- വന്യജീവി ആക്രമണം: നിയമഭേദഗതിക്കൊരുങ്ങി സര്ക്കാര്
- ബില്ജിത്തിന്റെ ഹൃദയം ഇനി പതിമൂന്നുകാരിയില് മിടിക്കും
- പ്രധാനമന്ത്രി മണിപ്പൂരില്; 8500 കോടിയുടെ വികസന പദ്ധതികള് പ്രഖ്യാപിക്കും
- മുഖ്യമന്ത്രി ഒട്ടകപക്ഷിയെ പോലെ വി ഡി സതീശൻ
- ഉത്തര കൊറിയയിൽ വിദേശ സിനിമകളും ടിവി പരിപാടികളും കാണുന്നവർക്ക് വധശിക്ഷ; യു എൻ റിപ്പോർട്ട്
- നവാഭിഷിക്തരായ മെത്രാന്മാരുമായി കൂടിക്കാഴ്ച്ച നടത്തി ലിയോ പതിനാലാമൻ പാപ്പാ
- ഇസ്ലാമിക തീവ്രവാദികൾ അജപാലന പ്രവർത്തനങ്ങൾക്ക് ഭീഷണി; നൈജീരിയൻ ബിഷപ്പ്
- നൂറ്റാണ്ടുകൾക്ക് ശേഷം ബ്രിട്ടീഷ് രാജകുടുംബത്തിൽ കത്തോലിക്കാ മൃതസംസ്കാരം
Author: admin
കൊച്ചി : വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽ ഡ്രൈവർമാർക്ക് ചികിത്സയും സൗകര്യങ്ങളും നിഷേധിക്കുന്നതിനെതിരെ ലോറി ഡ്രൈവർമാർ പ്രതിഷേധിച്ചു ലോഡെടുക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായ ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റാൻ വൈകിയെന്നാണ് ഡ്രൈവർമാർ ആരോപിക്കുന്നത് . ടെർമിനൽ നടത്തിപ്പുകാരായ ഡിപി വേൾഡിനെതിരെയാണ് പ്രതിഷേധം. വല്ലാർപാടം ടെർമിനലിൽ നിന്ന് ലോഡെടുക്കാനെത്തിയ ലോറി ഡ്രൈവർ തൃശൂർ സ്വദേശി ബിജുവിനെ അസുഖബാധിതനായപ്പോൾ ആശുപത്രിയിലേക്ക് മാറ്റാനുണ്ടായ കാലതാമസമാണ് പ്രതിഷേധങ്ങൾക്ക് കാരണം. പത്ത് മിനിറ്റ് കൂടി വൈകിയിരുന്നെങ്കിൽ ബിജുവിന് ജീവൻ തന്നെ നഷ്ടമാകുമായിരുവെന്ന് പ്രതിഷേധക്കാർ പറയുന്നു . നെഞ്ചുവേദന വന്ന ബിജുവിനെ ഒരു മണിക്കൂറിന് ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് ആരോപണം. ആംബുലൻസ് സൗകര്യമടക്കമുണ്ടായിട്ടും കൂടെ ആളില്ലെന്ന കാരണം പറഞ്ഞായിരുന്നു അധികൃതർ നിരുത്തരവാദിത്വം കാട്ടിയത് . ടെർമിനലിൽ നാളുകളായി നിലനിൽക്കുന്ന തൊഴിലാളി വിരുദ്ധതയുടെ തുടർച്ചയാണ് ഈ അവഗണനെയെന്ന് ഡ്രൈവർമാർ പറയുന്നു . രണ്ടായിരത്തിലധികം ഡ്രൈവർമാരാണ് ദിവസവും വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽ എത്തുന്നത്. പ്രാഥമിക ആവശ്യം നിർവഹിക്കാനുള്ള സൗകര്യങ്ങൾ പോലും നൽകുന്നില്ല. പരാതി ഉന്നയിക്കുന്നവർക്കെതിരെ പ്രതികാരനപടിയും പതിവെന്ന് ഡ്രൈവർമാർ.
മോഹൻലാലിൻ്റെ മകൾ വിസ്മയ മോഹൻലാൽ വെള്ളിത്തിരയിലേക്ക്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിലൂടെയാണ് വിസ്മയയുടെ അരങ്ങേറ്റം. ആശിർവാദ് നിർമ്മിക്കുന്ന 37-മത് ചിത്രമാണിത് .ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് ‘തുടക്കം’ എന്നാണ് പേര്. പ്രണവ് മോഹൻലാലും, പിന്നീട് കല്യാണി പ്രിയദർശനും സിനിമയിൽ അരങ്ങേറിയതുമുതൽ വിസ്മയയും അഭിനയരംഗത്തേക്ക് എത്തുമോ എന്ന ചോദ്യം സജീവമായിരുന്നു. ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ മോഹൻലാൽ തന്നെയാണ് തൻ്റെ ഔദ്യോഗിക സമൂഹമാധ്യമ പേജുകളിലൂടെ അവതരിപ്പിച്ചത്. “പ്രിയപ്പെട്ട മായക്കുട്ടി, ചലച്ചിത്ര മേഖലയിലേക്കുള്ള നിൻ്റെ തുടക്കം ഈയൊരു തുടക്കത്തിലൂടെ ആകട്ടെ” എന്നാണ് മോഹൻലാൽ കുറിച്ചത്. മോഹൻലാൽ എന്ന മഹാനടൻ്റെ മകളായി ജനിച്ചെങ്കിലും, കേവലം ആ പേരിൽ മാത്രം ഒതു ങ്ങാതെ തൻ്റേതായ കഴിവുകളിലൂടെയും അഭിരുചികളിലൂടെയും ഒരു വ്യക്തിത്വം രൂപപ്പെടുത്താൻ വിസ്മയ ശ്രമിച്ചിട്ടുണ്ട്. തിരുവനന്തപുരത്തുനിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിസ്മയ, പിന്നീട് മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടി. ഒരു മികച്ച എഴുത്തുകാരിയും ചിത്രകാരിയും കൂടിയാണ്.2021-ൽ ‘ഗ്രെയിൻസ് ഓഫ്…
തിരുവന്തപുരം :കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത. ജാർഖണ്ഡിന് മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നതിനാലാണ് ഈ പ്രതിഭാസം. വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം. ബുധനാഴ്ച മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് കണ്ണൂർ കാസർകോട് ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത. ജൂലൈ 02 മുതൽ 05 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു . ജൂലൈ 03 വരെ കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്.
ശിവകാശി :ശിവകാശിയിലെ പടക്കനിർമാണശാലയിൽ ഉണ്ടായ തീപിടിത്തത്തിൽ 6 പേർ മരിച്ചു. ഇന്ത്യയിലെ പടക്കങ്ങളുടെ നഗരം എന്ന വിശേഷണമുള്ള തമിഴ്നാട്ടിലെ വിരുധുനഗർ ജില്ലയിലെ ശിവകാശിയിലാണ് സ്‌ഫോടനമുണ്ടായത്. ചൊവ്വാഴ്ച രാവിലെയാണ് പടക്കനിർമാണശാലയിൽ സ്ഫോടനമുണ്ടായത്. ശിവകാശിക്കടുത്തുള്ള ചിന്ന കാമൻപട്ടിയിലെ പടക്ക നിർമാണശാലയിലാണ് അപകടമുണ്ടായത്. സഫോടനത്തെ തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തുകയും തീയണക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഫോടനം നടന്ന ചിന്ന കാമൻപട്ടിയിൽ നിരവധി പടക്ക നിർമാണ ശാലകളാണുള്ളത്. പുറത്തുവരുന്ന വിവരങ്ങളനുസരിച്ച് സ്ഫോടനത്തെ തുടർന്ന് സ്ഥലത്ത് വൻ തീപിടിത്തം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം : ഓണത്തിന് കേരളത്തിന് പ്രത്യേക അരിവിഹിതം നൽകാനാകില്ലെന്ന് കേന്ദ്രസർക്കാർ . വ്യത്യസ്തമായി കേരളത്തെ സഹായിക്കാൻ കഴിയില്ലെന്ന് കേന്ദ്രം അറിയിച്ചതായി സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി ജി ആർ അനിൽ പറഞ്ഞു. കാർഡ് ഒന്നിന് അഞ്ച് കിലോ അരി അധികം വേണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നതെന്ന് മന്ത്രി പറഞ്ഞു. നേരത്തെ നിർത്തലാക്കിയ ഗോതമ്പ് വിതരണം പുനസ്ഥാപിക്കാനാവില്ലെന്നും കേന്ദ്രം പറഞ്ഞു. പ്രതികൂല സാഹചര്യത്തിലും ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി വ്യക്തമാക്കി.
കോട്ടപ്പുറം : കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.എൽ. സി.എ) സംസ്ഥാന ജനറൽ സെക്രട്ടറിയായും രൂപത ജനറൽ സെക്രട്ടറിയായും ദീർഘകാലം സേവനം ചെയ്തുകൊണ്ട് പ്രസ്ഥാനത്തെയും സമുദായത്തെയും പുരോഗതിയിലേക്ക് നയിച്ച O T. ഫ്രാൻസിസ്സിന്റെ പതിനെട്ടാം ചരമവാർഷിക അനുസമരണം കോട്ടപ്പുറം വികാസിൽ വച്ച് സംഘടിപ്പിച്ചു. K C F മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ.ഡി. ഫ്രാൻസിസ് അനുസ്മരണ പ്രഭാഷണം നടത്തി. കെ.എൽ.സി.എ രൂപതാ പ്രസിഡണ്ട് അനിൽ കുന്നത്തൂർ അധ്യക്ഷത വഹിച്ചു .ജോൺസൺ മങ്കുഴി, സേവ്യർ പടിയിൽ,ടോമി തൗണ്ടശ്ശേരി,ജോസഫ് കോട്ടപറമ്പിൽ ജോൺസൺ വാളൂർ, ജെയിംസ് കോട്ടുവള്ളി, കൊച്ചുത്രേസ്യ, സേവ്യർ പുതുശേരി, ഷീന ഗോതുരുത്ത് എന്നിവർ പ്രസംഗിച്ചു
ആലപ്പുഴ രൂപത KLCWAയും ഡോൺബോസ്കോ മംഗലവും സംയുക്തമായി നടത്തുന്ന വനിതകൾക്കായുള്ള സംരംഭകത്വവും തൊഴിൽ പരിശീലനവും കഞ്ഞിപ്പാടം വ്യാകുലമാതാ ഇടവകയിൽ ആരംഭിച്ചു.
തിരുവനന്തപുരം: ശസ്ത്രക്രിയ ഉപകരണങ്ങളുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ യൂറോളജി വകുപ്പ് മേധാവി ഡോ. ഹാരിസ് ചിറക്കൽ ഉന്നയിച്ച പരാതിക്ക് പരിഹാരമായി. യൂറോളജി ശസ്ത്രക്രിയക്കുള്ള ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തി. ഹൈദരാബാദിൽ നിന്ന് വിമാനമാർഗം ഇന്ന് രാവിലെയാണ് ഉപകരണങ്ങൾ എത്തിച്ചത്. ഉപകരണങ്ങൾ എത്തിയതോടെ ശസ്ത്രക്രിയ മാറ്റിവെച്ചവരുടെ ചികിത്സ പുനരാരംഭിച്ചു. ഉപകരണങ്ങൾ ഇല്ലാത്തതിനെ തുടർന്ന് ശസ്ത്രക്രിയ മാറ്റിവെക്കപ്പെട്ടവർ ആശുപത്രിയിൽ തന്നെ കഴിയുകയായിരുന്നു.ഡോ. ഹാരിസ് ചിറക്കലിൻറെ തുറന്നുപറച്ചിലിൽ പ്രതിരോധത്തിലായതോടെ സർക്കാർ രൂപീകരിച്ച നാലംഗ അന്വേഷണ സമിതി പഠനം തുടങ്ങി. ഡോ. ഹാരിസ് ചിറക്കലിൻറെ മൊഴിയാണ് വിദഗ്ധസമിതി ആദ്യം രേഖപ്പെടുത്തിയത്. ആലപ്പുഴ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ബി. പത്മകുമാർ, കോട്ടയം, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ടി.കെ. ജയകുമാർ, ആലപ്പുഴ, മെഡിക്കൽകോളജ് നെഫ്രോളജി വിഭാഗം മേധാവി ഡോ. എസ്. ഗോമതി, കോട്ടയം, മെഡിക്കൽകോളജ് യൂറോളജി വിഭാഗം മേധാവി ഡോ. രാജീവൻ അമ്പലത്തറക്കൽ എന്നിവരുടെ നേതൃത്വത്തിലെ വിദഗ്ധ സമിതിയാണ് തിങ്കളാഴ്ച തിരുവനന്തപുരം…
തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവേശിപ്പിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില വിലയിരുത്താൻ മെഡിക്കൽ ബോർഡ് യോഗം ചേരും. വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിയുന്ന വി.എസിന്റെ രക്തസമ്മർദം വളരെ താഴ്ന്ന നിലയിലാണ്. ഡയാലിസിസ് തുടരുന്നു. രക്തസമ്മർദവും വൃക്കകളുടെ പ്രവർത്തനവും ഹൃദയത്തിന്റെ പ്രവർത്തനവും സാധാരണ നിലയിലല്ല . നേരത്തെ, വിദഗ്ധ ഡോക്ടർമാരുടെ സംഘം ആശുപത്രിയിലെത്തി ആരോഗ്യസ്ഥിതി വിലയിരുത്തിയിരുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.