും.
Trending
- ജസ്റ്റിസ് സി എൻ രാമചന്ദ്രൻ കമ്മീഷന്റെ അവസാന ഹിയറിങ് നടന്നു
- ഏകസ്ഥരായ വനിതകള്ക്ക് ഭവനമൊരുക്കി കെസിബിസി ഫാമിലി കമ്മീഷന്
- നീല മന്ഥനച്ചുഴിയില് കേരളതീരം
- ഇ എസ് ജോസ് – ഒരു സ്വർഗ്ഗ സംരംഭകൻ
- ദൈവത്തിന്റെ വഴി – മോണ്. ജി. ക്രിസ്തുദാസിന്റെ ജീവിതയാത്ര
- മോഷണം ഒരു കലയാണ്
- ഫാ. ഫെലിക്സ് വില്ഫ്രെഡ്: സംവാദങ്ങളുടെയും സമന്വയത്തിന്റെയും സ്വരം
- മലയാളം ഭക്തിഗാനങ്ങൾ ഗ്ലോബൽ ബ്രാൻഡിൽ