Browsing: Travel

പോണേല്‍ ഇടവകയില്‍ നിന്നും വികാരി ജോര്‍ജ് കുറുപ്പത്തച്ചന്റെ നേതൃത്വത്തില്‍ 2024 ഫെബ്രുവരി 19-നു 14 പേരടങ്ങുന്ന സംഘം യാത്ര തിരിച്ചതു മുതല്‍ തിരിച്ചെത്തുന്നതുവരെയുള്ള സംഭവബഹുലമായ മിഷന്‍ യാത്രയുടെ ഒരു പരിച്ഛേദം അവതരിപ്പിക്കാന്‍ ഏറെ സന്തോഷമുണ്ട്. ലോറന്‍സ് പുളിക്കല്‍, പയസ് ജോസഫ്, ഫ്രാന്‍സിസ് പഷ്ണിപ്പറമ്പില്‍, നെല്‍സണ്‍, ഡോ.ഗ്രിഗറി പോള്‍, സോണി ചിറ്റേഴത്ത്, ജസ്റ്റിന്‍ കെ.ജെ, ഫ്രാന്‍സിസ് സേവ്യര്‍ പി.വി, ഫ്രാന്‍സിസ് ടി.ടി തോപ്പില്‍, ദേവസി ടി.ജി, ഹിലാരി കയ്യാത്ത്, ടോണി സര്‍ജ്യൂസ്, മാനുവല്‍ ഷാബു എന്നിവരായിരുന്നു സംഘാംഗങ്ങള്‍.

വിശുദ്ധകുരിശ് നിത്യജീവന്റെ ഉറവിടം എന്നതാണല്ലോ 69-ാമത് തെക്കന്‍ കുരിശുമലതീര്‍ത്ഥാടനത്തിന്റെ ആപ്തവാക്യം. 2026 മാര്‍ച്ച് 15 മുതല്‍ 22 വരെയും ഏപ്രില്‍ 2 പെസഹ വ്യാഴം, ഏപ്രില്‍3 ദുഃഖവെള്ളി ദിവസങ്ങളില്‍ നടക്കുന്ന നോമ്പുകാല മഹാതീര്‍ത്ഥാടനം, സര്‍വ്വജനതയ്ക്കും ആശ്വാസവും അനുഗ്രഹവും പ്രദാനം ചെയ്യുന്നു.ലോകപൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട സഹ്യപര്‍വ്വതനിരയില്‍ കുനിച്ചികൊണ്ടകെട്ടി മലമുകളില്‍ കേരള തമിഴ്‌നാട് അതിര്‍ത്തില്‍ വെള്ളറട പത്തുകാണി ദേശത്താണ് തീര്‍ത്ഥാടന കേന്ദ്രം സ്ഥിതിചെയ്യുന്നത്.

ജീവിതത്തില്‍ പച്ചപ്പുള്ള ഒരുപാട് സുന്ദരമായ ഓര്‍മ്മകളും അനുഭവങ്ങളും സമ്മാനിച്ചു കൊണ്ടാണ് 22 ദിവസങ്ങള്‍ നീണ്ട 9000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഞങ്ങളുടെ യാത്ര അവസാനിച്ചത്. ഹിന്ദി അറിയാത്ത ഞങ്ങള്‍ക്ക് ഭാഷ ഒരിക്കലും ഒരു വിലങ്ങു തടിയായില്ല.യാത്ര മനുഷ്യരെ കുറച്ചുകൂടെ വിശാല ഹൃദയരും പുതുദര്‍ശനങ്ങളുള്ളവരും നവചൈതന്യമുള്ളവരുമാക്കുമെന്ന കാര്യം ഞങ്ങള്‍ക്ക് ഒരിക്കല്‍ കൂടെ ബോധ്യപ്പെട്ടു. ഭാരതത്തിന്റെ പൈതൃകത്തിലും സംസ്‌കാരത്തിലുമുള്ള അഭിമാനബോധത്തോടെ അനുഭവങ്ങള്‍ സമ്മാനിച്ച നവചൈതന്യത്തോടെയാണ് ഞങ്ങള്‍ ഓരോരുത്തരും ഞങ്ങളുടെ അജപാലന ശുശ്രൂഷയിലേക്ക് മടങ്ങിയത്.