- വിദ്യാർത്ഥികളുടെ ശബ്ദത്തെ അടിച്ചമർത്തരുത്; കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ ഫ്രീഡം സ്ക്വയർ പ്രതിഷേധ സംഗമം 26ന്
- ‘ആയുധങ്ങളല്ല, നിരായുധീകരണമാണ് സമാധാനത്തിന്റെ വഴി’; ലെയോ പതിനാലാമൻ പാപ്പയുടെ സന്ദേശങ്ങൾ പുസ്തകരൂപത്തിൽ
- കർമലമാതാ തിരുനാളിൽ കൊല്ലം രൂപതയ്ക്ക് ഇരട്ടസന്തോഷം; രണ്ട് ബ്രദർമാർ ഡീക്കൻ സ്ഥാനത്തേക്ക്
- സിസിലിയൻ പുരസ്കാരം 2026-ന് അപേക്ഷ ക്ഷണിച്ചു
- ഗാസാ ദേവാലയാക്രമണത്തിന്റെ ഒന്നാം വാർഷികം; കൊല്ലപ്പെട്ടവരെ അനുസ്മരിച്ച് പ്രത്യേക ദിവ്യബലിയും പ്രാർഥനയും
- റഷ്യൻ ആക്രമണത്തിൽ യൂണിസെഫിന്റെ സഹായഗോഡൗൺ തകർന്നു; കുട്ടികൾക്കായുള്ള അവശ്യവസ്തുക്കൾ നശിച്ചു
- ലോകകപ്പ് വിജയത്തിന് പിന്നാലെ ദൈവത്തിന് നന്ദി പറഞ്ഞ് ഫെറാന്‍ ടോറസ്; ‘വിശ്വാസമാണ് എന്റെ ശക്തി’
- പള്ളൂരുത്തി നിയോജകമണ്ഡലം പുനഃസ്ഥാപിക്കണം: കെ.എൽ.സി.എ.കൊച്ചി രൂപത
Browsing: Church
ലോകമെമ്പാടുമുള്ള ക്രൈസ്തവ പീഡനങ്ങളിലേക്ക് ആഗോള ശ്രദ്ധ ആകർഷിക്കുവാൻ പോഡ്കാസ്റ്റുമായി ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡ്. സംഘടനയുടെ യുഎസ്എ വിഭാഗവും ഫെയ്ത്ത് & റീസൺ ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നാണ് ‘ഫെയ്ത്ത് അണ്ടർ സീജ്’ എന്ന പേരിൽ പുതിയ പോഡ്‌കാസ്റ്റ് പരമ്പര ആരംഭിച്ചത്. ഫെയ്ത്ത് & റീസൺ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റും ദീർഘകാലമായി മതപീഡന വിശകലന വിദഗ്ദ്ധനുമായ റോബർട്ട് റോയലാണ് ആതിഥേയത്വം വഹിക്കുന്നത്.
ഭാരതത്തിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ് കർദിനാൾ ജോർജ് കൂവക്കാടിനു ലഭിച്ച കർദിനാൾ പദവിയെന്ന് ഗോവ മുൻ ഗവർണർ പി.എസ്. ശ്രീധരൻപിള്ള. മധ്യതിരുവിതാംകൂർ വികസന കൗൺസിലിന്റെയും കോഴഞ്ചേരി പേരങ്ങാട് മഹാകുടുംബയോഗത്തിന്റെയും നേതൃത്വത്തിൽ കോഴഞ്ചേരി സെന്റ് തോമസ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന മതസൗഹാർദ സമ്മേളനവും കർദിനാൾ ജോർജ് കൂവക്കാടിനു നൽകിയ സ്വീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
77-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്, യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം (യുസിഎഫ്) ഇൻഡോറിൽ ‘പ്രേ ഫോർ ഇന്ത്യ’ എന്ന പേരിൽ ഭക്തി ഗാനമേള സംഘടിപ്പിച്ചു. രാജ്യത്തിന്റെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ക്രിസ്ത്യാനികളെ ഐക്യത്തിന്റെയും പ്രാർത്ഥനയുടെയും ദേശസ്നേഹത്തിന്റെയും കൂടിച്ചേരലിൽ ഒന്നിപ്പിച്ചു.
NABARD ന്റെ നേതൃത്വത്തിൽ കണ്ണൂർ ജില്ലയിലുള്ള സന്നദ്ധ സംഘടനകളുടെ സംഗമം കണ്ണൂർ കയ്റോസിൽ വച്ച് നടത്തി കണ്ണൂർ രൂപത മെത്രാൻ ഡോ. അലക്സ് വടക്കുംതലയുടെ അദ്ധ്യക്ഷതയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ സംഗമം ഉദ്ഘാടനം ചെയ്തു
ഇറ്റാലിയൻ ഭാഷയിലേക്ക് പകർത്തിയെഴുതിയ സമ്പൂർണ ബൈബിളുമായാണ് സമാപന ദിവസം മുൻ കെഎസ്ഇബി ജീവനക്കാരൻ പിലാത്തറ വ്യാകുലമാതാ ദൈവാലയ ഇടവകാംഗമായ വിജയകുമാർ എത്തിയത്. കഴിഞ്ഞ വർഷങ്ങളിലായി മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലേക്ക് സമ്പൂർണ ബൈബിൾ പകർത്തി എഴുതിയിരുന്ന ഇദ്ദേഹം, ഒന്നരവർഷത്തെ പരിശ്രമത്തിലൂടെയാണ് ഇറ്റാലിയൻ ഭാഷയിലേക്ക് ബൈബിൾ പകർത്തിയെഴുതിയത്.
മലങ്കര കത്തോലിക്കാ പാറശാല ഭദ്രാസന ദൈവാലയമായ സെന്റ് മേരീസ് കത്തീഡ്രൽ ദൈവാലയത്തിൽ ഒരു വർഷമായി നടത്തപ്പെടുന്ന നവതി ആഘോഷങ്ങളുടെ സമാപനം ഫെബ്രുവരി ഒന്നിന് നടത്തും. ഒന്നിനു വൈകുന്നേരം നാലിനു ജപമാല പ്രാഥനയും 4:45ന് സന്ധ്യ നമസ്കാരവും നടക്കും.
യുവജനങ്ങൾ സഭയുടെയും സമൂഹത്തിന്റെയും മാറ്റത്തിന്റെ ശക്തിയാണെന്ന് പാലക്കാട് രൂപത ബിഷപ്പ് പീറ്റർ കൊച്ചുപുരയ്ക്കൽ. കെസി വൈഎം സംസ്ഥാനസമിതിയുടെ നേതൃത്വത്തിൽ, പാലക്കാട് രൂപതയുടെ ആതിഥേയത്വത്തിൽ മുണ്ടൂർ യുവക്ഷേത്ര കോളജിൽ സംഘടിപ്പിച്ച സംസ്ഥാന യൂത്ത് അസംബ്ലി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് എബിൻ കന്നിവയലിൽ അധ്യക്ഷത വഹിച്ചു.
നമ്മൾ ചെയ്യുന്ന ഏറ്റവും ചെറിയ സഹായങ്ങൾ പോലും വേർതിരിവുകൾ ഇല്ലാതെ സന്തോഷത്തോടെ ചെയ്യുമ്പോൾ നൽകുന്നവർക്കും സ്വീകരിക്കുന്നവർക്കും അത് ലോകമാനവികതയുടെയും, ദൈവസ്നേഹത്തിന്റെയും പുതിയ അനുഭവതലങ്ങൾ സമ്മാനിക്കുമെന്ന് കോഴിക്കോട് അതിരൂപത വികാർ ജനറൽ മോൺസിഞ്ഞോർ ജെൻസൻ പുത്തൻവീട്ടിൽ.
സഭ-സമുദായ ചരിത്രം പഠിക്കുക, പഠിപ്പിക്കുക, പ്രചരിപ്പിക്കുക, പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുക തുടങ്ങിയവയില്‍ പ്രാഗല്‍ഭ്യം നേടിയവര്‍ക്കുള്ള കേരള ലാറ്റിന്‍ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ (കെഎല്‍സിഎച്ച്എ) പ്രഥമ ചരിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
കുടുംബത്തിനും ജീവനും വേണ്ടിയുള്ള വത്തിക്കാൻ കാര്യാലയത്തിനു കീഴിൽ ലോകമെമ്പാടുമുള്ള യുവജന സംഘടനകളുടെ കൂട്ടായ്‌മയായ ഫിംക്യാപ് എന്ന സംഘടനയുടെ ഏഷ്യ ഘടകത്തിൻ്റെ ആത്മീയ ഡയറക്‌ടറായി സീറോ മലബാർ യൂത്ത് മൂവ്മെൻ്റ് കമ്മീഷൻ സെക്രട്ടറിയും എസ്എംവൈഎം ഗ്ലോബൽ ഡയറക്‌ടറുമായ ഫാ. ജേക്കബ് ചക്കാത്ര തെരഞ്ഞെടുക്കപ്പെട്ടു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
