- അർത്തുങ്കൽ ഫൊറോന ബി.സി.സി. നേതൃസംഗമം
- നാലുകോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് നെടുമ്പാശ്ശേരിയിൽ പിടിയിൽ
- ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ന്യൂകാസിലിനെതിരെ ലിവർപൂളിന് ജയം
- അത്തം പിറന്നു. ഇനിയുള്ള പത്താം നാൾ തിരുവോണം
- പാകിസ്ഥാൻ ജയിലുകളിൽ മത ന്യൂനപക്ഷങ്ങളുടെ ദുരിതങ്ങൾ എൻ സി ജെ പി റിപ്പോർട് പുറത്ത്
- നരേന്ദ്ര മോദിയുടെ ബിരുദ വിവരങ്ങൾ പുറത്തുവിടില്ല; കേന്ദ്ര വിവരാവകാശ കമ്മീഷൻ്റെ ഉത്തരവ് റദ്ദാക്കി ഡൽഹി ഹൈക്കോടതി
- കന്നുകാലികളെ കടത്തിയെന്ന വ്യാജേന രണ്ട് കത്തോലിക്കാ ഗോത്രക്കാരെ ക്രൂരമായി മർദ്ദിച്ചു
- സ്വയം സഹായ സംഘ സംഗമം സംഘടിപ്പിച്ചു
Author: admin
ബീജിംഗ് :രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിന്റെ 80-ാം വാർഷികം ആഘോഷിക്കുന്നതിനായി ചൈന ഒരുങ്ങുന്നു . ആഗസ്റ്റിൽ ബീജിംഗിന്റെ ഹൃദയഭാഗത്ത് ചൈന ഒരു വലിയ സൈനിക പരേഡ് സംഘടിപ്പിക്കും. പുതിയ ചൈനീസ് ആയുധങ്ങൾ “ആദ്യമായി പുറം ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കും” എന്ന് സംസ്ഥാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുദ്ധവിമാനങ്ങളും ബോംബറുകളും ഉൾപ്പെടെ നൂറുകണക്കിന് പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) വിമാനങ്ങളും ഏറ്റവും പുതിയ സൈനിക ഉപകരണങ്ങളുള്ള കരസേനയും പരേഡിൽ പങ്കെടുക്കുമെന്ന് ചൈനീസ് സൈനിക ഉദ്യോഗസ്ഥർ ബുധനാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു. “സൈനിക പരേഡിൽ നൂതന ടാങ്കുകൾ, കാരിയർ അധിഷ്ഠിത വിമാനങ്ങൾ, യുദ്ധവിമാനങ്ങൾ എന്നിവയുൾപ്പെടെയുള്ള പുതിയ നാലാം തലമുറ ഉപകരണങ്ങൾ ഉൾപ്പെടുത്തും, ഇവ ചൈനീസ് സൈന്യത്തിന്റെ സിസ്റ്റം അധിഷ്ഠിത പോരാട്ട ശേഷി പ്രകടിപ്പിക്കുന്നതിനായി പ്രവർത്തന മൊഡ്യൂളുകളായി ക്രമീകരിച്ചിരിക്കുന്നു,” ചൈനയുടെ സ്റ്റേറ്റ് അഫിലിയേറ്റഡ് ഗ്ലോബൽ ടൈംസ് മാധ്യമം റിപ്പോർട്ട് ചെയ്തു.
കാബൂൾ: അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറൻ ഹെറാത്ത് പ്രവിശ്യയിൽ ട്രക്കും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ച് ബസിന് തീപിടിച്ചതിനെ തുടർന്ന് 17 കുട്ടികൾ ഉൾപ്പെടെ 71 പേർ മരിച്ചു. പ്രവിശ്യാ സർക്കാർ വക്താവ് അഹ്മദുള്ള മുത്തഖി എക്‌സിലെ ഒരു പോസ്റ്റിൽ മരണസംഖ്യ സ്ഥിരീകരിച്ചു, സമീപകാലത്തെ ഏറ്റവും മാരകമായ ഗതാഗത ദുരന്തങ്ങളിലൊന്നാണിത്. ഇറാനിൽ നിന്ന് നാടുകടത്തപ്പെട്ട അഫ്ഗാൻ പൗരന്മാരെ വഹിച്ചുകൊണ്ട് അതിർത്തി കടന്ന് കാബൂളിലേക്ക് യാത്ര ചെയ്യുകയായിരുന്നു ബസെന്ന് പ്രവിശ്യാ ഉദ്യോഗസ്ഥൻ മുഹമ്മദ് യൂസഫ് സയീദി എഎഫ്‌പിയോട് പറഞ്ഞു. “എല്ലാ യാത്രക്കാരും ഇസ്ലാം ക്വാലയിൽ വാഹനത്തിൽ കയറിയ കുടിയേറ്റക്കാരായിരുന്നു,”സയീദി പറഞ്ഞു.ബസിൻറെ അമിത വേഗതവും അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് ഹെറാത്ത് പ്രവിശ്യയിലെ പോലീസ് പറയുന്നു.
ന്യൂഡൽഹി: ക്രിമിനൽ കേസിൽ അറസ്റ്റിലാകുന്ന മന്ത്രിമാരെ സ്ഥാനത്ത് നിന്ന് നീക്കാനുള്ള സുപ്രധാന ഭരണഘടനാ ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ. അഞ്ചു വർഷമോ കൂടുതലോ ശിക്ഷ കിട്ടാവുന്ന കേസുകളിലാണ് അറസ്റ്റിലായി മുപ്പതു ദിവസം കസ്റ്റഡിയിൽ കിടന്നാൽ മന്ത്രിസ്ഥാനം പോകുന്ന വ്യവസ്ഥ . പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാർക്കും ഇത് ബാധകമായിരിക്കും. തുടർച്ചയായി മുപ്പത് ദിവസം ഒരു മന്ത്രി പോലീസ്, ജുഡീഷ്യൽ കസ്റ്റഡിയിൽ കിടന്നാൽ മുപ്പത്തിയൊന്നാം ദിവസം മന്ത്രിസഭയിൽ നിന്ന് നീക്കണം. പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ഇതിനുള്ള ശിപാർശ ഗവർണർക്ക് നൽകിയില്ലെങ്കിലും മന്ത്രിസ്ഥാനം നഷ്ടമാകും . ജയിൽ മോചിതരായാൽ ഈ സ്ഥാനത്ത് തിരികെ വരുന്നതിന് തടസമില്ലെന്നും ബിൽ പറയുന്നു.മന്ത്രിമാർക്കെതിരെ ഉണ്ടാകുന്ന അഴിമതി ആരോപണങ്ങൾ കുറയ്ക്കുകയെന്നതാണ് ഈ ബിൽ ലക്ഷ്യമിടുന്നത് കേന്ദ്ര സർക്കാർ വിശദീകരണം. ഇത്തരക്കാർ ജയിലിൽ കിടന്നുകൊണ്ട് ഭരണം നടത്തുന്നത് ഉചിതമല്ലെന്നാണ് സർക്കാരിൻറെ വാദം.
തൃശൂർ: പാലിയേക്കര ടോള്‍ പിരിവ് മരവിപ്പിച്ച ഉത്തരവ് സുപ്രീം കോടതി തടയില്ല. ദേശീയപാത അതോറിറ്റിയുടെ അപ്പീൽ സുപ്രീംകോടതി തളളി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ ഇടപെടില്ലെന്നും സുപ്രീംകോടതി . ജനങ്ങളുടെ ദുരവസ്ഥയിലാണ് ആശങ്കയെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഗതാഗതം സുഗമമാക്കുന്നതിന് ഹൈക്കോടതിയുടെ മേൽനോട്ടം തുടരണമെന്നും സുപ്രീംകോടതി പറഞ്ഞു.
ന്യൂഡൽഹി: സുപ്രീം കോടതി മുൻ ജഡ്ജി ബി. സുദർശൻ റെഡ്ഡി ഇന്ത്യാ സഖ്യത്തിൻറെ ഉപരാഷ്ട്രപതി സ്ഥാനാർഥി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് ഇക്കാര്യം പ്രഖ്യാപനം നടത്തിയത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിനു ശേഷമാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. കോൺഗ്രസാണ് ഹൈദരാബാദ് സ്വദേശിയായ ജസ്റ്റീസ് സുദർശൻ റെഡ്ഡിയുടെ പേര് മുന്നോട്ടുവച്ചത്. തൃണമൂൽ കോൺഗ്രസ് അടക്കം അനുകൂല നിലപാട് സ്വീകരിച്ചതോടെയാണ് ഇന്ത്യാ സഖ്യം ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ന്യൂഡൽഹി: സി പി രാധാകൃഷ്ണൻ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ബിജെപി പാർലമെന്ററി ബോർഡാണ് രാധാകൃഷ്ണനെ എൻഡിഎയുടെ സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചത്. ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. മഹാരാഷ്ട്ര ഗവർണറാണ് സി പി രാധാകൃഷ്ണൻ . ആർഎസ്എസിലൂടെ വന്ന നേതാവിനെ തന്നെ ഉപരാഷ്ട്രപതി പദവിയിലേയ്ക്ക് നിയോഗിക്കുക എന്ന രാഷ്ട്രീയ തീരുമാനമാണ് നടപ്പിലാക്കിയിരിക്കുന്നത്. ജനസംഘത്തിൻ്റെ നേതാവായിരുന്ന രാധാകൃഷ്ണൻ പിന്നീട് ബിജെപിയുടെ തമിഴ്നാട്ടിലെ പ്രധാന നേതാക്കളിൽ ഒരാളായി. കോയമ്പത്തൂരിൽ നിന്നും ലോക്സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു . ജാർഖണ്ഡ് ഗവർണറായിരുന്നു.
കൊച്ചി : ഭാരത ലത്തീൻ കത്തോലിക്ക മെത്രാൻ സമിതിയുടെ യുവജന കമ്മീഷന്റെ നേതൃത്വത്തിൽ നാഷണൽ ഡയറക്ടേഴ്‌സ് മീറ്റ് എറണാകുളം ആശീർഭവനിൽ ഓഗസ്റ്റ് 20, 21 തീയതികളിലായി നടത്തപ്പെടുന്നു. കെആർഎൽസിബിസി യുവജന കമ്മീഷനാണ് പരിപാടികൾക്ക് ആതിഥേയത്വം വഹിക്കുന്നത്. ഇന്ത്യയിലെ എല്ലാ ലത്തീൻ രൂപതകളിൽ നിന്നും യുവജന പ്രേഷിതരംഗത്ത് നേതൃത്വം നൽകുന്ന വൈദികരും യുവജന അഡ്വൈസർമാരുമാണ് യോഗത്തിൽ പങ്കെടുക്കുന്നത്. മതസ്വാതന്ത്യ്രത്തിന് മേലുള്ള കടന്നുകയറ്റം രൂക്ഷമാകുന്ന ഈ സാഹചര്യത്തിൽ ഭാരതത്തിലെ യുവജന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്ന വൈദികരുടെയും ദേശീയതലത്തിലുള്ള നേതാക്കളുടെയും യോഗം ഏറെ പ്രാധാന്യമർഹിക്കുന്നു. വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ, നാഷണൽ യൂത്ത് കമ്മീഷൻ ചെയർമാൻ ഡോ . ഇഗ്നേഷ്യസ് ഡിസൂസ, വൈസ് ചെയർമാൻമാരായ ഡോ ജയറാവു പോളിമെറ, ഡോ. ക്രിസ്‌തു ദാസ് ആർ., കെആർഎൽസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഡോ. ജിജു അറക്കത്തറ, നാഷണൽ യൂത്ത് കമ്മീഷൻ സെക്രട്ടറി ഫാ. ചേതൻ മച്ചാഡോ, കെആർഎൽസിബിസി യുവജനകമ്മീഷൻ സെക്രട്ടറി ഫാ. അനൂപ് ആന്റണി…
കൊച്ചി: അഭിനയ ജീവിതത്തിന്റെ 51-ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന പൗളി വത്സനെ ആദരിക്കാനൊരുങ്ങുകയാണ് ജന്മനാട്. ഈ മാസം 24ന് വൈകുന്നേരം 5ന് വൈപ്പിന്‍ ഓച്ചന്തുരുത്ത് കുരിശിങ്കല്‍ പള്ളിക്കു സമീപമുള്ള വേദിയില്‍ വച്ചാണ് ചടങ്ങ്. തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം, സിപ്പി പള്ളിപ്പുറം തുടങ്ങിയ കലാ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. വൈപ്പിനിലുള്ള ജയദര്‍ശന്‍ മ്യൂസിക്കല്‍ അക്കാദമിയുടെയും വിവിധ കലാസംഘടനകളുടെയും നേതൃത്വത്തിലാണു ചടങ്ങ് സംഘടിപ്പിക്കുന്നത്.1975ല്‍ ഫണ്ടമെന്റല്‍ എന്ന നാടകത്തിലൂടെയാണ് പ്രഫഷണല്‍ നാടകവേദിയിലേക്കു പൗളി വത്സന്‍ പ്രവേശിച്ചത്. പി.ജെ. ആന്റണിയുടെ നാടക കളരിയില്‍ തുടങ്ങി രാജന്‍ പി.ദേവ്, സേവ്യര്‍ പുല്‍പ്പാട്, കുയിലന്‍, ആലുംമൂടന്‍, സലിംകുമാര്‍ എന്നിവരുടെ ട്രൂപ്പുകളിലൂടെ നൂറുകണക്കിനു നാടകങ്ങളില്‍ വേഷമിട്ടു. 2008ല്‍ മമ്മൂട്ടി നായകനായ അണ്ണന്‍ തമ്പി എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ട് മലയാള ചലച്ചിത്ര രംഗത്തേക്കു കടന്നുവന്നു. ഈ.മ.യൗ, ഒറ്റമുറി വെളിച്ചം എന്നീ സിനിമകളിലെ അഭിനയത്തിന് 2017ലെ മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. സൗദി വെള്ളക്ക എന്ന ചിത്രത്തില്‍…
സാസാറാം : ഞായറാഴ്‌ച സാസാറാമിൽ ആരംഭിച്ച ഇന്ത്യ ഫ്രണ്ടിന്റെ ‘വോട്ട് അധികാർ യാത്ര’യിൽ മൂന്നാം ദിവസവും ജനങ്ങൾ നിറഞ്ഞൊഴുകി . വോട്ട് മോഷണം തടയുംവരെ പോരാട്ടം തുടരുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ‘വോട്ട് അധികാർ യാത്ര’ 1300 കിലോമീറ്റർ സഞ്ചരിച്ച് സെപ്തംബർ ഒന്നിന് പട്‌നയിൽ സമാപിക്കും .മൂന്നാം ദിനത്തില്‍ ബീഹാറിലെ പുനാമ വസിര്‍ഗഞ്ചില്‍ നിന്നാണ് പര്യടനം ആരംഭിക്കുന്നത്. ബഹുജന റാലിയെ അഭിസംബോധന ചെയ്ത പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണം തള്ളിയ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ അതി രൂക്ഷ വിമര്‍ശനം ആവര്‍ത്തിച്ചു . വോട്ട് കൊള്ള ഭരണഘടനക്ക് നേരെയുള്ള ആക്രമണം ആണെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെയും മോദിയെയും ഇനി വോട്ട് കൊള്ളയടിക്കാന്‍ ബിഹാറിലെ ജനങ്ങള്‍ അനുവദിക്കില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി. ആര്‍ ജെ ഡി നേതാവ് തേജസ് യാദവ് ഉൾപ്പടെ പ്രതിപക്ഷ നേതാക്കൾ യാത്രയിൽ പങ്കെടുക്കുന്നുണ്ട് .
ഗുവാഹത്തി : മുതിർന്ന മാധ്യമപ്രവർത്തകരായ സിദ്ധാർഥ് വരദരാജൻ, കരൺ ഥാപ്പർ എന്നിവർക്ക് എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി രജിസ്റ്റർ ചെയ്ത കേസിൽ അസമിലെ ഗുവാഹത്തി പൊലീസ് സമൻസ് അയച്ചു. ഓഗസ്റ്റ് 22-ന് ഗുവാഹത്തി പൊലീസിന്റെ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകാനാണ് രണ്ട് പേരോടും ആവശ്യപ്പെട്ടത്. കേസിനെ കുറിച്ച് പൊലീസ് മറ്റ് വിവരങ്ങൾ പങ്കുവെച്ചിട്ടില്ല എന്നത് ദുരൂഹമാണ് . ഹാജരായില്ലെങ്കിൽ നിങ്ങളെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് സമൻസിൽ പറയുന്നു. ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ സൗമർജ്യോതി റേയാണ് സമൻസ് അയച്ചത്. ബി എൻ എസ് 152, 196, 197(1)(D)/3(6), 353, 45, 61 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയെ അപകടപ്പെടുത്തുന്ന പ്രവൃത്തികളാണ് ബി എൻ എസിന്റെ 152-ാം വകുപ്പിൽ പറയുന്നത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.