Author: admin

മുസരീസ് ഒരു ഇതിഹാസമാണ് എന്ന നിലപാടുതറയിൽ നിന്നാണ് ഗ്രന്ഥകാരൻ ഈ പുസ്തകം എഴുതിയിട്ടുള്ളത്. അത് അദ്ദേഹം വിശദികരിക്കുന്നത് ഇങ്ങനെയാണ്: ആധുനിക ഇന്ത്യയിൽ, മുസിരിസ് ഒരു യഥാർത്ഥ നഗര ത്തേക്കാൾ ഒരു ഇതിഹാസമാണ് എന്നു കരുതണം. 1968 കാലഘട്ടത്തിൽ തന്നെ കേരളത്തിലും പ്രത്യേകിച്ച് കൊടുങ്ങല്ലൂരിലും പുരാവസ്‌തു ഗവേഷണങ്ങൾ (ആർക്കിയോള ജിക്കൽ സർവേ ഓഫ് ഇന്ത്യ) ആരംഭിച്ചിരുന്നു.

Read More

1756 ജനുവരി  27നാണു മൊസാര്‍ട്ട് ജനിച്ചത്. ബീഥോവന്‍റെ ജനനത്തീയതി ലഭ്യമല്ലെങ്കിലും ജ്ഞാനസ്നാനം നടന്നത് 1770 ഡിസംബര്‍ 17 നാണു എന്നതിനു രേഖകളുണ്ട്. പതിനാലു വയസ്സിന്‍റെ വ്യത്യാസമാണ് ഇരുവരും തമ്മിലു ണ്ടായിരുന്നത്. മൊസാര്‍ട്ടിനെ ചേട്ടാ എന്നു വിളിക്കണം. ഒരേ കാലത്തു ജീവിച്ചിരുന്ന ഇവര്‍ കണ്ടുമുട്ടിയിരുന്നോ എന്ന് സംഗീതഗവേഷകര്‍ കൗതുക ത്തോടെ അന്വേഷിക്കുമായിരുന്നു.

Read More

ഡിസംബര്‍ 15ന് തിരുവനന്തപുരത്തു ചേരുന്ന മഹാസമ്മേളനം കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പടയൊരുക്കത്തിന്റെ വേദികൂടിയാകുകയാണ്. 2025 മാര്‍ച്ച് വരെ നീളുന്ന ജനജാഗരസമ്മേളനങ്ങള്‍ ലക്ഷ്യമിടുന്നത് ലത്തീന്‍ സമുദായത്തിന്റെ ശക്തീകരണമാണ്.

Read More

അതുല്യമായ ഭാവനയും, അനുഭവങ്ങളിലൂടെ മനുഷ്യന്റെ ജീവനെ തൊട്ടുനില്ക്കുന്ന അഭിനയ മുഹൂർത്തങ്ങളും, പ്രേക്ഷകരുടെ ഹൃദയത്തെ ആർദ്രമായി തലോടുന്ന രചനയുമാണ് ‘സിനിമ പാരഡീസോ’ എന്ന ഇറ്റാലിയൻ സിനിമയുടെ അടിത്തറ.

Read More

തിരുവനന്തപുരം : അത്താഴപട്ടിണിക്കാരുടെ ഏകവരുമാനമാർഗ്ഗമായ ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ കര്‍ശനമായ വകുപ്പുതല നടപടികള്‍ക്ക് സാധ്യത. ഇത്തരക്കാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിക്കാന്‍ അതാത് വകുപ്പുകളോട് ധനവകുപ്പ് നിര്‍ദേശിച്ചു. അനര്‍ഹമായി പണം തട്ടിയെടുത്ത ഹസറ്റഡ് ഓഫീസര്‍മാര്‍ അടക്കമുള്ളവര്‍ക്കെതിരെ സര്‍ക്കാര്‍ നിയമ നടപടിയിലേക്ക് കടക്കണമെന്നും ഇത്തരക്കാരെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടണമെന്നും ആവശ്യം ശക്തമായി. ഈ തട്ടിപ്പു നടത്തിയ ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല . അനധികൃതമായി സാമൂഹിക ക്ഷേമ പെന്‍ഷന്‍ കൈപറ്റിയ 1,458 ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ അവര്‍ ജോലി ചെയ്യുന്ന വകുപ്പുകള്‍ക്ക് ധന വകുപ്പ് കൈമാറിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ആദ്യ ഘട്ടത്തില്‍ മേലധികാരികള്‍ ഉദ്യോഗസ്ഥരോട് വിശദികരണം തേടും. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ സര്‍വീസ് ചട്ട പ്രകാരമുള്ള അച്ചടക്ക നടപടികളിലേക്ക് കടക്കും. സര്‍വീസ് ചട്ടങ്ങളുടെ ലംഘനം നടന്നുവെന്ന് സര്‍ക്കാര്‍ പരിശോധനയില്‍ കണ്ടെത്തിയതിനാല്‍ വകുപ്പ് തല നടപടി ഉറപ്പാക്കും.

Read More

സിയോള്‍ : സിയോള്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടെ നേതൃത്വത്തിൽ നടന്ന പഠനത്തിൽ ഭൂമിയുടെ അച്ചുതണ്ടിന് അപകടകരമായ വിധത്തില്‍ ചരിവ് സംഭവിക്കുന്നതായി കണ്ടെത്തൽ. 31.5 ഇഞ്ച് ( ഏകദേശം 80 സെന്റിമീറ്റര്‍) ചരിവാണ് ഉണ്ടായിരിക്കുന്നത്. ഭൂമിയില്‍ കാലാവസ്ഥാവ്യതിയാനം മൂലം സംഭവിക്കുന്ന പ്രശ്നങ്ങൾ മനസിലാക്കുന്നതിനായി നടത്തിയ പഠനത്തിലാണ് ആശങ്കഉളവാക്കുന്ന പുതിയ കണ്ടെത്തൽ. ജിയോഫിസിക്കല്‍ റിസര്‍ച്ച് ലെറ്റേഴ്‌സ് ജേണലിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സമുദ്രജലനിരപ്പ് ഉയരുന്നതിനും, ഭൂമിയുടെ ഭ്രമണത്തിൽ മാറ്റം സംഭവിക്കുന്നതിനും ഭൂമിയുടെ അച്ചുതണ്ടിനുണ്ടാകുന്ന മാറ്റങ്ങൾ കാരണമാകുന്നു.ഭൂഗര്‍ഭജലം ഉപരിതലത്തിലേക്ക് വലിച്ചെടുക്കുന്നതാണ് അച്ചുതണ്ടിന്റെ ചരിവ് വർധിക്കുന്നതിന് കാരണമാകുന്നത്. 1993 മുതല്‍ 2010 വരെയുള്ള കാലയളവില്‍ ഭൂമിയിൽ നിന്ന് ഏകദേശം 2,150 ഗിഗാടണ്‍ ഭൂഗര്‍ഭജലമാണ് വലിച്ചെടുത്തിരിക്കുന്നത്. ഇതാണ് ഭൂമിയുടെ അച്ചുതണ്ടില്‍ 31.5 ഇഞ്ച് ചരിവിന് കാരണമായതെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. വടക്കേ അമേരിക്കയിലെ പടിഞ്ഞാറന്‍ മേഖലയിലും ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളിലുമാണ് പ്രധാനമായും ഭൂഗര്‍ഭജലം ഊറ്റിയെടുത്തിരിക്കുന്നത്. മധ്യ-അക്ഷാംശ പ്രദേശങ്ങള്‍ അവയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനവും വലിച്ചെടുക്കുന്ന ജലത്തിന്റെ അളവും കാരണം ധ്രുവീയചലനത്തെ സ്വാധീനിക്കുന്നതില്‍…

Read More

കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്മെൻറ് സൊസൈറ്റി(കിഡ്സ്)യുടെ നേതൃത്വത്തിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാരുടെ കൂട്ടായ്മയായ സായം പ്രഭ അംഗങ്ങൾക്കായി സ്നേഹസ്പർശം എന്ന പേരിൽ സായംപ്രഭ സംഗമം 2024 സംഘടിപ്പിച്ചു. കോട്ടപ്പുറം രൂപത അദ്ധ്യക്ഷൻഡോ. അംബ്രോസ് പുത്തൻവീട്ടിലിന്റെ കാർമീകത്വത്തിൽ വി.ദിവ്യബലിയോടെ സായം പ്രഭ സംഗമം ആരംഭിച്ചു. കിഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഫാ. പോൾ തോമസ് കളത്തിൽ സ്വാഗതം ആശംസിച്ചു. തുടർന്ന് നാടകരംഗത്തും മലയാള ചലച്ചിത്രരംഗത്തും തൻറെ അഭിനയ മികവ് തെളിയിച്ച് മലയാളികളുടെ മനസ്സിൽ ഇടം നേടിയ സിനി ആർട്ടിസ്റ്റ് പൗളി വത്സൻ പ്രസ്തുത ചടങ്ങ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഡോ. അംബ്രോസ് പുത്തൻവീട്ടിൽ അധ്യക്ഷത വഹിച്ചു. മഴവിൽ മനോരമ ചാനലിൽ സംപ്രേഷണം ചെയ്ത മറിമായം എന്ന മലയാളടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തി നേടിയ സിനി ആർട്ടിസ്റ്റും തിരക്കഥാകൃത്തുമായ സലിം ഹസൻ മുഖ്യപ്രഭാഷണം നിർവഹിച്ചു കെ സി ബി സി , ജെ പി…

Read More

വത്തിക്കാന്‍ സിറ്റി: തൃശൂരിലെ ചേതന ഗാനാശ്രമത്തിന്റെ ബാനറിൽ പാടും പാതിരി ഫാ. ഡോ. പോൾ പൂവത്തിങ്കലും മൂന്നു തവണ ഗ്രാമി അവാർഡിൽ പങ്കാളിയായ വയലിൻ വാദകൻ മനോജ് ജോർജും ചേർന്ന് സംഗീതം നൽകി പദ്മവിഭൂഷൺ ഡോ കെ ജെ. യേശുദാസും, ഫാ. പോളും 100 വൈദീകരും 100 കന്യാസ്ത്രീകളും ചേർന്ന് ആലപിച്ച ആത്മീയ സംഗീത ആല്‍ബം ‘സര്‍വ്വേശ’ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രകാശനം ചെയ്തു. വത്തിക്കാനിലെ അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ സംഗീത സംവിധായകരായ ഫാ. പോള്‍ പൂവത്തിങ്കലും മനോജ് ജോര്‍ജും ചേര്‍ന്നു സമര്‍പ്പിച്ച ഫലകത്തില്‍ ഒപ്പുവച്ചുകൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രകാശന കര്‍മം നിര്‍വഹിച്ചത്. ആദ്യമായാണ് ഇന്ത്യന്‍ സംഗീത ആല്‍ബം ഫ്രാന്‍സിസ് മാര്‍പാപ്പ പ്രകാശനം ചെയ്യുന്നത്. മണ്‍മറഞ്ഞ സംസ്‌കൃത പണ്ഡിതന്‍ പ്രൊഫ. പി.സി. ദേവസ്യാ രചിച ക്രിസ്തു ഭാഗവതം എന്ന ഗ്രന്ഥത്തിലെ ‘സ്വര്‍ഗസ്ഥനായ പിതാവേ’ എന്ന സംസ്‌കൃത ഗീതമാണ് ഫാ. പോള്‍ പൂവത്തിങ്കലും മനോജ് ജോര്‍ജ് ചേര്‍ന്ന് ആല്‍ബമാക്കിയത്. ദൈവപുത്രനായ യേശു പഠിപ്പിച്ച ഏറ്റവും വിശിഷ്ടമായ…

Read More

കൊച്ചി: കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സമ്പൂർണ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പതാക പ്രയാണത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നവംബർ 29 ന് ഗോവ ആർച്ച് ബിഷപ്പ് കർദിനാൾ ഡോ. ഫിലിപ്നേരി നിർവ്വഹിക്കും. ഗോവ ബോംജീസസ് ബസിലിക്കയിൽ നടക്കുന്ന പരിപാടിയിൽ കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി പതാക ഏറ്റുവാങ്ങും. സംസ്ഥാന ഭാരവാഹികളും വിവിധ രൂപത പ്രതിനിധികളും ചടങ്ങിൽ സംബന്ധിക്കും. കേരളത്തിൽ ലത്തീൻ കത്തോലിക്കാ സഭ സംസ്ഥാനതലത്തിൽ ലത്തീൻ കത്തോലിക്കാ ദിനം ആചരിക്കുന്ന ഡിസംബർ 15നാണ് തിരുവനന്തപുരത്ത് സമ്പൂർണ സംസ്ഥാന സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്. മുനമ്പത്ത് ഉള്ളത് വഖഫ് ഭൂമിയല്ല എന്ന നിയമപരമായ വസ്തുതയ്ക്ക് പിന്തുണ കൊടുക്കുന്ന തരത്തിലുള്ള നടപടികൾ കോടതിയിൽ ഇരിക്കുന്ന കേസുകളിൽ ഹാജരാക്കി വിഷയം എത്രയും അവസാനിപ്പിക്കാനും ഉടമകളുടെ റവന്യൂ അവകാശം പുനസ്ഥാപിക്കാനും സർക്കാർ തയ്യാറാകണം എന്നതായിരിക്കും സമ്മേളനത്തിൽ ഉയർത്തുന്ന ആവശ്യം. നവംബർ 30 ന് കണ്ണൂരിൽ എത്തിച്ചേരുന്ന പതാകപ്രയാണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല നിർവ്വഹിക്കും.…

Read More