- കിഡ്സിൽ പരിസ്ഥിതി ദിനം ആചരിച്ചു
- ഹരിതകർമ്മസേനാംഗങ്ങളെ ആദരിച്ചു
- പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ വൃക്ഷത്തൈകൾ നടും
- ജെ.ബി. കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കും: മുഖ്യമന്ത്രി വി.ഡി.സതീശൻ
- പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു
- ഹരിത കേരളത്തിനായി കൈകോർത്ത് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത
- സ്നേഹ സ്പർശനമായി നവജീവനം രൂപതാ സംഗമം
- എഐ യുഗപകര്ച്ചയില് കേരളം
Browsing: Church
ക്രൈസ്തവർക്കെതിരെ നടന്ന കപ്പാപിതിനും കൂട്ടക്കൊലയ്ക്കും വേദിയായ ഒഡീഷയിലെ കന്ധമാലിൽ വീണ്ടും പൗരോഹിത്യ വസന്തം. കന്ധമാൽ ജില്ലയിലെ ഗോദാപൂരിലെ സെന്റ് ജോസഫ്‌സ് ഇടവകയിൽ ജനുവരി 28നു നടന്ന തിരുക്കർമ്മങ്ങളുടെ മദ്ധ്യേ 4 ഡീക്കന്മാർ തിരുപ്പട്ടം സ്വീകരിച്ചു . ഫാ. സുഗ്രിബ് ബാലിയാർസിംഗ്, ഫാ. ജോർജ് ബദ്‌സെത്ത്, ഫാ. സരാജ് നായക്, ഫാ. മദൻ ബാലിയാർസിംഗ് എന്നിവരാണ് വൈദികരും കന്യാസ്ത്രീകളും ഉൾപ്പെടെ മൂവായിരത്തോളം കത്തോലിക്ക വിശ്വാസികളെ സാക്ഷിയാക്കി വൈദിക നിയോഗത്തിലേക്ക് ഉയർത്തപ്പെട്ടത്.
തൊളേദോ കത്തീഡ്രൽ ഉദ്‌ഘാടനത്തിന്റെ 800-ാം വാർഷികത്തോടനുബന്ധിച്ച്, ലിയോ പതിനാലാമൻ പാപ്പാ തന്റെ സന്ദേശം കൈമാറി. ഈ ജൂബിലി വർഷം, കൃപയുടെയും ക്ഷമയുടെയും കാരുണ്യത്തിന്റെയും സമയമാകട്ടെയെന്നു പാപ്പാ പ്രത്യേകം ആശംസിച്ചു. ഗോതിക് ശൈലിയുടെ അദ്വിതീയകൃതിയായി കണക്കാക്കപ്പെടുന്ന കത്തീഡ്രലിന്റെ നിർമ്മാണം 1226-ലാണ് ആരംഭം കുറിച്ചത്. സ്പെയിൻ, യൂറോപ്പ്, ലാറ്റിനമേരിക്ക എന്നിവയുടെ ചരിത്രത്തിന് തൊളേദോ സഭ നൽകിയ സേവനങ്ങൾക്കുള്ള, കൃതജ്ഞതയുടെ വർഷമാണിതെന്നും പാപ്പാ എടുത്തു പറഞ്ഞു.
പെറുവിലെ സഭയുടെ അജപാലന ദൗത്യത്തെ ശക്തിപ്പെടുത്തുന്ന അടുപ്പത്തിന്റെയും കൂട്ടായ്മയുടെയും ഒരു പ്രവൃത്തിയെന്നോണം, ലിയോ പതിനാലാമൻ പാപ്പാ, താൻ മെത്രാനായി സേവനമനുഷ്ഠിച്ച പെറുവിൽ നിന്നും, ആദ് ലിമിന സന്ദർശനത്തിനായി വത്തിക്കാനിൽ എത്തിയ മെത്രാന്മാർക്കൊപ്പം, ജനുവരി മാസം ഇരുപത്തിയൊമ്പതാം തീയതി ഉച്ചഭക്ഷണം കഴിച്ചു. പാപ്പായിൽ നിന്ന് ലഭിച്ച “ആനന്ദകരവും അപ്രതീക്ഷിതവുമായ ആശ്ചര്യം” എന്നാണ് ഈ സന്ദർശനത്തെ വിശദീകരിച്ചത്.
ഐക്യദാർഢ്യത്തിന്റെയും സമാധാനത്തിന്റെയും പരിപോഷണത്തിനുള്ള മാർഗമാണ് കായികം എന്ന പ്രോത്സാഹന വാക്കുകൾ പങ്കുവച്ചുകൊണ്ട്, ശൈത്യകാല ഒളിമ്പിക്സ് ഗെയിംസിന്റെ കാലയളവിൽ സൂക്ഷിക്കുന്ന, ക്രൂശിതരൂപം മിലാനിലെ സാൻ ബാബില പള്ളിയിൽ ജനുവരി മാസം ഇരുപത്തിയൊമ്പതാം തീയതി എത്തിയ അവസരത്തിൽ, മിലാൻ ആർച്ച് ബിഷപ്പ് മോൺസിഞ്ഞോർ മാരിയോ ഡെൽപിനിയെ അഭിസംബോധന ചെയ്ത ലിയോ പതിനാലാമൻ പാപ്പായുടെ ടെലിഗ്രാം സന്ദേശം, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെ കൈയൊപ്പോടുകൂടി അയച്ചു.
മിഷ്ണറിമാർ, മത സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങളിൽ താമസിക്കുന്ന സന്യാസിമാർ, വൈദികർ, കന്യാസ്ത്രീകൾ തുടങ്ങിയവർക്ക് സാമൂഹ്യ സുരക്ഷാ പെൻഷന് അർഹതയില്ലെന്നും ആരെങ്കിലും പെൻഷൻ കൈപ്പറ്റുന്നുവെങ്കിൽ അവരെ ഗുണഭോക്ത്യ പട്ടികയിൽ നിന്നും ഒഴിവാക്കണമെന്നും നിഷ്‌കർഷിച്ച അന്യായ ഉത്തരവുകൾ തിരുത്തിയ സർക്കാർ നടപടിയെ സ്വാഗതം ചെയ്‌ത് കേരള കോൺഫറൻസ് ഓഫ് മേജർ സുപ്പീരിയേഴ്‌സ് പ്രസിഡന്റ് സിസ്റ്റർ ഡോ. ആർദ്ര എസ്ഐസി.
പത്മശ്രീ ജേതാവും സിബിഎസ്ഇയുടെ മുൻ ചെയർമാനുമായ ജെസ്യൂട്ട് വൈദികൻ ഫാ. തോമസ് വി കുന്നുങ്കൽ (90) അന്തരിച്ചു. ഇന്ത്യയുടെ വിദ്യാഭ്യാസരംഗത്ത് നിറസാന്നിധ്യമായിരുന്ന ഫാ. തോമസ് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ക്ഷണപ്രകാരമാണ് 1960 മുതൽ 1987 വരെ സിബിഎസ്‌ഇയുടെ ചെയർമാനായി സേവനമനുഷ്ഠിച്ചത്. രാജ്യത്തെ വിദ്യാഭ്യാസ മേഖലയുടെ കുതിപ്പിന് സിബിഎസ്ഇ സ്‌കൂളുകൾ വലിയ പങ്കുവഹിച്ചത് ഈ കാലഘട്ടത്തിലാണെന്നത് ശ്രദ്ധേയമാണ്.
കമ്മ്യൂണിസ്ററ് ക്യൂബയിൽ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുന്നവരെ സമ്മർദ്ദം ചെലുത്താനും ശിക്ഷിക്കാനുമുള്ള രഹസ്യ നീക്കത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വൈദികരെയും ജനാധിപത്യത്തിന് വേണ്ടി നിലകൊള്ളുന്ന പ്രവർത്തകരെയും മണിക്കൂറുകളോളം ചോദ്യം ചെയ്തതായി കത്തോലിക്ക മാധ്യമമായ ‘എസിഐ പ്രെൻസ’ റിപ്പോർട്ട് ചെയ്യുന്നു.
ഏതു തരത്തിലുള്ള അക്രമവും ഒഴിവാക്കുക എന്നതാണ് പരിശുദ്ധ സിംഹാസനത്തിന്റെ നിലപാടെന്നും, അതിനാൽ മിനിയാപൊളിസിലെ അക്രമം പോലെയുള്ള സംഭവങ്ങളെ അംഗീകരിക്കുവാൻ സാധിക്കില്ലെന്നും, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ വെളിപ്പെടുത്തി.
സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും ക്രിമിനൽ കുറ്റമാണെന്ന നിയമം നിലവിലിരിക്കെ സ്ത്രീധനനിരോധന നിയമത്തിന്റെ വ്യവസ്ഥയിൽ മാറ്റം വരുത്തുവാൻ കേരള നിയമപരിഷ്കരണ കമ്മീഷൻ ആവശ്യപ്പെട്ടതായി സംസ്ഥാന സർക്കാർ ഹൈകോടതിയെ അറിയിച്ച സാഹചര്യത്തിൽ സ്ത്രീധനം എന്ന മഹാവിപത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് കെ. സി. വൈ. എം കൊച്ചി രൂപത സമിതി തോപ്പുംപടി BOT ജംഗ്ഷനിൽ വെച്ച് പ്രതിഷേധസായാഹ്നം നടത്തി.
ഓരോ വർഷവും ദശലക്ഷകണക്കിന് ആളുകൾ സന്ദർശിക്കുന്ന യേശുവിന്റെ ജനന സ്ഥലം സ്ഥിതി ചെയ്യുന്ന ബെത്ലഹേമിലെ തിരുപിറവി ദേവാലയത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. കർത്താവിന്റെ മനുഷ്യാവതാരം നടന്ന സ്ഥലത്തു സ്ഥാപിക്കപ്പെട്ട ഗ്രോട്ടോയിൽ നവീകരണ പ്രവർത്തനങ്ങൾ നടത്താൻ ഫ്രാൻസിസ്കൻ വൈദികരുടെ നേതൃത്വത്തിലുള്ള കസ്റ്റഡി ഓഫ് ദി ഹോളി ലാൻഡും ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കേറ്റും സംയുക്തമായി തീരുമാനമെടുക്കുകയായിരിന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
