Author: admin

കണ്ണൂർ: ഡിസംബർ 15നു ലത്തീൻ കത്തോലിക്കാ ദിനത്തിൽ തിരുവനന്തപുരത്തു നത്തുന്ന കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിനും ലത്തീൻ കത്തോലിക്കാ സമുദായ സംഗമത്തിനും മുന്നോടിയായി കണ്ണൂർ രൂപതയിലെ ലത്തീൻ ഇടവകകളിൽ പതാകദിനം ആചരിച്ചു. കണ്ണൂർ രൂപത കേരള ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ (കെഎൽസിഎ) നേതൃത്വത്തിൽ ബർണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രലിൽ പ്രസിഡന്റ് റിനേഷ് ആന്റണി പതാക ഉയർത്തി.കണ്ണൂർ ഫൊറോനാ വികാരി റവ ഡോ. ജോയി പൈനാടത്ത് കത്തോലിക്ക ദിന സന്ദേശം നൽകി. സമുദായത്തിന്റെ വളർച്ചയ്ക്ക് പരസ്പര ധാരണയോടെ ഒരുമിച്ചു പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കെഎൽസിഎ മുൻ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ,അസിസ്റ്റന്റ് വികാരി എബി സെബാസ്റ്റ്യൻ, സ്റ്റെഫാൻ ബെഞ്ചമിൻ, സന്ദിപ് പീറ്റർ, റീജ സ്റ്റീഫൻ, പുഷ്പരാജ്,സീമ ക്ലിറ്റസ്, ആൽഫ്രഡ് സെൽവരാജ്, റോയ് ഫെർണാണ്ടസ് എന്നിവർ പ്രസംഗിച്ചു. രൂപതാതല ആഘോഷം ഡിസംബർ 8ന് വൈകിട്ട് 3നു തലശ്ശേരി ഹോളി റോസറി പാരിഷ്ഹാളിൽ നടക്കും. കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല…

Read More

കൊച്ചി :കെ.സി.വൈ.എം കലൂർ മേഖലാ സമ്മേളനം പൊറ്റക്കുഴി ചെറുപുഷ്‌പ ദൈവാലയത്തിൽ വെച്ച് നടത്തി .തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി യുവജനങ്ങൾ സജ്ജരാകണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു . കെ.സി.വൈ.എം വരാപ്പുഴ അതിരൂപത മുൻ പ്രസിഡന്റ് ജസ്റ്റിൻ കെ.ജെ ഉദ്ഘാടനം ചെയ്തു .അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക് അധ്യക്ഷത വഹിച്ചു. അല്മായ കമ്മീഷൻ സെക്രട്ടറി ജോർജ് നാനാട്ട് മുഖ്യപ്രഭാഷണം നടത്തി.ഡയറക്ടർ ഫാ.റാഫേൽ ഷിനോജ് ആറാഞ്ചേരി, പൊറ്റക്കുഴി ഇടവക സഹ. വികാരി ഫാ. സെബി വിക്ടർ തുണ്ടിപ്പറമ്പിൽ, കലൂർ യൂത്ത് ഫൊറോന ഡയറക്ടർ ഫാ. ജിലു ജോസ് മുള്ളൂർ, കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന വൈസ് പ്രസിഡന്റ് അക്ഷയ് അലക്സ്, കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി റോസ് മേരി കെ.ജെ, പൊറ്റക്കുഴി കെ.സി.വൈ.എം യൂണിറ്റ് പ്രസിഡന്റ് അമൽ ജോർജ് എന്നിവർ സംസാരിച്ചു.കലൂർ മേഖലാ സമിതികളെ നയിക്കാൻ പുതിയ ഭാരവാഹികളായി അമൽ ജോർജ് പ്രസിഡന്റായും, അമൃത് ബാരിഡിനെ സെക്രട്ടറിയായും, അലീന സച്ചിനെ വൈസ് പ്രസിഡന്റായും, ആന്റണി ജോസഫ് നിമലിനെ…

Read More

കൊടുങ്ങല്ലൂർ :നമ്മളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളിൽ വിശ്വാസം അർപ്പിച്ച് ലക്ഷ്യങ്ങൾ നേടാൻ കഴിയണമെന്നും അതിലൂടെ മറ്റുള്ളവർക്ക് പ്രചോദനം നൽകാനാകണമെന്നും ബിഷപ്പ് ഡോ അബ്രോസ് പുത്തൻവീട്ടിൽ . കെ.എൽ.സി.എ കോട്ടപ്പുറം രൂപത നടത്തിയ സമുദായദിനാചരണവും മെറിറ്റ് അവാർഡ് വിതരണവും ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരു അദ്ദേഹം.കോട്ടപ്പുറം ആൽബർടൈൻ അനിമേഷൻ സെന്ററിൽ നടന്ന പരിപാടിയിൽ കെ എൽ സി എ രൂപത പ്രസിഡന്റ് അനിൽ കുന്നത്തൂർ അദ്ധ്യക്ഷത വഹിച്ചു. ജോയ് ഗോതുരുത്ത് സമുദായദിന സന്ദേശം നൽകി. KCF സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.ഡി. ഫ്രാൻസിസ് സംസ്ഥാന സെക്രട്ടറി ഷൈജ ടീച്ചർ, മുൻ രൂപത പ്രസിഡന്റ് അലക്‌സ് താളൂപ്പാടത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.പി എഫ് ലോറൻസ് സ്വാഗതവും ടോമി തൗണ്ടശേരി നന്ദിയും പറഞ്ഞു. ഡോ. മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ ദേശീയ പുരസ്‌കാര ജേതാവ് ജിജോ ജോൺ പുത്തേഴത്ത്, ജൂനിയർ നാഷണൽ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കിയ എയ്ഞ്ചൽ പി.എ., കടലിൽ 500 മീറ്റർ നീന്തി ലോകറേക്കോർഡ്…

Read More

മുനമ്പം: റവന്യൂ അവകാശങ്ങൾ പുന:സ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹര സമരം അൻപത്തിമൂന്നാം ദിനത്തിലേക്ക് . അൻപത്തി രണ്ടാം ദിനത്തിൽജോസഫ് ബെന്നി കുറുപ്പശ്ശേരി, സിസ്റ്റർ ഷീല ജോസഫ്, ലിസി ആൻ്റണി ചിറയത്ത്, കുഞ്ഞുമോൻ ആൻ്റണി ചിറയത്ത്, ജോൺ അറക്കൽ തുടങ്ങിയവർ നിരാഹാരമിരുന്നു. കോട്ടയം വാകത്താനം ഇടവകയിൽ നിന്നും പ്രിൻസ് കെ. തച്ചിൽ, കെ. എ . കുര്യൻ,കോതമംഗലം രൂപതയിലെ കാളിയാർ ഫൊറോന ദേവാലയത്തിലെ എകെസിസി പ്രസിഡൻറ്റ് സോജൻ ജോസഫ്, ഞാറക്കാട്ട് സെൻ്റ് ജോസഫ് പള്ളി എകെസിസി പ്രസിഡൻ്റ് ഫ്രാൻസിസ് മത്തായി, തൊമ്മൻകുത്ത് എകെസിസി വനിതാ വൈസ്പ്രസിഡന്റ് ഡോളി ബെന്നി തുടങ്ങിയവർ ഐക്ക്യദാർഢ്യവുമായി സമരപന്തലിൽ എത്തി. കോട്ടപ്പുറം ബിഷപ്പ് ഡോ.അംബ്രോസ് പുത്തൻവീട്ടിൽ ,വികാരി ജനറൽ മോൺ. റോക്കി റോബി കളത്തിൽ , ന്യൂനപക്ഷ മോർച്ച പറവൂർ നോർത്ത് മണ്ഡലം പ്രസിഡൻ്റ് ജോൺ പോൾ, പറവൂർ പള്ളിത്താഴം സെൻ്റ് ജോസഫ് കൊത്തലങ്കോ പള്ളി പാരിഷ് കൗൺസിൽ മെമ്പർ സ്റ്റാൻലി മുക്കത്ത് എന്നിവരും…

Read More

ചെന്നൈ: തമിഴ്നാട്ടിൽ ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിലെ കെടുതികൾ രൂക്ഷം. പലയിടത്തും മഴ പെയ്യുന്നുണ്ട്. ചെന്നൈ ഏതാണ്ട് ഒറ്റപ്പെട്ട നിലയിലാണ്. വരും ദിവസങ്ങളിലും പല ജില്ലകളിലും മഴ തുടരുമെന്നു മുന്നറിയിപ്പുണ്ട്. വിവിധ സംഭവങ്ങളിലായി സംസ്ഥാനത്ത് 16 പേർ മരിച്ചതായി അനൗദ്യോ​ഗിക കണക്കുകൾ പറയുന്നു. അതിനിടെ മഴക്കെടുതിയെ തുടർന്നു സംസ്ഥാനത്തിനു അടിയന്തര ധന സഹായം നൽകണമെന്നു മുഖ്യമന്ത്രി സ്റ്റാലിൻ കേന്ദ്രത്തോടു ആവശ്യപ്പെട്ടു. 2000 കോടി രൂപ അടിയന്തര സഹായമായി അനുവദിക്കണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. ദേശീയ പാതകളിലെ പലയിടത്തും വെള്ളം കയറി ​ഗതാ​ഗതം തടസപ്പെട്ടു. പല ട്രെയിനുകളും വഴി തിരിച്ചു വിട്ടു. ചില സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. പലയിടത്തും വൈദ്യുതി തടസപ്പെട്ടതും ജനവാസ കേന്ദ്രങ്ങളിൽ വെള്ളം കയറിയതും ജനജീവിതം ദുരിതത്തിലായി. കനത്ത മഴയെ തുടർന്നു തിരുവണ്ണാമലൈ ഉണ്ടായ ഉരുൾപ്പൊട്ടലിൽ കാണാതായ ഏഴ് പേരുടേയും മൃതദേഹങ്ങൾ കണ്ടെത്തി. അപകടത്തിൽ അഞ്ച് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് പേരാണ് വീടിനുള്ളിൽ മണ്ണിനടിയിലായത്.

Read More

ആലപ്പുഴ: ഇന്നലെ രാത്രി ആലപ്പു‍ഴയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് മരിച്ച 5 വിദ്യാർത്ഥികളുടെയും പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു. 2 പേര്‍ക്ക് ഗുരുതര പരുക്കേറ്റു. ആലപ്പുഴ കളർകോടാണ് ദാരുണ സംഭവം അരങ്ങേറിയത്. കെഎസ്ആർടിസി സൂപ്പർഫാസ്റ്റിലേക്ക് കാർ വന്ന് ഇടിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട കാർ വെട്ടിപ്പൊളിച്ചാണ് യുവാക്കളെ ആശുപത്രിയിലേക്ക് എത്തിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാർത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. വാഹനാപകടത്തിൽ മരണപ്പെട്ട മെഡിക്കൽ വിദ്യാർഥികളുടെ മൃതദേഹം മെഡിക്കൽ കോളേജിൽ പൊതുദർശനത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറും. മന്ത്രിമാരും ജനപ്രതിനിധികളും അടക്കം നിരവധി പേർ പൊതുദർശനത്തിൽ പങ്കെടുക്കാൻ എത്തും. വിദ്യാർത്ഥികളിലൊരാൾ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. മരിച്ചവരിൽ ലക്ഷദ്വീപ് സ്വദേശിയുമുണ്ട്. രണ്ട് വാഹനങ്ങളും അമിതവേഗതയിൽ അല്ലായിരുന്നുവെന്നാണ് റിപ്പോർട്ട്. കാലാവസ്ഥ മൂലം കാഴ്ച മങ്ങിയതാവാം അപകട കാരണമെന്നാണ് നിലവിലെ നിഗമനം. ഗുരുവായൂരിൽ നിന്ന് കായംകുളത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു.

Read More

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ സന്ദര്‍ശിച്ച് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ലോക സര്‍വ്വമത സമ്മേളനത്തില്‍ പങ്കെടുക്കാനായാണ് സാദിഖലി തങ്ങള്‍ കഴിഞ്ഞ ദിവസം വത്തിക്കാനിലെത്തിയത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പ അനുഗ്രഹ പ്രഭാഷണം നടത്തുന്ന സമ്മേളനം ശിവഗിരി മഠമാണ് സംഘടിപ്പിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പ പങ്കെടുക്കുന്ന സമ്മേളനത്തിലേക്ക് ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധി ആയിട്ടാണ് സാദിഖലി തങ്ങള്‍ ക്ഷണിക്കപ്പെട്ടത്. ഇന്നത്തെ കാലത്ത് ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ഏറെ പ്രസക്തമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞിരുന്നു. എല്ലാ മനുഷ്യരും ഒരു കുടുംബത്തിലെ അംഗങ്ങള്‍ എന്ന സന്ദേശമാണ് ഗുരു ലോകത്തിന് നല്‍കിയത്. ശ്രീനാരായണ ഗുരു തന്റെ ജീവിതം സമൂഹത്തിന്റെ വീണ്ടെടുപ്പിനായി സമര്‍പ്പിച്ച വ്യക്തിയാണ്. ആരോടും വേര്‍തിരിവോ വിവേചനമോ ഉണ്ടാകരുതെന്ന സന്ദേശം അദ്ദേഹം നല്‍കി. രാഷ്ട്രങ്ങള്‍ക്കിടയിലും വ്യക്തികള്‍ക്ക് ഇടയിലും അസഹിഷ്ണുതയും വിദ്വേഷവും വര്‍ദ്ധിച്ചുവരുന്ന ഈ കാലത്ത് ഗുരുവിന്റെ സന്ദേശം ഏറെ പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.

Read More

കെ.എൽ.സി.ഡബ്ല്യു.എ. രൂപത കൺവൻഷൻ നടത്തി കണ്ണൂർ: സ്ത്രീശക്തീകരണം തുടങ്ങണ്ടതു കുടുംബത്തിലാണെന്നും നാം ആരാണോ അതായിത്തീരുക എന്നതായിരിക്കണം സ്ത്രീയുടെ ലക്ഷ്യമെന്നും കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല. കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷൻ സംഘടിപ്പിച്ച കണ്ണൂർ രൂപത കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ കണ്ണൂർ രൂപത സഹായ മെത്രാൻ ഡോ. ഡെന്നീസ് കുറുപ്പശ്ശേരിക്ക് സ്വീകരണം നൽകി. ദൈവം ഓരോ സ്ത്രീയിലും നിക്ഷേപിച്ചിരിക്കുന്ന ശക്തിയെ അവർതന്നെ കണ്ടെത്തുകയും അതു പുറത്തുകൊണ്ടുവരാൻ സമുഹം പിന്തുണയ്ക്കുകയും ച്ചെയ്യുമ്പോൾ സമുഹത്തിന്റെ സമഗ്രവളർച്ച വേഗത്തിൽ സാധ്യമാകുമെന്നു രൂപത സഹായ മെത്രാൻ ഡോ. ഡെന്നീസ് കുറുപ്പശ്ശേരി പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ഷേർളി സ്റ്റാൻലി അധ്യക്ഷത വഹിച്ചു. രൂപത വികാരി ജനറൽ ഡോ. മോൺ. ക്ലാരൻസ് പാലിയത്ത്, രൂപത ഡയറക്ടർ മാർട്ടിൻ രായപ്പൻ, കെ ആർ എൽ സി സി ലെയ്റ്റി കമ്മീഷൻ സെക്രട്ടറി ഫാ. ബെന്നി പൂത്തൂറ, റവ. ഡോ. ജോയ് പൈനാടത്ത്, കെ.എൽ.സി.എ. മുൻ…

Read More

പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ തീരുമാനം. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയാണ് നിരക്ക് വ‍ർധനവ് പ്രഖ്യാപിച്ചത്. നിരക്ക് വർധന ജനങ്ങൾക്ക് സ്വാഭാവികമായും വിഷമമുണ്ടാക്കുമെന്നും നിരക്ക് വർധിപ്പിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നും മന്ത്രി വ്യക്തമാക്കി. ജനങ്ങൾക്ക് ബുദ്ധിമുട്ടാവാത്ത രീതിയിൽ നിരക്ക് വർധിപ്പിക്കുമെന്നുമാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. റെഗുലേറ്ററി കമ്മീഷൻ ഹിയറിംഗ് കഴിഞ്ഞുവെന്നും റെഗുലേറ്ററി കമീഷൻ ഉടൻ കെഎസ്ഇബിക്ക് റിപ്പോർട്ട് കൈമാറുമെന്നും മന്ത്രി അറിയിച്ചു. റെഗുലേറ്ററി കമ്മീഷൻ റിപ്പോർട്ട് കിട്ടിയാലുടൻ സർക്കാർ ചർച്ച ചെയ്യുമെന്നും കെ കൃഷ്ണൻകുട്ടി കൂട്ടിച്ചേ‍ർത്തു.

Read More

തൃശൂർ: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കലക്ടർ അർജുൻ പാണ്ഡ്യനാണ് അവധി പ്രഖ്യാപിച്ചത്. ജില്ലയിൽ വിവിധയിടങ്ങളിൽ ശക്തമായ മഴയും കാറ്റും തുടരുകയാണ്. പലയിടത്തും വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അവധി. അങ്കണവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്‍സി, ഐസിഎസ്‍സി സ്കൂളുകൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള വി​ദ്യാഭ്യാസ സ്ഥാപനങ്ങൾക്കു അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ, ഇന്റർവ്യൂകൾ എന്നിവയ്ക്ക് മാറ്റമുണ്ടാകില്ല. റവന്യു ജില്ലാ കലോത്സവത്തിനും അവധി ബാധകമല്ല. റസിഡൻഷ്യൽ സ്കൂളുകൾക്കും അവധിയില്ല.

Read More