- കെ.എൽ.സി.എ വിജയപുരം രൂപതയുടെ മെറിറ്റ് ഡേ ജൂലൈ 26
- വിദ്യാർത്ഥികളുടെ ശബ്ദത്തെ അടിച്ചമർത്തരുത്; കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ ഫ്രീഡം സ്ക്വയർ പ്രതിഷേധ സംഗമം 26ന്
- ‘ആയുധങ്ങളല്ല, നിരായുധീകരണമാണ് സമാധാനത്തിന്റെ വഴി’; ലെയോ പതിനാലാമൻ പാപ്പയുടെ സന്ദേശങ്ങൾ പുസ്തകരൂപത്തിൽ
- കർമലമാതാ തിരുനാളിൽ കൊല്ലം രൂപതയ്ക്ക് ഇരട്ടസന്തോഷം; രണ്ട് ബ്രദർമാർ ഡീക്കൻ സ്ഥാനത്തേക്ക്
- സിസിലിയൻ പുരസ്കാരം 2026-ന് അപേക്ഷ ക്ഷണിച്ചു
- ഗാസാ ദേവാലയാക്രമണത്തിന്റെ ഒന്നാം വാർഷികം; കൊല്ലപ്പെട്ടവരെ അനുസ്മരിച്ച് പ്രത്യേക ദിവ്യബലിയും പ്രാർഥനയും
- റഷ്യൻ ആക്രമണത്തിൽ യൂണിസെഫിന്റെ സഹായഗോഡൗൺ തകർന്നു; കുട്ടികൾക്കായുള്ള അവശ്യവസ്തുക്കൾ നശിച്ചു
- ലോകകപ്പ് വിജയത്തിന് പിന്നാലെ ദൈവത്തിന് നന്ദി പറഞ്ഞ് ഫെറാന്‍ ടോറസ്; ‘വിശ്വാസമാണ് എന്റെ ശക്തി’
Browsing: Church
ഫാത്തിമ മാതാ നാഷണൽ കോളജ് കൊല്ലത്ത് സംഘ ടിപ്പിച്ച ഫാത്തിമ ഫെസ്റ്റ് 2016 സമാപിച്ചു. 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 21ന് ആരംഭിച്ച മൂന്ന് ദിവസത്തെ മഹോത്സവത്തിൽ ആയിരക്കണക്കിന് വിദ്യാർഥികളും പൊതുജനങ്ങളും പങ്കെടുത്തു.
ക്രൈസ്‌തവ സമൂഹത്തിൻ്റെ പിന്നാക്കാവസ്ഥ പഠിച്ച് പരിഹരിക്കുന്നതിനായി ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ തയാറാക്കി നൽകിയ റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയാറാകണമെന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് ജോസ് പുളിക്കൽ. മുണ്ടക്കയം വ്യാകുലമാതാ ഫൊറോന പള്ളിയിൽ സംഘടിപ്പിച്ച സീറോമലബാർ സഭാ സമുദായശക്തീകരണ വർഷത്തിന്റെ കാഞ്ഞിരപ്പള്ളി രൂപതാതല ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്.
റോമ രൂപതയുടെ മെത്രാൻ എന്ന നിലയിൽ, ഇടവക സന്ദർശനം നടത്താനും ഇടവക വൈദികരുമായി കൂടിക്കാഴ്ച നടത്തുവാനും ലെയോ പാപ്പ തീരുമാനിച്ചു. ഫെബ്രുവരി പത്തൊൻപതാം തീയതി, പ്രാദേശിക സമയം പത്തുമണിക്ക്, വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽവെച്ചാണ് വൈദികരുമായി ലെയോ പാപ്പ കൂടിക്കാഴ്ച നടത്തുക. ഇതിന് മുന്നോടിയായി റോം രൂപതയുടെ കീഴിലുള്ള വിവിധ ദേവാലയങ്ങളിലും പാപ്പ അജപാലന സന്ദർശനങ്ങൾ നടത്തും.
കഴിഞ്ഞ നവംബറിൽ നൈജീരിയയിൽ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ വൈദികന് രണ്ട് മാസത്തെ തടവിന് ശേഷം മോചനം. കടുണ അതിരൂപതയിൽ സെന്റ് സ്റ്റീഫൻ ഇടവകയിൽ സേവനം ചെയ്തിരുന്ന ഫാ. ബോബ്ബോ പാസ്ചലിനാണ് കഴിഞ്ഞ ആഴ്ച മോചനം ലഭിച്ചിരിക്കുന്നത്. ഫാ. പാസ്ചലിനെ ജനുവരി 17ന് മോചിപ്പിച്ചതായും വൈദികന്റെ മോചനത്തിനായി പ്രവർത്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്ത എല്ലാവർക്കും അഗാധമായ നന്ദി അറിയിക്കുന്നതായും കടൂണ അതിരൂപത പ്രസ്താവനയിൽ കുറിച്ചു.
കേരള ലേബർ മൂവ്മെന്റ് എറണാകുളത്ത് പിഒസിയിൽ സംഘടിപ്പിച്ച നേതൃസംഗമത്തിന്റെ സമാപന സമ്മേളനം കൊച്ചി മേയർ മിനിമോൾ വി കെ ഉദ്ഘാടനം ചെയ്യുന്നു. ജോസഫ് ജൂഡ്, ഫാ. അരുൺ വലിയതാഴത്ത്, ജോസ് മാത്യു ഊക്കൻ, ബെറ്റ്സി ബ്ലെയ്സ്, ഷാജു ആൻ്റെണി എന്നിവർ പ്രസംഗിച്ചു സമീപം.
ഗോരഖ്പൂർ സീറോ മലബാർ രൂപതയുടെ പ്രഥമ മെത്രാൻ ബിഷപ്പ് ഡോമിനിക് കൊക്കാട്ട് കാലം ചെയ്തു. ഇന്ന് രാവിലെ 10. 58ന് ഘോരഖ്പൂർ ഫാത്തിമ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകളുടെ വിവരങ്ങൾ പിന്നീട് അറിയിക്കും
സുവിശേഷ പ്രചാരണത്തിനും, വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനുമായി യൂറോപ്പില്‍ നിന്നും ഇന്ത്യയില്‍ വന്ന മാതൃക കനോഷ്യന്‍ സന്ന്യാസിനിയായ ധന്യയായ മദര്‍ ഫെര്‍ണാണ്ട റീവ (1920 – 1956) ദിവംഗതയായതിന്റെ 70-ാം വാര്‍ഷികമാണിത്. എളിയ ജീവിതമാതൃകയിലൂടെ യും തീക്ഷ്ണമായ പ്രേഷിതപ്രവര്‍ത്തനത്തിലൂടെയും സ്ത്രീനവോത്ഥാന പ്രവര്‍ത്തനങ്ങളിലൂടെയും സഹനജീവിതത്തിലൂടെയും തിരുസഭയ്ക്ക് മഹനീയ മാതൃക നല്‍കിയ മദര്‍ റീവ എപ്പോഴും സ്വര്‍ഗ്ഗീയ സന്തോഷത്തില്‍ നിറഞ്ഞുനിന്നിരുന്നു.
മാർച്ച് ഫോർ ലൈഫ് റാലിയ്ക്കു ഒരുക്കമായി, ഭ്രൂണഹത്യയ്ക്കെതിരെ ജാഗരണ പ്രാർത്ഥനയുമായി വിശ്വാസികൾ
മെക്സിക്കൻ പട്ടണമായ ജാലിസ്കോയിലെ തിരുഹൃദയ ഭക്തി പ്രമേയമാക്കിയ ചലചിത്രം ജനുവരി 22നാണ് തീയേറ്ററുകളിലെത്തിയത്. യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തി കേന്ദ്രമാക്കിയ ‘ബെൻഡിറ്റോ കൊറാസോൺ’ എന്ന ചിത്രം മെക്സിക്കൻ തീയേറ്ററുകളിൽ പ്രദർശനം തുടങ്ങി.മെക്സിക്കൻ വൈദികൻ ഫാ. ജോസ് അർതുറോ ലോപ്പസ് കോർനെജോ ഉൾപ്പെടെയുള്ളവർ സിനിമയിൽ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
ജനുവരി 18നു പാരീസിലെ ഹൃദയഭാഗത്ത് നടന്ന മാർച്ച് ഫോർ ലൈഫിലാണ് യുവജനങ്ങളും സ്ത്രീകളും ഉൾപ്പെടെ ആയിരങ്ങൾ ഒരുമിച്ച് കൂടിയത്. 1975-ൽ ജനുവരി 18നാണ് അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന സിമോൺ വെയിലിന്റെ പേരിൽ ഗർഭഛിദ്രം ആദ്യമായി രാജ്യത്തു നിയമവിധേയമാക്കിയത്. ഇതേ തുടർന്നു എല്ലാ വർഷവും ജനുവരി 18നാണ് പ്രോലൈഫ് റാലി നടക്കുന്നത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
