- ഇന്ത്യൻ ഭരണഘടനാ ദിനം; ഇന്ത്യൻ ഭരണഘടനയ്ക്ക് 75 വയസ്
- നിയന്ത്രണം വിട്ട തടിലോറി പാഞ്ഞു കയറി; വഴിയരികില്‍ ഉറങ്ങികിടന്ന അഞ്ച് പേര് മരിച്ചു
- മുനമ്പം ജനതയുടെ സമരം രാജ്യത്തിനു വേണ്ടി-ഫാ.സിബിച്ചൻ ചെറുതീയിൽ
- കളമശ്ശേരി വി. പത്താം പീയൂസ് പള്ളിയിൽ ജനജാഗരം
- “സഭയോടുള്ള സ്നേഹത്തിന്റെ നവ സംസ്കാരം വളർത്തിയെടുക്കുക”-ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കൽ
- വരാപ്പുഴ മൗണ്ട് കാർമ്മൽ ആൻഡ് സെന്റ്.ജോസഫ് ബസിലിക്ക ഇടവകദിനാഘോഷം
- മുനമ്പം റിലേ നിരാഹാര സമരം നാല്പത്തി നാലാം ദിനത്തിലേക്ക്
- മുട്ടട ഇടവക ജനജാഗരം സമ്മേളനം
Author: admin
ന്യുഡൽഹി:ഡൽഹിയിലെ റാവൂസ് എന്ന സിവിൽ സർവ്വീസ് കോച്ചിങ് സെന്ററിന്റെ ബേസ്മെന്റിൽ വെള്ളം കയറി മലയാളിയുൾപ്പടെ വിദ്യാർത്ഥികൾ മരിച്ച സംഭവത്തിന് പിന്നാലെ നഗരത്തിലെ കോച്ചിങ് സെന്ററുകൾ പൂട്ടിച്ചു. കോച്ചിങ് സെന്ററുകളിൽ ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ പരിശോധന നടത്തി. ബേസ്മെന്റിൽ പ്രവർത്തിച്ചിരുന്ന 13 കോച്ചിംഗ് സെന്ററുകളാണ് പൂട്ടിച്ചത്. ചട്ടം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുൻസിപ്പൽ കോർപ്പറേഷൻ മുന്നറിയിപ്പ് നൽകി. അനാസ്ഥയാണ് അപകടത്തിന് കാരണമെന്നും ചട്ടങ്ങൾ പാലിക്കാതെയാണ് റാവൂസ് ഐഎഎസ് സ്റ്റഡി സർക്കിൾ പ്രവർത്തിച്ചതെന്നും കണ്ടെത്തിയിരുന്നു. ലൈബ്രറിയിൽ വന്ന വിദ്യാർഥികളാണ് ഇന്നലെ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചത്. റാവൂസ് സ്റ്റഡി സർക്കിളിൽ ലൈബ്രറി പ്രവർത്തിച്ചത് ബേസ്മെന്റിലായിരുന്നു. എന്നാൽ ബേസ്മെന്റിൽ പാർക്കിങ്ങിനും സാധനങ്ങൾ സൂക്ഷിക്കാനും മാത്രമാണ് അനുമതിയുള്ളത്. ഇക്കാര്യം വ്യക്തമാക്കുന്ന കെട്ടിടത്തിന്റെ ഫയർസേഫ്റ്റി സർട്ടിഫിക്കറ്റ് പുറത്ത് വന്നു.അപകടത്തില്‍ എറണാകുളം സ്വദേശി നെവിൻ ഡാൽവിൻ, തെലങ്കാന സ്വദേശി താനിയ സോണി, യുപി സ്വദേശി ശ്രേയ യാദവ് എന്നിവരാണ് മരിച്ചത്. പരിശീലന കേന്ദ്രത്തിന്റെ ഭാഗമായി ബേസ്‌മെന്റിൽ പ്രവർത്തിച്ചിരുന്ന ലൈബ്രറി വെള്ളത്തിൽ മുങ്ങുകയായിരുന്നു.…
പാരിസ്: പാരിസ് ഒളിംപിക്‌സില്‍ ആദ്യ മെഡല്‍ സ്വന്തമാക്കി ഇന്ത്യ. ഷൂട്ടിങ്ങില്‍ മനു ഭാകറാണ് വെങ്കലം നേടിയത്. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് ഇന്ത്യയുടെ നേട്ടം. ഫൈനലില്‍ 221.7 പോയിന്റ് നേടിയാണ് മനു മൂന്നാമത് എത്തിയത്. സ്വര്‍ണവും വെള്ളിയും നേടിയത് കൊറിയന്‍ താരങ്ങളാണ്.ഷൂട്ടിങ്ങില്‍ 12 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ മെഡല്‍ നേടുന്നത്. ഇതോടെ ഒളിംപിക്‌സ് ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന നേട്ടവും മനുവിനെ തേടിയെത്തി.
കൊച്ചി :ഫാദർ ഫിർമൂസ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം ആഗസ്റ്റ് നാല് ഞായർ ഉച്ച കഴിഞ്ഞ് മൂന്നിന് എറണാകുളം സെമിത്തേരി മുക്കിലുള്ള കാർമൽമിനി ഹാളിൽ നടക്കും. ഫൗണ്ടേഷൻ പ്രസിഡണ്ട് മാത്യു ലിഞ്ചൻ റോയിയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം എറണാകുളം തിരുകുടുംബ ആശ്രമ സുപ്പീരിയർ ‘റവ. ഫാ. ടൈറ്റസ് കാരിക്കശ്ശേരി ഒ.സി.ഡി. ഉദ്ഘാടനം ചെയ്യും.ഫൗണ്ടേഷൻ ആരംഭിക്കുന്ന വെബ് സൈറ്റ് ,അന്താരാഷ്ട്ര സാഹിത്യ പുരസ്ക്കാര ജേതാവും കവിയും ഗ്രന്ഥകാരനുമായ അഭിലാഷ് ഫ്രേസർ ഉദ്ഘാടനം ചെയ്യും. വരാപ്പുഴ അതിരൂപത ,കോട്ടപ്പുറം രൂപതകളിലെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട കെ.സി.വൈ.എം. നേതാക്കൾക്ക് ചടങ്ങിൽ സ്വീകരണവും നൽകും. ജൂലിയറ്റ് ഡാനിയേൽ , . കെ . ആർ . ജോൺ ഏലൂർ എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തും
എം.ജി. യൂണിവേഴ്സിറ്റി എം.എ മൾട്ടിമീഡിയ പരീക്ഷയിൽ ഒന്നും മൂന്നും നാലും റാങ്ക് കരസ്ഥമാക്കിയത് ലത്തീൻ സഭയിലെ വൈദികർ. ഒന്നാം റാങ്ക് വരാപ്പുഴ അതിരൂപതയിലെ ഫാ.നിബിൻ കുര്യാക്കോസ് പാപ്പാളിപ്പറമ്പിലും മൂന്നാം റാങ്ക് ആലപ്പുഴ രൂപതയിലെ ഫാ.സെബാസ്റ്റ്യൻ മിൽട്ടൺ കളപ്പുരയ്ക്കലും നാലാം റാങ്ക് വിജയപുരം രൂപതയിലെ ഫാ.ജോൺ വിയാനിയുമാണ് കരസ്ഥമാക്കിയത്.
പാലക്കാട് : സുൽത്താൻപേട്ട് സി. ആർ. ഐ. യുടെ നേതൃത്വത്തിൽ സന്യാസസംഗമം സുൽത്താൻപേട്ട് മെത്രാസനമന്ദിരത്തിൽ സംഘടിപ്പിച്ചു. സുൽത്താൻപേട്ട് രൂപത മെത്രാൻ അന്തോണിസ്വാമി പീറ്റർ അബിർ പിതാവ് യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സന്യാസികൾ ദൈവകരുണയുടെ മുഖമാകേണ്ടവരാണെന്നു അദ്ദേഹം ഓർമിപ്പിച്ചു. സി. ആർ. ഐ. പ്രസിഡന്റ് ഫാ. ജോസഫ് വേലിക്കകത്ത് അധ്യക്ഷത വഹിച്ചു. സുൽത്താൻപേട്ട് രൂപത സി. ആർ. ഐ. യുടെ പുതിയ പ്രസിഡന്റ് ആയി ഫാ. ജോസ് കല്ലുംപുറത്തും, ഫാ. പ്രേബിൻ, സി. പനിമയം, സി. കാതറിൻ, ഫാ. വിൻസെന്റ് എന്നിവരെ മറ്റു ഭാരവാഹികളായും തിരഞ്ഞെടുക്കുപെട്ടു. യോഗത്തിൽ വിവിധ സന്യാസ സഭകളിൽ നിന്നുള്ള പ്രതിനിധികളായി എഴുപതോളം സന്യാസി-സന്യാസികൾ പങ്കെടുത്തു.
ഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന നിതി ആയോഗ് യോഗത്തില്‍ നിന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇറങ്ങിപ്പോയി. സംസാരിക്കാന്‍ അനുവദിക്കാത്തതിനെ തുടർന്നായിരുന്നു ഇറങ്ങിപ്പോക്ക്. അഞ്ചു മിനിട്ട് സംസാരിച്ചപ്പോള്‍ മൈക്ക് ഓഫ് ചെയ്‌തെന്നാണ് മമതയുടെ ആരോപണം. ഇന്ത്യാ സഖ്യത്തിലെ ഏഴ് മുഖ്യമന്ത്രിമാര്‍ യോഗം ബഹിഷ്‌കരിച്ചിരുന്നു. ബി ജെ പി മുഖ്യമന്ത്രിമാരെ 15 മിനിറ്റ് സംസാരിക്കാന്‍ അനുവദിച്ചുവെന്നും താന്‍ സംസാരിച്ച് അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ മൈക്ക് ഓഫ് ചെയ്‌തെന്നുമാണ് ആരോപണം. അഭിപ്രായം ഉന്നയിക്കാന്‍ പോലും അവസരമുണ്ടായില്ല. വിവേചനം അംഗീകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മമതയുടെ ബഹിഷ്‌കരണം. പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ ബജറ്റില്‍ തഴഞ്ഞുവെന്നും മമത ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളോട് വിവേചനം കാണിക്കരുതെന്ന് താന്‍ പറഞ്ഞു. തനിക്ക് സംസാരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. പ്രതിപക്ഷത്ത് നിന്ന് ഞാന്‍ മാത്രമാണ് പങ്കെടുത്തത്. എന്നിട്ടും തന്നെ സംസാരിക്കാന്‍ അനുവദിച്ചില്ല. ഇത് അപമാനകരമാണെന്നും മമത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കൊളംബോ: ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടീം ഇന്ത്യ ഇന്നിറങ്ങും. മൂന്ന് മത്സരങ്ങളാണ് ടി20 പരമ്പരയിലുള്ളത്. ടി20 ലോകകപ്പിന് ശേഷം ഇന്ത്യൻ സീനിയർ താരങ്ങൾ ഉൾപ്പെടുന്ന ഇന്ത്യയുടെ ആദ്യ പരമ്പരക്കാണ് ഇന്ന് തുടക്കമാകുന്നത്. രാത്രി ഏഴിനാണ് മത്സരം. സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. പരിശീലകൻ ഗൗതം ഗംഭീറിനും ഇന്ത്യൻ ടീമിനൊപ്പം ഇന്ന് ആദ്യ മത്സരമാണ്. ശുഭ്മാൻ ഗില്ലായിരിക്കും വൈസ്‌ക്യാപ്റ്റൻ. സിംബാബ് വെയിൽ നടന്ന പരമ്പര ഇന്ത്യൻ യുവനിര 4-1ന് സ്വന്തമാക്കിയിരുന്നു. ശുഭ്മാൻ ഗില്ലായിരുന്നു സിംബാബ്‌വെ പരമ്പരയിൽ ഇന്ത്യയെ നയിച്ചത്. ശ്രീലങ്കക്കെതിരേയുള്ള ടി20 പരമ്പരക്ക് ശേഷം ഇന്ത്യ മൂന്ന് ഏകദിന മത്സരങ്ങളടങ്ങുന്ന പരമ്പരയും ശ്രീലങ്കയിൽ കളിക്കുന്നുണ്ട്. ഏകദിനത്തിൽ രോഹിത് ശർമയാകും ഇന്ത്യൻ സംഘത്തെ നയിക്കുക. മലയാളി താരം സഞ്ജു സാംസൺ ടീമിലുണ്ടെങ്കിലും താരം ഇന്ന് ആദ്യ ഇലവനിൽ ഉൾപ്പെടുമോ എന്ന കാര്യം വ്യക്തമല്ല. യുവതാരങ്ങളാ റിങ്കു സിങ്, റിയാൻ പരാഗ്, ഓൾ റൗണ്ടർമാരായ അക്‌സർ പട്ടേൽ, ഹർദിക് പാണ്ഡ്യ…
ന്യൂഡൽഹി: ഇസ്രായേൽ ഭരണകൂടം ഫലസ്തീൻ ജനതയ്ക്കുമേൽ നടത്തുന്നത് വംശഹത്യയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കഴിഞ്ഞ ദിവസം യു.എസ് കോൺഗ്രസിൽ പ്രസംഗിച്ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പരാമർശങ്ങളോട് സമൂഹമാധ്യമമായ എക്‌സിൽ പ്രതികരിക്കുകയായിരുന്നു പ്രിയങ്ക. ഫലസ്തീനുമേൽ കാടത്തം കാട്ടുന്നത് ഇസ്രായേലാണ്. അതിനെ പിന്തുണയ്ക്കുന്ന പശ്ചാത്യരാജ്യങ്ങളുടെ നിലപാട് അങ്ങേയറ്റം ലജ്ജാകരമാണ്. അമേരിക്കൻ കോൺഗ്രസിൽ ഇസ്റാഈൽ പ്രധാനമന്ത്രിക്ക് വൻ സ്വീകരണം ലഭിച്ചത് നിരാശാജനകമായ കാര്യമാണെന്നും പ്രിയങ്ക ഗാന്ധി എക്‌സ് പോസ്റ്റിൽ കുറിച്ചു.അതേസമയം, ഗസ്സയിൽ എത്രയും വേഗം വെടിനിർത്തണമെന്ന് യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഡെമോക്രാറ്റ് സ്ഥാനാർഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമലാ ഹാരിസ് കഴിഞ്ഞ ദിവസം പറഞ്ഞു. മുഴുവൻ ബന്ദികളെയും വീട്ടിലെത്തിക്കാനും ഫലസ്തീൻ ജനതയ്ക്ക് ആശ്വാസം നൽകാനും നമുക്ക് വെടിനിർത്തൽ എത്രയും വേഗം പൂർത്തിയാക്കണം. നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് കമാലാ ഹാരിസ് നിലപാട് വ്യക്തമാക്കിയത്.
ഷിരൂര്‍: ഷിരൂർ ദൗത്യത്തിൽ മത്സ്യത്തൊഴിലാളികളായ മുങ്ങൽ വിദഗ്ദർ എത്തും. എട്ടംഗ സംഘമാണ് ദൗത്യത്തിൽ പങ്കെടുക്കുന്നത്.ഉത്തര കന്നഡ എസ് പിയാണ് മുങ്ങൽ വിദഗ്ദരെ വിളിച്ച് വരുത്തിയത്.അടിയൊഴുക്കുള്ള പുഴയിൽ മുങ്ങുമെന്ന് സംഘാംഗങ്ങൾ പറഞ്ഞു.ദൗത്യത്തിനായി ടഗ് ബോട്ട് എത്തിക്കും. നദിയിൽ നങ്കൂരമിടാൻ കഴിയുന്നതാണ് ബോട്ട്.ഈശ്വൽ മാൽപ്പെ എന്ന സംഘത്തെയാണ് നിയോഗിച്ചത്. ഇന്ന് ഉച്ചയോടെ മുങ്ങൽ ദൗത്യം ആരംഭിക്കും. അതേസമയം, കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുന്റെ ലോറി കരയില്‍ നിന്ന് 132 മീറ്റര്‍ അകലെയെന്ന് കണ്ടെത്തല്‍. ഐ ബോര്‍ഡ് ഡ്രോണിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. പുഴയിലെ മണ്‍കൂനയോട് ചേര്‍ന്നുള്ള നാലാമത്തെ സ്‌പോട്ടില്‍ ലോറിയുണ്ടെന്നാണ് സൂചന. നാലിടങ്ങളില്‍ നിന്നാണ് ട്രക്കിന്റേതിന് സമാനമായ സിഗ്നലുകള്‍ പരിശോധനയില്‍ ലഭിച്ചത്. കരയില്‍നിന്ന് 165, 65, 132, 110 മീറ്റര്‍ മാറി നാല് കോണ്‍ടാക്റ്റ് പോയിന്റുകളാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഐ ബോര്‍ഡ് പരിശോധനയുടെ റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് കൈമാറി. കാബിന്‍ തലകീഴാഴിട്ടായിരിക്കാം നില്‍ക്കുന്നത്. തകര്‍ന്നിരിക്കാനാണ് സാധ്യത, എന്നാല്‍ മനുഷ്യ സാന്നിധ്യം കണ്ടെത്താന്‍…
ജമ്മു കശ്മീരിലെ കുപ്വാരയില്‍ ഭീകരുമായുള്ള ഏറ്റുമുട്ടലില്‍ഒരു സൈനികൻ കൊല്ലപ്പെട്ടു .നാല് സൈനികര്‍ക്ക് പരുക്ക്.കുപ്വാരയിലെ കംകാരി മേഖലയിലാണ് ഏറ്റുമുട്ടല്‍.പാക്കിസ്ഥാന്‍ സ്വദേശിയായ ഒരു ഭീകരനെ സൈന്യം വധിച്ചിട്ടുണ്ട്. ഭീകരാക്രമണ സാധ്യതയുള്ളതിനാല്‍ മേഖലയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു. മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാമത്തെ ഏറ്റുമുട്ടലാണ്
Subscribe to Updates
Get the latest creative news from FooBar about art, design and business.