Browsing: Theofin achan

ഒരു നാല്പത്തിനാലുകാരന്‍ അതീവ ലളിതമായി കടന്നുപോയതിന്റെ 800-ാം വര്‍ഷം ആചരിക്കവേയാണ് അതേ ആധ്യാത്മിക ധാരയില്‍പെട്ട ഒരു അമ്പത്തിനാലുകാരന്‍ കേരളത്തില്‍ ധന്യനായി പ്രഖ്യാപിക്കപ്പെടുന്നത്. അസ്സീസിയിലെ ഫ്രാന്‍സിസിനെയും തെയോഫിനച്ചനെയും കുറിച്ചാണ് പറയുന്നത്.തെയോഫിനച്ചനെക്കുറിച്ചും പൊന്നുരുന്നി ആശ്രമത്തെക്കുറിച്ചും നന്നേ ചെറുപ്പത്തില്‍ത്തന്നെ കേട്ടതിന്റെ വളരെ മങ്ങിയ ഓര്‍മ്മകളുണ്ട്. സ്‌കൂള്‍ വിദ്യാഭ്യാസം ആരംഭിച്ച വര്‍ഷമായിരുന്നു അദ്ദേഹം കടന്നുപോകുന്നത്.