ലോകത്തിലേറ്റവും കൂടുതല്‍ വിറ്റുപോയ പുസ്തകങ്ങളില്‍ ഒന്നായ ‘ഹെയ്ദി’യുടെ ഏകദേശം 50 ദശലക്ഷം കോപ്പികള്‍ ഇതിനകം അച്ചടിച്ചു കഴിഞ്ഞു. ഹെയ്ദി എന്ന നോവലിനെ അവലംബിച്ച് ഇരുപത്തഞ്ചിലധികം സിനിമകളും സീരിയലുകളും ആനിമേഷനുകളുമൊക്കെ ഇതിനകം പുറത്തിറങ്ങി. അലന് ഗസ്പോണര്‍ ഈ ക്ലാസ്സിക് കഥയുടെ അത്യന്തം പ്രസക്തമായൊരു പുനരാവിഷ്കാരമാണ് നിര്‍മിച്ചിരിക്കുന്നത്. ഈ ചിത്രം മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒന്നാണ്.