- കുറുമുള്ളൂരിൽ പുതിയ സ്പെഷ്യൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു
- ഇസ്ലാമിസ്റ്റ് തീവ്രവാദികളുടെ അക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തിയ ബിഷപ്പിനെ വെടിവെച്ചു കൊന്നു
- ഹോർത്തൂസ് മലബാറിക്കസസിന്റെ 12 വാല്യങ്ങൾ കൈമാറി
- പരിസ്ഥിതി ദിനാചരണം നടത്തി.
- യേശു ആവശ്യപ്പെട്ടതുപോലെ കൂട്ടായ്മ പുനരുജ്ജീവിപ്പിക്കാനാണ് താനും ആവശ്യപ്പെടുന്നതെന്ന് പാപ്പ
- പൊതിച്ചോറുകൾ വിതരണം നടത്തി
- ദി ഡിവൈൻ കോമഡി
- പ്രകൃതിയുടെ കാവല്വിശുദ്ധന്
Browsing: vatican news
നാടകീയമായ യുദ്ധ രംഗങ്ങളിലൂടെ കടന്നു പോകുന്ന, മധ്യ പൂർവേഷ്യ, ഇറാൻ, പാക്കിസ്‌താൻ, അഫ്ഘാനിസ്ഥാൻ എന്നീ രാജ്യങ്ങളെ പ്രത്യേകം പേരെടുത്തു പരാമർശിച്ചുകൊണ്ട്, സമാധാനത്തിനായി, ലിയോ പതിനാലാമൻ പാപ്പാ അഭ്യർത്ഥനകൾ നടത്തി. മാർച്ചു മാസം ഒന്നാം തീയതി വത്തിക്കാൻ ചത്വരത്തിൽ, നയിച്ച മധ്യാഹ്ന പ്രാർത്ഥനയ്ക്കുശേഷം നടത്തിയ അഭ്യർത്ഥനകളിലാണ് പാപ്പാ സമാധാനത്തിനായി പ്രാർത്ഥിക്കുവാനും, പ്രവർത്തിക്കുവാനും ഏവരെയും ആഹ്വാനം ചെയ്തത്.
ഫെബ്രുവരി 22 മുതൽ വത്തിക്കാനിലെ പൗളിൻ ചാപ്പലിൽ നടന്നുവരികയായിരിന്ന ലെയോ പാപ്പയുടെയും റോമൻ കൂരിയ അംഗങ്ങളുടെയും നോമ്പുകാല ധ്യാനം സമാപിച്ചു . നോർവേയിലെ ട്രോണ്ട്ഹൈമിലെ സിസ്റ്റേഴ്‌സിയൻ ബിഷപ്പ് എറിക് വാർഡൻ നയിച്ച ധ്യാനം ആഴമേറിയ ആത്മീയാനുഭവമായിരിന്നുവെന്ന് ലെയോ പാപ്പ പ്രതികരിച്ചു.
വത്തിക്കാനിലെ സെൻറ് പീറ്റേഴ്സ് ബസിലിക്കയിൽ കുരിശിന്റെ വഴിയുടെ 14 പുതിയ ഛായ ചിത്രങ്ങൾ സ്ഥാപിച്ചു. ബസിലിക്കയുടെ സമർപ്പണത്തിന്റെ 400-ാം വാർഷികാഘോഷത്തിന്റെ ഭാഗമായിട്ടാണ് കുരിശിന്റെ വഴിയുടെ പുതിയ ചിത്രങ്ങൾ സ്ഥാപിച്ചത്. സ്വിസ് ചിത്രകാരൻ മാനുവൽ ഡൂർ ഈ ചിത്രങ്ങൾ വരച്ചത്. 2023 ഡിസംബർ മാസം മുതൽ നടത്തിയ അന്താരാഷ്ട്ര മത്സരത്തിന് ശേഷമാണ് ഈ ചിത്രങ്ങൾ തെരഞ്ഞെടുത്തത്. 80 രാജ്യങ്ങളിൽ നിന്നായി ആയിരത്തിലധികം ചിത്രകാരന്മാർ കുരിശിന്റെ വഴിയുടെ ചിത്രങ്ങൾ സമർപ്പിച്ചിരിന്നു.
റോമൻ കൂരിയയുടെ നോമ്പുകാല ധ്യാനം വത്തിക്കാനിലെ വിശുദ്ധ പൗലോസിന്റെ കപ്പേളയിൽ വച്ച്, ഫെബ്രുവരി 22 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ആരംഭിച്ചു. റോമിൽ താമസിക്കുന്ന കർദ്ദിനാൾമാർ, ഡിക്കാസ്റ്ററികളുടെ തലവൻമാർ എന്നിവരാണ് പാപ്പയോടൊപ്പം ധ്യാനത്തിൽ പങ്കെടുക്കുന്നത്. ട്രാപ്പിസ്റ്റ് സഭയിലെ മെത്രാനായ എറിക് വാർഡനാണ് ധ്യാനപ്രസംഗകൻ.
നോമ്പുകാലത്തിന്റെ ഒന്നാം ഞായറാഴ്ച്ചയായ, ആത്മാവിനാൽ മരുഭൂമിയിലേക്ക് നയിക്കപ്പെട്ടു പിശാചിനാൽ പ്രലോഭിപ്പിക്കപ്പെടുന്ന യേശുവിനെ കുറിച്ചാണ് സുവിശേഷം നമ്മോട് സംസാരിക്കുന്നത്. നാൽപ്പത് ദിവസം ഉപവസിച്ച ശേഷം, തന്റെ മാനുഷികമായ ഭാരം അദ്ദേഹത്തിന് അനുഭവപ്പെടുന്നു: ശാരീരിക തലത്തിൽ വിശപ്പും ധാർമ്മിക തലത്തിൽ പിശാചിന്റെ പ്രലോഭനങ്ങളും. നമ്മുടെ യാത്രയിൽ നാമെല്ലാവരും അനുഭവിക്കുന്ന അതേ ക്ഷീണം അവനും അനുഭവിക്കുന്നു, പിശാചിനെ ചെറുത്തുനിൽക്കുന്നതിലൂടെ, അവന്റെ വഞ്ചനകളെയും കെണികളെയും എങ്ങനെ മറികടക്കാമെന്ന് അവൻ നമുക്ക് കാണിച്ചുതരുന്നു.
തൊഴിൽ ലോകത്ത് സുവിശേഷ സാന്നിധ്യമാകുക, ഒരു പുതിയ സംസ്കാരം പ്രോത്സാഹിപ്പിക്കുക, യുവാക്കളെ ഉചിതമായ തൊഴിൽ തിരയുന്നതിലും സാക്ഷാത്കരിക്കുന്നതിലും അനുഗമിക്കുക എന്നീ ലക്ഷ്യങ്ങളോടെ കഴിഞ്ഞ മുപ്പതുവർഷങ്ങളായി പ്രവർത്തിക്കുന്ന പോളികോറോ (policoro) പദ്ധതിയിലെ അംഗങ്ങളുമായി ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച്ച നടത്തി. ഇറ്റലിയുടെ സുന്ദരമായ മുഖമാണ് ചെറുപ്പക്കാരായ പദ്ധതിയിലെ അംഗങ്ങൾ എന്ന് ആമുഖമായി പാപ്പാ എടുത്തുപറഞ്ഞു.
പതിവ് ത്യാഗങ്ങൾക്കപ്പുറം ദൈവത്തിന്റെ ഹൃദയം വീണ്ടും കണ്ടെത്താൻ വിശ്വാസികളെ ആഹ്വാനം ചെയ്തുകൊണ്ട്, ലിയോ പാപ്പ 2026 ലെ നോമ്പുകാല സന്ദേശം പുറത്തിറക്കി. സഭ ഈ പുണ്യകാലത്തേക്ക് പ്രവേശിക്കുമ്പോൾ, കൂടുതൽ ശ്രദ്ധയോടെ കേൾക്കുകയും കൂടുതൽ ആധികാരികമായി ഉപവസിക്കുകയും അവർ സംസാരിക്കുന്ന വാക്കുകൾ പോലും ശുദ്ധീകരിക്കുകയും ചെയ്യുന്ന ഒരു ആഴത്തിലുള്ള പരിവർത്തനം സ്വന്തമാക്കുവാൻ പാപ്പാ വിശ്വാസികളെ ക്ഷണിക്കുന്നു.
പൊതുനന്മ സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത, ഒരു രാഷ്ട്രത്തിന്റെ പ്രത്യേകിച്ചും ഇറ്റലിയുടെ “ധാർമ്മികവും ആത്മീയവുമായ” പൈതൃകവുമായി ബന്ധപ്പെട്ടതിനാൽ, അവയെ “ഭൗതിക വശങ്ങളിലേക്ക് ചുരുക്കാൻ കഴിയില്ല” എന്ന് എടുത്തു പറഞ്ഞുകൊണ്ട്, ഇറ്റലിയിലെ പ്രവിശ്യകളുടെ മേലധികാരികളുടെ സമ്മേളനത്തെ, ലിയോ പതിനാലാമൻ പാപ്പാ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു. രാജ്യത്തിന്റെ സുരക്ഷയെ കുറ്റകൃത്യങ്ങളുടെയും കലാപങ്ങളുടെയും അടിച്ചമർത്തലിലേക്ക് ചുരുക്കുന്നത് അതിനെ ദരിദ്രമാക്കുകയും അതിന്റെ ധാർമ്മികവും ആത്മീയവുമായ മാനത്തെ ഇല്ലാതാക്കുകയും ചെയ്യുമെന്നും പാപ്പാ എടുത്തു പറഞ്ഞു.
വത്തിക്കാൻ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ അടുത്തിടെയുണ്ടായ അവഹേളന ശ്രമങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കുന്നു. സുരക്ഷ കൂടുതൽ ഏർപ്പെടുത്തുവാനാണ് തീരുമാനിക്കുന്നതെന്നും എന്നാൽ സൈനികവൽക്കരണമല്ല നടത്തുന്നതെന്നും, ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ക്രൈസ്തവ ദേവാലയങ്ങളിൽ ഒന്നായ സെൻറ് പീറ്റേഴ്സ് ബസിലിക്കയുടെ ആർച്ച്‌പ്രീസ്റ്റും പാപ്പയുടെ വികാരി ജനറലുമായ കർദ്ദിനാൾ മൗറോ ഗാംബെറ്റി പറഞ്ഞു.
“കുട്ടികളുടെ ആഗോളദിനാചരണത്തിനുവേണ്ടിയുള്ള പൊന്തിഫിക്കൽ കമ്മറ്റി” പിരിച്ചുവിട്ട് ലിയോ പതിനാലാമൻ പാപ്പാ. ഫെബ്രുവരി 12 വ്യാഴാഴ്ച ഒപ്പിട്ട ഒരു രേഖയിലൂടെയാണ്, ഒന്നേകാൽ വർഷത്തോളം നീണ്ട ഈ കമ്മിറ്റി പരിശുദ്ധ പിതാവ് പിരിച്ചുവിട്ടത്. കുട്ടികളുടെ ആഗോളദിനാചരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇനി മുതൽ “അല്മയർക്കും, കുടുംബങ്ങൾക്കും ജീവനും” വേണ്ടിയുള്ള ഡികാസ്റ്ററിയുടെ കീഴിലായിരിക്കുമെന്നും പാപ്പാ തന്റെ ഉത്തരവിലൂടെ അറിയിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
