Browsing: vatican news

തികച്ചും ദുർബലവും ആശങ്കാജനകവുമായ അവസ്ഥയിലൂടെയാണ് ലോകത്തിന്റെ പലയിടങ്ങളിലും ആളുകൾ കടന്നുപോകുന്നതെന്നും, വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ സഹോദരസ്നേഹമാതൃകയിൽ പരസ്പരം സ്നേഹിക്കുന്നിടത്ത് പ്രത്യാശയുടെ നാമ്പുകൾ ഉടലെടുക്കുമെന്നും വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീൻ.

വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറിയേറ്റിൽ, ആഭ്യന്തരകാര്യവിഭാഗം തലവനായി, ഇറ്റലിയിലെ ബെർഗമോയിൽ നിന്നുള്ള ആർച്ചുബിഷപ്പ് പൗളോ റുദെല്ലിയെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊളംബിയയിലെ അപ്പസ്തോലിക സ്ഥാനപതിയായി സേവനം ചെയ്തു വരികയായിരുന്നു ആർച്ചുബിഷപ്പ് പൗളോ. ദൈവീക സഹായത്തിൽ വിശ്വാസമർപ്പിച്ചുകൊണ്ടും, പരിശുദ്ധ പിതാവിന് നന്ദിയർപ്പിച്ചുകൊണ്ടും ഈ ഉത്തരവാദിത്വം സ്വീകരിക്കുന്നുവെന്ന് ആർച്ചുബിഷപ്പ് പ്രസ്താവനയിൽ വ്യക്തമാക്കി.

ജീവിതത്തിന്റെ പ്രവർത്തനങ്ങൾ നിരന്തരം കാത്തുസൂക്ഷിക്കുക” എന്ന വിശുദ്ധ ബെനെഡിക്റ്റിന്റെ നിയമാവലിയിലെ വചനം ഉദ്ധരിച്ചുകൊണ്ട്, ദൈവവചനത്തിന്റെ പ്രാർത്ഥനാപൂർവ്വമായ വായന ഇതിനു എത്രമാത്രം സുരക്ഷിതത്വം ഒരുക്കുന്നുവെന്നുള്ളതിനു, ബെനെഡിക്റ്റയിൻ സന്യാസികൾ സാക്ഷികളാണെന്നു ലിയോ പതിനാലാമൻ പാപ്പാ പറഞ്ഞു. മാർച്ചുമാസം മുപ്പതാം തീയതി, തിങ്കളാഴ്ച്ച, ബെനെഡിക്റ്റയിൻ സന്യാസി സഭയിലെ മൂന്നു സമൂഹങ്ങളിൽ പെട്ട അംഗങ്ങൾക്ക് പാപ്പാ, സ്വകാര്യ കൂടിക്കാഴ്ച്ച അനുവദിച്ച വേളയിലാണ് ഇക്കാര്യം എടുത്തു പറഞ്ഞത്.

“ദൈവത്തിന്റെ സ്നേഹമുള്ള സൗമ്യമായ മുഖം അവൻ വെളിപ്പെടുത്തി, ഹിംസയെ എപ്പോഴും നിരസിക്കുന്ന ദൈവത്തിന്റെ മുഖം,” പോപ്പ് പറഞ്ഞു. “സ്വയം രക്ഷപ്പെടുന്നതിന് പകരം, ചരിത്രത്തിലെ ഓരോ കാലത്തും സ്ഥലത്തും മനുഷ്യർ വഹിക്കുന്ന എല്ലാ ക്രൂശുകളെയും ചേർത്തുപിടിച്ച്, ക്രൂശിൽ തറക്കപ്പെടാൻ അവൻ സമ്മതിച്ചു.”

മൊണാക്കോയിലെ ജനതയോടൊപ്പം ആയിരിക്കുവാൻ സാധിക്കുന്നതിലെ സന്തോഷം എടുത്തുപറഞ്ഞുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. കത്തോലിക്കാ വിശ്വാസവും, റോമൻ സഭയും തമ്മിലുള്ള ആഴമേറിയ ബന്ധമാണ്, ഈ നാടിനെ വ്യതിരിക്തമാക്കുന്നതെന്നും പാപ്പാ എടുത്തു പറഞ്ഞു.

ലോകമെമ്പാടുമുള്ള എല്ലാ കത്തോലിക്കാ രൂപതയിലും പരിശീലനം ലഭിച്ച ഒന്നോ അതിലധികമോ എക്‌സോര്‍സിസ്റ്റുകളെ (ബാധ ഒഴിപ്പിക്കല്‍ ശുശ്രൂഷകര്‍) നിയമിക്കണമെന്ന് ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് എക്‌സോര്‍സിസ്റ്റ്‌സ് (എഐഇ) ലെയോ പതിനാലാമന്‍ പാപ്പയോട് അഭ്യര്‍ത്ഥിച്ചു.

സ്പെയിൻ രാജകുടുംബത്തിന് ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ചു. മേരി മേജർ ബസലിക്കയുടെ പ്രോട്ടോ കാനൻ പദവി ഏറ്റെടുക്കുന്നതിന്റെ കൂടി ഭാഗമായി വത്തിക്കാനിലെത്തിയ സ്പെയിൻ രാജാവ് ഫെലിപ്പെ ആറാമനും രാജ്ഞി ലെത്തീത്സ്യയ്ക്കും പരിശുദ്ധപിതാവ് ലിയോ പതിനാലാമൻ പാപ്പാ മാർച്ച് ഇരുപതാം തീയതി വെള്ളിയാഴ്ച്ച രാവിലെ കൂടിക്കാഴ്ച്ച അനുവദിച്ചുവെന്നു വത്തിക്കാൻ പ്രെസ് ഓഫീസ് ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ഫ്രാൻസിസ് പാപ്പാ 2016 മാർച്ച് 19-ന് നൽകിയ അമോറിസ്‌ ലെത്തീത്സിയ എന്ന സിനഡാനന്തര അപ്പസ്തോലിക പ്രബോധനം പുറത്തിറങ്ങിയതിന്റെ പത്താം വാർഷികത്തിൽ ലിയോ പതിനാലാമൻ പാപ്പാ, കുടുംബങ്ങളോടുള്ള സുവിശേഷപ്രഘോഷണത്തെക്കുറിച്ച് വിചിന്തനത്തിന് സഭാനേതൃത്വങ്ങളെ വിളിച്ചുകൂട്ടി . ദാമ്പത്യ, കുടുംബ സ്നേഹം സംബന്ധിച്ച പ്രത്യാശയുടെ മനോഹരമായ ഒരു സന്ദേശമായിരുന്നു അമോറിസ്‌ ലെത്തീത്സിയ, 2026 മാർച്ച് 19 വ്യാഴാഴ്ച പുറത്തുവിട്ട ഒരു സന്ദേശത്തിൽ പാപ്പാ പറഞ്ഞു.

തന്റെ ഔദ്യോഗിക വസതിയിലേക്ക് താമസം മാറ്റി പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ. പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടതിന് ഏതാണ്ട് പത്ത് മാസങ്ങൾക്ക് ശേഷം, ഫെബ്രുവരി പതിനാല് ശനിയാഴ്ച ഉച്ചകഴിഞ്ഞ് തന്റെ നാളിതുവരെയുള്ള താമസയിടത്തുനിന്ന് പരിശുദ്ധ പിതാവ് അപ്പസ്തോലിക കൊട്ടാരത്തിലേക്ക് താമസം മാറ്റുന്നത് സംബന്ധിച്ച വിവരം പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് ഡയറക്ടർ മത്തെയോ ബ്രൂണിയാണ് പത്രപ്രവർത്തകരെ അറിയിച്ചത്.

പാപ്പയുടെ ദാനധർമ്മ വിഭാഗത്തിന്റെ ഉത്തരവാദിത്വം വഹിക്കുന്ന പേപ്പൽ അൽമോനർ സ്ഥാനത്തേക്ക്, അഗസ്റ്റീനിയൻ സഭംഗം കൂടിയായ ബിഷപ് ലൂയിസ് മരീൻ ദേ സാൻ മാർട്ടിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. പുതിയ നിയമനത്തിനൊപ്പം ആർച്ച്ബിഷപ് പദവിയിലേക്ക് അദ്ദേഹത്തെ പാപ്പാ ഉയർത്തി.