Browsing: Nicaragua

നിക്കരാഗ്വേൻ ഏകാധിപത്യ ഭരണകൂടം കത്തോലിക്ക സഭയെ വേട്ടയാടുന്നത് തുടർക്കഥയാകുന്നു. നിക്കരാഗ്വേയിലെ നാല് രൂപതകളിൽ വൈദികർക്കും ഡീക്കന്മാർക്കും പട്ട സ്വീകരണത്തിന് വിലക്കേർപ്പെടുത്തിക്കൊണ്ടാണ് പുതിയ നടപടി. ഈ രൂപതകളിൽ നിന്നു ബിഷപ്പുമാർ നാടുകടത്തപ്പെട്ടിരിന്നു. പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗയും ഭാര്യയും സഹ പ്രസിഡന്റുമായ റൊസാരിയോ മുറില്ലോയും ആണ് ഭരണത്തിന് നേതൃത്വം നൽകുന്നത്.

വൈദികരും സന്യാസി സന്യാസിനികളും ശെമ്മാശന്മാരും വൈദികാർത്ഥികളും ഉൾപ്പടെ ഇരുനൂറ്റിഅറുപതിലേറപ്പേരെ ഇതുവരെ നാടുകടത്തിയതായി റിപ്പോര്‍ട്ട്.

ലാറ്റിൻ അമേരിക്കൻ രാജ്യമായ നിക്കരാഗ്വേയിലെ ഏകാധിപത്യ ഭരണകൂടത്തിന്റെ കത്തോലിക്ക വിരുദ്ധത ഒരിടവേളയ്ക്കു ശേഷം വീണ്ടും തുടർക്കഥയാകുന്നു.