Browsing: njan nujood

രാവിലെ പ്രഭാത ഭക്ഷണത്തിനാവശ്യമായ റൊട്ടി വാങ്ങാന്‍ ഉമ്മയില്‍ നിന്ന് കാശും വാങ്ങിയിറങ്ങിയ അവള്‍ ആ പണം ഉപയോഗിച്ച് ഒരു ടാക്‌സി വിളിച്ച് നേരെ കോടതിയിലേക്ക് ചെന്നു. കോടതി പിരിയാന്‍ നേരത്തും ഒരു കുട്ടി അവിടെ ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഒരു ന്യായാധിപന്‍ അവളെ തന്റെ അടുത്തേക്ക് വിളിച്ച് കാര്യം തിരക്കിയപ്പോള്‍ ഏറ്റവും നിഷ്‌കളങ്കമായി അവള്‍ തന്റെ ആവശ്യം ഉണര്‍ത്തിച്ചു.