Browsing: Church

രാജ്യത്തു ക്രൈസ്‌തവർ നേരിടുന്ന ആശങ്കകളെക്കുറിച്ച് ചർച്ച ചെയ്ത് ഭാരത കത്തോലിക്ക മെത്രാൻ സമിതി (സിബിസിഐ) യുടെ 37-ാമത് വാർഷിക ജനറൽ ബോഡി സമ്മേളനം. സെൻ്റ് ജോൺസ് നാഷണൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസസിൽ നടന്ന രണ്ടാം ദിന ചർച്ചയില്‍ പ്രധാനമായും കേന്ദ്രീകരിച്ചത് സഭൈക്യം, സഭയുടെ ദൗത്യം, രാജ്യവുമായുള്ള സഭയുടെ ഇടപെടൽ, രാജ്യത്തു സഭ നേരിടുന്ന പ്രശ്‌നങ്ങൾ എന്നീ വിഷയങ്ങളായിരുന്നു.

കഴിഞ്ഞ ഞായറാഴ്ച താൻ പള്ളിയിൽ പോയിരിന്നുവെന്നും ഒരു ഹീറോ ആണെന്ന് ഞാൻ കരുതിയില്ലായെന്നും ചെയ്യേണ്ടത് ചെയ്യുക മാത്രമാണ് ചെയ്തതെന്നും ഓസ്ട്രേലിയുടെ പുതിയ സൂപ്പര്‍ ഹീറോ ബാലന്‍ പറയുന്നു. ഓസ്റ്റിന്റെ ധീരതയ്ക്കു സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്.

പസഫിക് തീരത്തെ മുനിസിപ്പാലിറ്റിയെ ഭീഷണിപ്പെടുത്തിയ സുനാമിയിൽ നിന്ന് രക്ഷിച്ച കൊളംബിയയിലെ ദിവ്യകാരുണ്യ അത്ഭുതത്തിന് 120 വർഷം. 1906 ജനുവരി 31നു പ്രദേശത്തെ നശിപ്പിക്കാൻ വന്ന ഭയാനകമായ തിരമാലയെ നേരിടാൻ ഫാ. ജെറാർഡോയും ഫാ. ജൂലിയനും തിരുവോസ്തിയുമായി പുറപ്പെട്ടപ്പോൾ ഉണ്ടായ അത്ഭുതമാണ് പിന്നീട് കൊളംബിയന്‍ ദിവ്യകാരുണ്യ അത്ഭുതം എന്ന പേരില്‍ അറിയപ്പെടുവാന്‍ തുടങ്ങിയത്

ചരിത്രത്തിന്റെയും ചരിത്രപുസ്തകങ്ങളുടെയും ശാസ്ത്രീയ ഡോക്യുമെന്റേഷന്റെയും പ്രാധാന്യം സമൂഹത്തെ ഓര്‍മിപ്പിക്കുന്നതിന്റെ ഭാഗമായി കെഎല്‍സിഎച്ച്എ 23 ചരിത്രകാരന്മാരെ പുരസ്‌കാരം നല്‍കി ആദരിച്ചു. വിവിധ മേഖലകളിലായി ചരിത്രഗവേഷണത്തിലും രേഖപ്പെടുത്തലിലും ദീര്‍ഘകാലമായി നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കിയത്. ഒരു വിഷയത്തില്‍ രണ്ടു ഡസനിലധികം പേര്‍ക്ക് പുരസ്‌കാരം നല്‍കിയ അപൂര്‍വ അവാര്‍ഡ്ദാന ചടങ്ങ് മറ്റൊരു ചരിത്രനിമിഷമായി മാറി.

രിത്രവസ്തുതകള്‍ ശേഖരിച്ച് ചരിത്രാവബോധത്തിന്റെ പുത്തന്‍ ശീലുകള്‍ ഇന്നിന്റെ കാഴ്ചപ്പാടുകളിലൂടെ പുതിയ തലമുറയിലേക്ക് പകരാനുള്ള നിയോഗമാണ് ഓരോ ചരിത്രകാരന്മാര്‍ക്കുമുള്ളതെന്ന് വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. അത്യപൂര്‍വമായ ചരിത്രരേഖകള്‍ ഡിജിറ്റലൈസ് ചെയ്തു സൂക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പൂര്‍വികരില്‍ നിന്നു ലഭിച്ച അമൂല്യമായ ഗ്രന്ഥശേഖരങ്ങള്‍ സംരക്ഷിക്കുവാന്‍ വരാപ്പുഴ അതിരൂപത പുരാരേഖാലയത്തില്‍ സൂക്ഷിച്ചിട്ടുള്ള ഗ്രന്ഥങ്ങളും രേഖകളും ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റുന്നതിന്റെ അവസാനഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ ദിവസവും കൂട്ടക്കൊലകൾ നടക്കുന്ന നൈജീരിയായിൽ സൊകോട്ടോ ബിഷപ്പ് മാത്യു ഹസ്സൻ കുക്കയാണ് രാജ്യത്തെ ദയനീയ അവസ്ഥ ചൂണ്ടിക്കാട്ടി രംഗത്തുവന്നിരിക്കുന്നത്. തിങ്കളാഴ്ച 10 പേരും ചൊവ്വാഴ്ച 50 പേരും ബുധനാഴ്ച 100 പേരും കൊല്ലപ്പെടുന്ന മറ്റൊരു രാജ്യവുമില്ലായെന്നും എല്ലാ ആഴ്ചയും കൂട്ടക്കൊലകൾ തുടരുകയാണെന്നും അത്തരമൊരു രാജ്യത്തിന് എങ്ങനെ മുന്നോട്ട് പോകാൻ കഴിയുമെന്നും സൊകോട്ടോ ബിഷപ്പ് ചോദ്യമുയർത്തി.

ഫെബ്രുവരി 15 ഞായറാഴ്ച മുതൽ മാർച്ച് 15 ഞായറാഴ്ച വരെ അഞ്ച് റോമൻ ഇടവകകളിലേക്ക് പാപ്പാ, രൂപതയുടെ മെത്രാൻ എന്ന നിലയിൽ അജപാലന സന്ദർശനം നടത്തുമെന്നും, വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തുമെന്നും, പാപ്പായുടെ ആരാധന ക്രമ ആഘോഷങ്ങൾക്കുവേണ്ടിയുള്ള കാര്യാലയം പുറത്തിറക്കിയ കലണ്ടറിൽ എടുത്തു പറയുന്നു. സന്ദർശനം നടക്കുന്ന ദിവസം , ഫെബ്രുവരി ഇരുപത്തിരണ്ടാം തീയതി ഒഴിച്ച്, മറ്റു ഞായറാഴ്ച്ചകളിൽ, ഉച്ചകഴിഞ്ഞു വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തുകയും, തുടർന്ന് വൈകുന്നേരം അഞ്ചുമണിക്ക്, വിശുദ്ധ ബലിയർപ്പിക്കുകയും ചെയ്യും.

കഴിഞ്ഞ പതിനേഴു വർഷമായി മധ്യപൂർവേഷ്യയിൽ അപ്പസ്തോലിക നൂൺഷ്യോ ആയി സേവനം അനുഷ്ഠിച്ചു വന്നിരുന്ന കർദിനാൾ മാരിയോ സെനാരി, തന്റെ എൺപതാമത്തെ വയസിൽ രാജി സമർപ്പിച്ചു. 2008 മുതൽ ഡമാസ്കസിൽ സേവനം ആരംഭിച്ച ഇദ്ദേഹത്തെ 2016 ലാണ് ഫ്രാൻസിസ് പാപ്പാ കർദിനാൾ സ്ഥാനത്തേക്ക് ഉയർത്തിയത്. മധ്യപൂർവേഷ്യയിൽ പ്രത്യേകമായി സിറിയയിൽ തീവ്രമായ നയതന്ത്രപരവും മാനുഷികവുമായ പ്രവർത്തനങ്ങൾ നടത്തിയ ഒരു വ്യക്തിയാണ് കർദിനാൾ സെനാരി.

റോമിലെ സിസ്റ്റൈൻ ചാപ്പലിന്റെ അൾത്താര ഭിത്തിയിൽ മൈക്കലാഞ്ചലോ വരച്ച വിഖ്യാതമായ ചുവർച്ചിത്രമായ “അന്ത്യവിധി”യുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 1536-1541 കാലഘട്ടത്തിൽ പൂർത്തിയാക്കിയതാണ് ഈ ചിത്രം. ഏകദേശം മുപ്പതു വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും, ഈ ചിത്രത്തിന്റെ പുനരുദ്ധാരണ പണികൾ ആരംഭിക്കുന്നത്. അന്തരീക്ഷത്തിലെ പൊടിപടലങ്ങളുടെ ആധിക്യം, ചിത്രത്തിന്റെ നിറങ്ങൾക്ക് മങ്ങലുകൾ ഏൽപ്പിച്ചതിനാലാണ് ഈ പണികൾ ആവശ്യമായി വന്നതെന്ന്, വത്തിക്കാൻ മ്യൂസിയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

കിഴക്കൻ ഇന്ത്യയിലെ 22 ദശലക്ഷം നിവാസികളുള്ള, കൊൽക്കത്തയിലെ നഗരത്തിൽ, ഏറ്റവും ദരിദ്രരും ദുർബലരുമായവരുടെ പിന്തുണയും പരിശീലനവും ഉറപ്പാക്കാനും, യുവാക്കളുടെ വിദ്യാഭ്യാസത്തിനും, കുട്ടികളുടെ സംരക്ഷണത്തിനും മറ്റു സാമൂഹിക സേവനങ്ങൾക്കുമായി സലേഷ്യൻ സമൂഹം പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് നൂറു വർഷങ്ങൾ പൂർത്തിയാവുകയാണ്.