- ‘കുടിയേറ്റക്കാരുടെ അന്തസ്സിനെ മാനിക്കേണ്ടതുണ്ട്’; ട്രംപിന്റെ വീക്ഷണങ്ങളെ വെല്ലുവിളിച്ച് ലിയോ പതിനാലാമൻ പാപ്പ
- സൽമാൻ റുഷ്ദിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിന് 25 വർഷം തടവ്
- ഒഡിഷയിൽ ഇടിമിന്നലേറ്റ് സ്ത്രീകളും കുട്ടികളുമുൾപ്പടെ 10 പേർ മരിച്ചു
- ലത്തീൻ സമുദായ സംഗമം ഞായറാഴ്ച
- ഡിഡാക്കെ 2025-വരാപ്പുഴ അതിരൂപത വിശ്വാസപരിശീലകസംഗമം
- ഇന്ത്യയുമായി സമാധാന ചർച്ച നടത്താൻ തയ്യാർ-പാകിസ്ഥാൻ പ്രധാനമന്ത്രി
- വീണ്ടും കൊവിഡ് തരംഗം ! ജാഗ്രതാ നിര്‍ദേശവുമായി ഹോങ്കോങ്ങും സിങ്കപ്പൂരും
- വയോധികർക്ക് സ്നേഹത്തണൽ തീർത്ത് ബോൾഗാട്ടി KLCWA
Author: admin
കൊച്ചി: കേരള സർക്കാരിൻ്റെ വിദ്യാഭ്യാസ വകുപ്പും അനുബന്ധ സ്ഥാപനങ്ങളും അവരുടെ വിവിധ പരിപാടികൾക്ക് ഞായറാഴ്ചകൾ ഉപയോഗപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് കെആർഎൽസിസി ആവശ്യപ്പെട്ടു. ലിറ്റിൽ കൈറ്റ്സ് എല്ലാ വർഷവും നടത്തുന്ന ഉപജില്ലാ ദ്വിദിന ക്യാമ്പ്ക്രമീകരിച്ചിരിക്കുന്നത് ഡിസംബർ 1, ഡിസംബർ 8 എന്നീ ഞായറാഴ്ചകളിലാണ് (KITE /2024/1562(62). ക്രൈസ്തവ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കും സ്ഥാപനങ്ങൾക്കും അധ്യാപകർക്കും ഇത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു നടപടിയാണ്. ക്രൈസതവർ മതപരമായ ആചാരങ്ങൾക്കും, മതപഠനത്തിനുമായി മാറ്റിവയ്ക്കുന്ന ദിനമാണ് ഞായറാഴ്ച. ഇതിന് തടസ്സം വരുത്തുന്ന രീതിയിൽ പൊതു അവധിദിനം കൂടിയായ ഞായറാഴ്ച കുട്ടികൾക്ക് ക്യാമ്പുകളും പരീക്ഷകളും നിശ്ചയിക്കുന്നത് ഒഴിവാക്കണം. തുടർച്ചയായി ഈ രീതി സ്വീകരിക്കുന്നത് പ്രതിഷേധാർഹമാണെന്ന് കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, സമുദായ വക്താവ് ജോസഫ് ജൂഡ് എന്നിവർ വ്യക്തമാക്കി.
ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തിപ്രാപിച്ച ഫെംഗല്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ശക്തമായ മഴ. ഇതോടെ തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും സ്‌കൂളുകളും കോളേജുകളും അടച്ചു. ചെന്നൈ, ചെങ്കല്‍പട്ട്, കൂടല്ലൂര്‍ എന്നിവിടങ്ങളില്‍ വെള്ളിയാഴ്ചയും പുതുച്ചേരിയില്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. ബംഗാള്‍ ഉള്‍ക്കടലിലെ വടക്ക് പടിഞ്ഞാറന്‍ മേഖലയിലുണ്ടായ അതിതീവ്ര ന്യൂനമര്‍ദം വടക്ക് – വടക്ക് കിഴക്കായി സഞ്ചരിച്ച് കൊടുങ്കാറ്റായി മാറുകയാണ്. ശനിയാഴ്ച രാവിലെയോടെ പുതുച്ചേരിക്ക് സമീപം കരയ്ക്കല്ലിനും മഹാബലിപുരത്തിനും ഇടയില്‍ തമിഴ്‌നാട് പുതുച്ചേരി തീരം കടന്ന് മണിക്കൂറില്‍ 45 -55 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന കൊടുങ്കാറ്റ് തുടര്‍ന്ന് മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിക്കും. കൊടുങ്കാറ്റ് ചെന്നൈ തീരം തൊടുന്നതോടെ തമിഴ്‌നാട്ടില്‍ കനത്ത മഴ ലഭിക്കും. ചെന്നൈയ്ക്ക് പുറമേ ചെങ്കല്‍പേട്ട്, വില്ലുപുരം, കൂടല്ലൂര്‍, മയിലാടുംതുറൈ, തിരുവാരൂര്‍, നാഗപട്ടിണം, തിരുവള്ളൂര്‍, കാഞ്ചീപുരം, അരിയാളൂര്‍, തഞ്ചാവൂര്‍ ജില്ലകളില്‍ വെള്ളി, ശനി ദിവസങ്ങളില്‍ കനത്ത മഴ ലഭിക്കും. പുതുച്ചേരിയിലും സമാനമായ മഴ ലഭിക്കും.
ന്യൂഡൽഹി: അദാനി വിഷയത്തിൽ പാർലമെൻ്റിൽ ഇന്നും പ്രതിഷേധം തുടരാൻ പ്രതിപക്ഷം. ഇരുസഭകളിലും വിഷയത്തിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകാനാണ് കോൺഗ്രസിൻ്റെ തീരുമാനം. വിഷയത്തിൽ സംയുക്ത പാർലമെൻ്ററി സമിതി അന്വേഷണമെന്നതാണ് കോൺഗ്രസിൻ്റെ ആവശ്യം. സംയുക്ത പാർലമെൻ്ററി സമിതി അന്വേഷണത്തിലൂടെ സംഭവത്തിന്റെ പിന്നിലെ വസ്തുത അറിയാൻ രാജ്യത്തെ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് കാണിച്ചാകും കോൺഗ്രസ് അടിയന്തരപ്രേമേയ നോട്ടീസ് നൽകുക. സിപിഐഎം അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും വിഷയത്തിലെ പ്രതിഷേധം പാർലമെന്റിൽ തുടരും. മറ്റു നടപടികൾ എല്ലാം നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്നാണ് ആവശ്യം. എന്നാൽ ഇന്ത്യ മുന്നണിയുടെ തന്നെ ഭാഗമായ ത്യണമൂൽ കോൺഗ്രസിന് അദാനി വിഷയത്തിൽ പാർലമെൻ്റ് തടസ്സപ്പെടുത്തുന്ന നിലപാടിനോട് വിയോജിപ്പ് പ്രകടമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ വിഷയത്തിൽ ഉണ്ടായ പ്രതിഷേധം പാർലമെന്റ് നടപടികളെ പൂർണമായും തടസ്സപ്പെടുത്തിയിരുന്നു. അദാനി വിഷയത്തിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ നിയമനിർമ്മാണ നടപടികളിലേക്ക് കടക്കാൻ പാർലമെന്റിന് ഇതുവരെയും സാധിച്ചിട്ടില്ല. നിയമനിർമ്മാണ അജണ്ടകളുടെ ഭാഗമായി ഇന്ന് ലോക്സഭയിൽ ദേശീയ ദുരന്തനിവാരണ ബിൽ ഭേദഗതി ചർച്ചയ്ക്കായി ലിസ്റ്റ് ചെയ്തിട്ടുണ്ട്.
ന്യൂഡൽഹി: കേരളത്തെ നടുക്കിയ മുണ്ടക്കൈ ദുരന്തത്തില്‍ സംസ്ഥാനത്തിന് അടിയന്തര സഹായം നൽകുമെന്ന ഉറപ്പ് നൽകാതെ കേന്ദ്രം. രാജ്യസഭയിൽ ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് ആഭ്യന്തര മന്ത്രാലയം നൽകിയ മറുപടിയിലാണ് കേന്ദ്രസർക്കാർ വീണ്ടും സംസ്ഥാനത്തെ അവഗണിച്ചത് . പുനർനിർമ്മാണത്തിന് മതിയായ തുക സംസ്ഥാനത്തിന്റെ പക്കലുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ മറുപടി. താൽക്കാലിക ദുരിതാശ്വാസത്തിനായി സംസ്ഥാനം ആവശ്യപ്പെട്ട 214.68 കോടി രൂപയിൽ 153.47 കോടി നൽകാൻ ഉന്നതാധികാര സമിതി തീരുമാനിച്ചെങ്കിലും സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ മിച്ചമുള്ള തുകയുടെ 50 ശതമാനമായി ഇത് ക്രമീകരിച്ചിരിക്കയാണ്. ഇക്കഴിഞ്ഞ ഏപ്രിൽ ഒന്നിന് സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലുണ്ടായിരുന്ന തുക 394.99 കോടി രൂപയായിരുന്നു. ഇതിന്റെ 50 ശതമാനം കഴിഞ്ഞദിവസം പ്രഖ്യാപിച്ച തുകയേക്കാൾ കൂടുതൽ ആയതിനാൽ ഇപ്പോൾ ഒരു രൂപ പോലും ദേശീയ ദുരന്തനിവാരണ ഫണ്ടിൽനിന്നും സംസ്ഥാനത്തിന് ലഭിക്കില്ല. ഉദാഹരണമായി 2019-–-20ൽ പ്രളയ, ഉരുൾപൊട്ടൽ ദുരന്ത നിവാരണത്തിനായി ഉന്നതാധികാര സമിതി 460.77 കോടി രൂപ അംഗീകരിച്ചെങ്കിലും ദേശീയ ദുരന്ത നിവാരണഫണ്ടിൽനിന്ന് സംസ്ഥാനത്തിന് തുകയൊന്നും…
കൊച്ചി : പൊതുഅവധി ദിവസമായ ഞായറാഴ്ച വിവിധ സർക്കാർ വകുപ്പുകൾ പ്രവൃത്തി ദിനങ്ങളാക്കിമാറ്റുന്ന പ്രവണത വർദ്ധിച്ചുവരികയാണ്. പ്രത്യേകിച്ച്, പൊതു വിദ്യാഭ്യാസ വകുപ്പ് ക്യാമ്പുകൾ, കലോത്സവങ്ങൾ, മേളകൾ, വിവിധ ദിനാചരണങ്ങൾ തുടങ്ങിയവ ഞായറാഴ്ച ഉൾപ്പെടെയുള്ള പൊതു അവധി ദിവസങ്ങളിലേയ്ക്ക് നിശ്ചയിക്കുന്ന രീതി സമീപകാലങ്ങളിൽ പതിവായി കണ്ടുവരുന്നു. ഏറ്റവും ഒടുവിൽ വിദ്യാഭ്യാസ വകുപ്പ് പാഠ്യ പദ്ധതിയുടെ ഭാഗമായ ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്യാമ്പുകളാണ് നവംബർ, ഡിസംബർ മാസങ്ങളിൽ ശനി, ഞായർ ദിവസങ്ങളിലായി നിശ്ചയിച്ചിരിക്കുന്നത്. പതിനാറായിരത്തോളം കുട്ടികൾ പങ്കെടുക്കുന്ന 260 ക്യാമ്പുകളാണ് അത്തരത്തിൽ കേരളത്തിലുടനീളം സംഘടിപ്പിക്കപ്പെടുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ ലിറ്റിൽ കൈറ്റ്സ് പദ്ധതി പ്രശംസാർഹമാണെങ്കിലും ഞായറാഴ്ചകൾ അതിനായി നിശ്ചയിച്ചിരിക്കുന്നത് ആശാസ്യമല്ല. 2024 നവംബർ 17 ഞായറാഴ്ച സംസ്ഥാന സ്കൂൾ ശാസ്ത്രമേളയും നടത്തിയിരുന്നു. 2022 ഒക്ടോബർ 2 ഞായറാഴ്ച അപ്രതീക്ഷിതമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രവൃത്തിദിനമായി പ്രഖ്യാപിച്ച നടപടി വ്യാപക പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. NSS, NCC ക്യാമ്പുകളും അധ്യാപക പരിശീലനങ്ങളും ഇത്തരത്തിൽ ഞായറാഴ്ച ഉൾപ്പെടെയുള്ള ദിവസങ്ങളിൽ പതിവായി നടന്നുവരുന്നുണ്ട്.…
മുനമ്പം: റവന്യൂ അവകാശങ്ങൾ പുന:സ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാരസമരം സമരത്തിൻ്റെ നാല്പത്തിയെട്ടാം ദിനം.വികാരി ഫാ ആന്റണി സേവ്യർ തറയിൽ സിപി ഉദ്ഘാടനം ചെയ്തു. നാൽപ്പത്തിയേഴാം ദിനം നിരാഹാരം ഇരുന്നത് പ്രദേശ വാസികളായ ഇരുപതുപേർ ആയിരുന്നു. സമര മുഖം പോരാട്ടത്തിന്റെ മൂല്യങ്ങൾ ഉൾകൊണ്ട് കൊണ്ട് പൊരുതാൻ ഉള്ളതാണ് എന്ന് ഹോളി ഹോം കൂട്ടായ്മ ആനിമേറ്റർ ഫാ. ഇമ്മാനുവൽ എസ്ജെ പ്രസ്താവിച്ചു. ഹോളി ഹോം ചെയർമാൻ ഷിജു ജോസഫ്, ഷിജു ജോസഫ്, ജോർജ് ആന്റണി, ജെസ്റ്റിൻ കെ. ജി, ഷിബു ജോസഫ് എന്നിവർ സംസാരിച്ചു . വൈപ്പിൻ കലാകാരന്മാരുടെ സാംസ്കാരിക കൂട്ടായ്മയായ വാവ സംസ്ക്കാരിക സംഘടന അംഗങ്ങളായ ബെന്നി പി നായരാമ്പലം, സിപ്പി പള്ളിപ്പുറം, മജീദ് എടവനക്കാട്, വിവേകാനന്ദൻ മുനമ്പം, ഞാറക്കൽ ശ്രീനി, പൗളി വത്സൻ മറ്റു ഭാരവാഹികൾ എന്നിവർ ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസാരിച്ചു.
ബെയ്‌റൂട്ട്: ഇസ്രയേല്‍ ഹിസ്‌ബുള്ള വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ ഇസ്രയേലിനെതിരെ തങ്ങൾ വിജയം നേടിയെന്ന് പ്രഖ്യാപിച്ച് ഹിസ്‌ബുള്ള. ഹിസ്‌ബുള്ള പോരാളികൾ എപ്പോഴും സജ്ജരാണെന്നും ഹിസ്ബുള്ള അറിയിച്ചു. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് ശേഷമുള്ള ഹിസ്‌ബുള്ളയുടെ ആദ്യ പ്രസ്‌താവനയാണിത്. ഹിസ്ബുള്ളയുടെ ആക്രമണങ്ങൾ തടയുന്നതിനോ ഒരു സൈനിക, സുരക്ഷാ ബഫർ സോൺ സ്ഥാപിക്കുന്നതിനോ പട്ടണങ്ങൾ പിടിച്ചടക്കുന്നതിനോ ഇസ്രയേൽ സൈന്യത്തിന് കഴിഞ്ഞില്ലെന്നും ഹിസ്ബുള്ള പ്രസ്‌താവനയിൽ പറയുന്നു. ‘നീതിയുക്തമായ ലക്ഷ്യത്തിന്‍റെ സഖ്യകക്ഷിയാണ് സർവ്വശക്തനായ ദൈവത്തിൽ നിന്നുള്ള വിജയം. ഹിസ്ബുള്ള പോരാളികൾ ഇസ്രയേലി ശത്രുക്കളുടെ അഭിലാഷങ്ങളേയും ആക്രമണങ്ങളേയും നേരിടാൻ പൂർണ്ണ സന്നദ്ധതയിൽ തുടരും.’- ഹിസ്‌ബുള്ളയുടെ പ്രസ്‌താവനയില്‍ പറയുന്നു. ഇന്നലെയാണ് (നവംബര്‍ 27) ഹിസ്ബുള്ളയുമായുള്ള വെടിനിർത്തല്‍ കരാറിന് ഇസ്രയേൽ അംഗീകാരം നൽകിയത്. 60 ദിവസത്തേക്കാണ് ഇസ്രയേല്‍ സുരക്ഷാ മന്ത്രിസഭ വെടിനിർത്തൽ പ്രഖ്യാപിച്ചത്. മന്ത്രിസഭ കരാർ അംഗീകരിച്ചതിന് പിന്നാലെ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റു. ഇത് നാലാം തവണയാണ് ഹേമന്ത് സോറന്‍ സംസ്ഥാനത്തെ മുഖ്യമന്ത്രി പദത്തിലെത്തുന്നത്. ജാര്‍ഖണ്ഡ് ഗവര്‍ണര്‍ സന്തോഷ് കുമാര്‍ ഗാങ്‌വാറിന് മുമ്പാകെയാണ് 49 കാരനായ ഗോത്രവര്‍ഗ നേതാവ് സത്യപ്രതിജ്ഞ ചെയ്‌തത്. റാഞ്ചിയിലെ മൊറാബാദി മൈതാനത്ത് ആയിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. 1 അംഗ നിയമസഭയില്‍ 56 സീറ്റുകള്‍ നേടിയാണ് ജെഎംഎമ്മിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യം സംസ്ഥാനത്ത് അധികാരത്തിലെത്തിയിരിക്കുന്നത്. അതേസമയം ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് 24 മണ്ഡലങ്ങളില്‍ മാത്രമേ വിജയിക്കാനായുള്ളൂ.
തിരുവനന്തപുരം: മുനമ്പം ഭൂമി പ്രശ്‌നത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചു കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. കമ്മീഷന്‍ ഓഫ് എന്‍ക്വയറീസ് ആക്ട് പ്രകാരമാണ് വിജ്ഞാപനം. റിട്ട. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരാണ് ജുഡീഷ്യല്‍ കമ്മീഷന്‍. മൂന്നുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. തിരുവിതാംകൂര്‍ രാജഭരണക്കാലത്ത് നല്‍കിയ വിവാദ ഭൂമിയുടെ നിലവിലെ സ്ഥിതി, സ്വഭാവം, ഭൂമിയുടെ വ്യാപ്തി എന്നിവ കണ്ടെത്തുക. പ്രസ്തുത ഭൂമിയിലെ ശരിയായ താമസക്കാരുടെ അവകാശങ്ങളും താല്‍പ്പര്യങ്ങളും എങ്ങനെ സംരക്ഷിക്കാം എന്നതില്‍ റിപ്പോര്‍ട്ട് നല്‍കണം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികള്‍ ശുപാര്‍ശ ചെയ്യണമെന്നും വിജ്ഞാപനത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഭൂമിയുമായി ബന്ധപ്പെട്ട റവന്യൂ രേഖകള്‍ അടക്കം വേഗത്തില്‍ പരിശോധിച്ച് മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വിജ്ഞാപനത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. മുനമ്പത്ത് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കാലാകാലങ്ങളായി താമസിക്കുന്നവരും വഖഫ് ബോർഡുമായി ഭൂമി ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കത്തിൽ ശാശ്വത പരിഹാരം കണ്ടെത്തുകയാണ് ലക്ഷ്യമിടുന്നതെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. ജുഡീഷ്യല്‍ കമ്മിഷനുമായി സഹകരിക്കുമെന്ന് മുനമ്പം സംരക്ഷണസമിതി അറിയിച്ചു. പരിഗണനാ…
ഇന്ദിരയെ ജീവസ്സുറ്റതായി വാര്‍ത്തുവച്ചതുപോലുള്ള തല്‍സ്വരൂപവും വ്യക്തിപ്രാഭവവും ജനങ്ങളോട് വൈകാരികമായി സംവദിക്കാനുള്ള അസാധാരണ ചാതുര്യവും കൊണ്ട് പ്രിയങ്കാ ഗാന്ധിയെ ഇന്ദിരയുടെ അവതാരമായി പ്രതിഷ്ഠിച്ചുകഴിഞ്ഞവര്‍ക്ക്, വയനാട്ടില്‍ 4,10,931 വോട്ടിന്റെ ഭൂരിപക്ഷത്തോടെയുള്ള പ്രിയങ്കയുടെ ആദ്യ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വിജയം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തിലെയും ദേശീയ രാഷ്ട്രീയത്തിലെയും നിര്‍ണായകമായ ഒരു വഴിത്തിരിവിന്റെ നാഴികക്കല്ലാണ്.
Subscribe to Updates
Get the latest creative news from FooBar about art, design and business.