- ലത്തീൻ സമുദായത്തിന്റെ മുന്നേറ്റത്തിന് കെഎൽസിഎയുടെ പങ്ക് അതുല്യം : ബിഷപ് ഡോ.ആന്റണി വാലുങ്കൽ
- പതിനേഴാമത് ഗ്രീൻആക്കോർഡ് ഇന്റർനാഷണൽ ഫോറത്തിന്, പാപ്പായുടെ ടെലിഗ്രാം സന്ദേശം
- ഫെബ്രുവരിയിൽ യൂറോപ്പിൽ അരങ്ങേറിയത് 34 ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങൾ
- അൽമായർക്കായി വാർഷിക വിശുദ്ധവാര ധ്യാനം ഒരുക്കി, വടവാതൂർ, മംഗലപ്പുഴ സെമിനാരികൾ
- യുദ്ധമുഖത്തു ക്രിസ്തുവിന്റെ കൂറ്റൻ രൂപം സ്ഥാപിച്ച്, ലെബനൻ
- അദാലത്ത് നടത്തി
- പാറേമ്മാക്കൽ തോമ കത്തനാരുടെ 277-ാം ചരമദിനം ആഘോഷിച്ചു
- വെറോനിക്കയുടെ തൂവാല പ്രദർശനത്തിന് വെക്കാൻ ഒരുങ്ങി വത്തിക്കാൻ
Author: admin
തുർക്കിയിൽ പ്രഥമ അപ്പസ്തോലിക സന്ദർശനത്തിനായി എത്തിയ ലെയോ പാപ്പയ്ക്കു പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ ഉജ്ജ്വല സ്വീകരണം നൽകി
മലയാള മനോരമയും എറണാകുളം ലൂർദ് ആശുപത്രിയും സംയുക്തമായി നടത്തിയ പ്രമേഹ നിർണ്ണയ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും കൊച്ചി കസ്റ്റംസ് കമ്മീഷണർ ഡോ.ടി.റ്റിജു IRS ഉദ്ഘാടനം ചെയ്യുന്നു.ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ജോർജ് സെക്വീര, ഡോ. ജോയ്സൺ എബ്രഹാം,ജനറൽ മെഡിസിൻ വിഭാഗം മേധാവി, ഡോ. സുനു കുര്യൻ, എൻഡോക്രൈനോളജിസ്റ്റ് ഡോ. നവ്യ മേരി കുര്യൻ, ഡോ. ജോർജ് തയ്യിൽ, ഫാ. വിമൽ ഫ്രാൻസിസ്, ഡോ. സിബി കെ. ആർ, ശ്രീ. രഞ്ജി തോമസ് എന്നിവർ സമീപം
സിനിമ / പ്രഫ. ഷാജി ജോസഫ് 1818 ല്‍ മേരി ഷെല്ലി എഴുതിയ നോവലിനെ ആസ്പദമാക്കി പ്രസിദ്ധ മെക്‌സിക്കന്‍ സംവിധായകനായ ‘ഗില്ലെര്‍മോ ഡെല്‍ ടോറോ’ രചനയും സംവിധാനവും നിര്‍വഹിച്ച്, 2025-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഫ്രാങ്കെന്‍ സ്‌റ്റൈന്‍ മരണമില്ലാത്ത ജീവന്‍ സൃഷ്ടിക്കുന്നതില്‍ പരീക്ഷണം നടത്തിയ അഹങ്കാരിയായ ശാസ്ത്രജ്ഞന്‍ ഫ്രാങ്കെന്‍സ്‌റ്റൈന്റെ ജീവിതമാണ് കഥ പിന്തു ടരുന്നത്. പല കാലങ്ങളില്‍, പല ഭാഷകളില്‍ ഈ നോവലിന് ചലച്ചിത്ര ഭാഷ്യങ്ങളുണ്ടായിട്ടുണ്ട്. ഗില്ലെര്‍മോ ഡെല്‍ ടോറോ ദീര്‍ഘ കാലം ഈ സിനിമയ്ക്കുവേണ്ടി ചിലവഴിച്ചു. മേരി ഷെല്ലിയുടെ ഫ്രാങ്കന്‍സ്‌റ്റൈന്റെ പതിപ്പിലൂടെ, അദ്ദേഹം ക്ലാസിക് നോവലിനെ രൂപപ്പെടുത്തുക മാത്രമല്ല; വിഷാദകരമായ ഗോഥിക് ദുരന്തത്തിലേക്ക് പുനഃസംയോജിപ്പിക്കുകയും ചെയ്യുന്നു. നോവലിന്റെ വിവിധ പാളികളുള്ള ആഖ്യാന ഘടനയോട് ചേര്‍ന്നുനില്‍ക്കുന്നതിലാണ് സിനിമയുടെ തിളക്കം. ക്യാപ്റ്റന്‍ ആന്‍ഡേഴ്‌സന്റെ നേതൃത്വത്തിലുള്ള റോയല്‍ ഡാനിഷ് നാവികസേനയുടെ പര്യവേഷണ കപ്പലായ ‘ഹൊറി സോണ്ട്’ 1857-ല്‍, ഉത്തരധ്രുവത്തിലെ മഞ്ഞുമലയില്‍ കുടുങ്ങി കിടക്കുകയാണ്. അവിടെ ഒരു പ്രത്യേക ‘ജീവി’ യുടെ ആക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ വിക്ടര്‍…
തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ദിവസങ്ങളിൽ ബെവ്‌കോ അടക്കം എല്ലാ മദ്യശാലകൾക്കും അവധി പ്രഖ്യാപിച്ചു . അവധി ദിവസങ്ങൾ നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി. ഡിസംബർ 9, 11 തീയതികളിൽ രണ്ടു ഘട്ടങ്ങളായി നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനും അതിനുശേഷം 13-ന് നടക്കുന്ന വോട്ടെണ്ണൽ ദിനത്തിലുമാണ് സമ്പൂർണ മദ്യ നിരോധനം. ഡിസംബർ 9-ന് ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഡിസംബർ 7-ന് വൈകിട്ട് 6 മണി മുതൽ ഡിസംബർ 9-ന് വൈകിട്ട് വോട്ടെടുപ്പ് പൂർത്തിയാകും വരെയും ഡിസംബർ 11-ന് രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഡിസംബർ 9-ന് വൈകിട്ട് 6 മണി മുതൽ ഡിസംബർ 11-ന് വോട്ടെടുപ്പ് പൂർത്തിയാകും വരെയും നിരോധനം ബാധകമായിരിക്കും. ഡിസംബർ 13-ന് വോട്ടെണ്ണൽ ദിനത്തിൽ സംസ്ഥാന വ്യാപകമായി സമ്പൂർണ മദ്യ നിരോധനം ഉണ്ടാകും .…
കൊച്ചി: കൊച്ചി രൂപതയുടെ പുതിയ ഇടയനായ മോണ്‍. ആന്റണി കാട്ടിപ്പറമ്പിലിന്റെ മെത്രാഭിഷേക ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഡിസംബര്‍ 7ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ഫോര്‍ട്ട്‌കൊച്ചി സാന്താക്രൂസ് സ്‌ക്വയറിലെ പരേഡ് ഗ്രൗണ്ടിലാണ് ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതെന്ന് കൊച്ചി രൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍ അറിയിച്ചു. സിസിബിഐയുടേയും എഫ്എബിസിയുടേയും അധ്യക്ഷനായ ഗോവ ആന്‍ഡ് ദാമന്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഫിലിപ് നേരി ഫെറാവോയുടെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക. വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലും കൊച്ചി രൂപത മുന്‍ ബിഷപ് ഡോ. ജോസഫ് കരിയിലും സഹകാര്‍മികരായിരിക്കും. തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി വചനസന്ദേശം നല്‍കും. വത്തിക്കാന്റെ ഇന്ത്യയുടെ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. ലിയോപോള്‍ദോ ജിറേലി, സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, സിബിസിഐ അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, കെആര്‍എല്‍സിബിസി അധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ എന്നിവര്‍ അനുഗ്രഹപ്രഭാഷണങ്ങള്‍ നടത്തും. കൊച്ചി രൂപതയുടെ 36…
പുസ്തകം / ഷെവ. ഡോ. പ്രീമൂസ് പെരിഞ്ചേരി കേരളത്തിലെ അറിയപ്പെടുന്ന കാര്‍ഡയോളജിസ്റ്റുകളില്‍ ഒരാളാണ് ഡോ. ജോര്‍ജ് തയ്യില്‍. എറണാകുളം ലൂര്‍ദ് ഹോസ്പിറ്റലിലെ കാര്‍ഡിയോളജി വിഭാഗം സ്ഥാപക മേധാവിയാണദ്ദേഹം. നാലുപതിറ്റാണ്ടായി ഹൃദ്രോഗ ചികിത്സാരംഗത്ത് സജീവ സാന്നിധ്യമായി അദ്ദേഹമുണ്ട്. ജര്‍മനിയില്‍ പഠന-പരിശീലങ്ങള്‍ പൂര്‍ത്തിയാക്കിയശേഷമാണ് ആര്‍ച്ച്ബിഷപ് കൊര്‍ണേലിയൂസ്ഇലഞ്ഞിക്കലിന്റെ താത്പര്യപ്രകാരം ലൂര്‍ദില്‍ സേവനശുശ്രുഷകളാരംഭിക്കുന്നത്. ചികിത്സാ വൈദഗ്ധ്യം കൊണ്ടും സ്‌നേഹാര്‍ദ്രമായ സമീപനം കൊണ്ടും ഏറെ ജനപ്രിയത അദ്ദേഹം നേടിയിട്ടുണ്ട്. ഹൃദ്രോഗം, പ്രതിവിധി, മുന്‍കരുതലുകള്‍ എന്നിവ ആസ്പദമാക്കി നാലഞ്ച് ഈടുറ്റ പഠനഗ്രന്ഥങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചുകഴിഞ്ഞു. കോട്ടയം ഡിസി ബുക്ക്‌സാണ് എല്ലാറ്റിന്റെയും പ്രസാധകര്‍. വായനക്കാര്‍ക്കു സവിശേഷമായും സ്വീകാര്യമാകുന്ന ഈ ഗ്രന്ഥങ്ങള്‍, ബെസ്റ്റ്‌സെല്ലര്‍ വിഭാഗത്തില്‍ വരുന്നതു മുന്‍നിര്‍ത്തി പ്രസാധകര്‍ അവാര്‍ഡുകള്‍ നല്‍കിയിയിട്ടുണ്ട്.വിഷയം ഒന്നുതന്നെയാണെങ്കിലും ഹൃദയസംബന്ധിയായ പ്രശ്‌നങ്ങളുടെ നൂതനവിവരണശേഖരണത്തില്‍ ഡോ. തയ്യില്‍ പുലര്‍ത്തുന്ന തീക്ഷ്ണതയാണ് ഈ കൃതികള്‍ ആകര്‍ഷകവും സ്വീകാര്യവുമാക്കുന്നതിലെ നിയാമകഘടകം. തിരക്കിട്ട ചികിത്സാ മണിക്കൂറുകള്‍ക്കിടയില്‍, ഈ മേഖലയിലെ ഏറ്റവും നവീനമായ ചലനങ്ങള്‍പോലും ഒപ്പിയെടുക്കാന്‍ ഡോ. തയ്യില്‍ അതികര്‍ക്കശമായ നിഷ്ഠയും നിര്‍ബന്ധവും പുലര്‍ത്തുന്നു. പുതിയ…
ലേഖനം/ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ 2025 നവംബര്‍ 30-ാം തിയ്യതി ആഗോള കത്തോലിക്കാസഭ ആഗമന കാലത്തിലേക്ക് പ്രവേശിക്കുകയാണ്. നമ്മുടെ രക്ഷകനായ കര്‍ത്താവീശോ മിശിഹായുടെ മനുഷ്യാവതാരത്തിന്റെ ജൂബിലി വര്‍ഷത്തിലെ ആഗമനകാലമാണിത് എന്ന പ്രത്യേകത ഈ വര്‍ഷത്തിലെ ആഗമനകാലത്തിനുണ്ട്. നമ്മളെല്ലാവരും പ്രത്യാശയുടെ ഇടങ്ങളായി മാറേണ്ടവരാണെന്ന് ഈ ജൂബിലി വര്‍ഷത്തിലെ ആഗമനകാലം ഓര്‍മ്മിപ്പിക്കുന്നു. ആഗമനകാലത്തിന്റെ കാതല്‍ രണ്ടു കാര്യങ്ങളിലാണ്. ഒന്ന്, യേശുനാഥന്റെ ജനനതിരുനാളിനു വേണ്ടിയുള്ള ഒരുക്കം. രണ്ട്, യേശുവിന്റെ രണ്ടാം വരവിനുവേണ്ടിയുള്ള കാത്തിരിപ്പ്. യേശുവിന്റെ ജനനം പ്രത്യാശ നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസം പകരുന്നതായിരുന്നു. ആദിമാതാപിതാക്കള്‍ പാപത്തിലേക്കു വീണതോടുകൂടിയാണ് അവര്‍ക്കു പ്രത്യാശ നഷ്ടപ്പെടുന്നത്. പ്രത്യാശ നഷ്ടപ്പെട്ട അവര്‍ ദൈവത്തില്‍ നിന്ന് ഒളിഞ്ഞിരിക്കാനും ശ്രമിച്ചു (ഉല്പത്തി 3 : 8). ദൈവത്തിന്റെ ഹൃദയത്തില്‍ ഇടമുണ്ടായിരുന്ന അവര്‍ക്ക് അതോടുകൂടി പറുദീസ നഷ്ടമായി. എങ്കിലും ദൈവം അവരെ പൂര്‍ണ്ണമായും കൈവിട്ടില്ല. അവരിലൂടെ രക്ഷാകരകര്‍മ്മം ദൈവപിതാവ് ആരംഭിച്ചു. പാപംമൂലം ദൈവത്തിന്റെ ഹൃദയത്തിലെ ഇടം മനുഷ്യര്‍ നഷ്ടപ്പെടുത്തിയെങ്കിലും ദൈവം ഒരിക്കലും അവരെ തള്ളിക്കളഞ്ഞില്ല. ഈ ആഗമനകാലം…
കവർ സ്റ്റോറി / ബോബന്‍ വരാപ്പുഴ അര്‍പ്പണബോധമുള്ള മാതാപിതാക്കളുടെ മക്കള്‍ ലോകത്തോളം വളര്‍ന്നതിന് ചരിത്രത്തില്‍ നിരവധി ഉദാഹരണങ്ങളുണ്ട്. വര്‍ത്തമാനകാലത്തും ആ നീതിശാസ്ത്രത്തിന്റെ അജയ്യത തുടരുന്നതിന്റെ മികവുറ്റ ഉദാഹരണമാണ് നഥാനിയ. മാതാപിതാക്കളുടെ കഠിനാധ്വാനം, നഥാനിയായുടെ ഓരോ സ്‌ട്രോക്കിലേക്കും പകരുന്നത് പ്രതീക്ഷയുടെ ജലകണങ്ങളാണ്.ഇന്ന്, സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ കിരീടം തലയിലണിഞ്ഞ് അവള്‍ നില്‍ക്കുമ്പോള്‍, അത് മെഡലുകള്‍ മാത്രമല്ല ഒരു കുടുംബത്തിന്റെ ആത്മാര്‍പ്പണത്തിന്റെ പ്രകാശം കൂടിയാണ്; ജീവിതഭാരത്തെ ചെറുത്ത മനസുകളുടെ വിജയം. ഒരിടത്തൊരിടത്ത് …വെള്ളം കെട്ടി നില്‍ക്കുന്നത് കാണുന്ന മാത്രയില്‍ കരച്ചിലാരംഭിക്കുന്നൊരു പെണ്‍കുട്ടിയുണ്ടായിരുന്നു. മകളെ വേറിട്ടൊരു കായിക ഇനത്തിലേക്ക് വഴി തിരിച്ചുവിടാന്‍ ആഗ്രഹിച്ചിരുന്ന പിതാവ് 2016-ല്‍ തന്റെ മകളെ വടുതല ഡോണ്‍ ബോസ്‌കോ സ്‌ക്കൂള്‍ സംഘടിപ്പിച്ച ഒരു നീന്തല്‍ കോച്ചിംഗിന്റെ ക്യാമ്പില്‍ ചേര്‍ത്തു. രണ്ടു മാസത്തെ ക്രാഷ് കോഴ്‌സായിരുന്നത് .എന്നും കരഞ്ഞു കൊണ്ടാണ് അവള്‍ പൂളിലേക്ക് എത്തപ്പെട്ടിരുന്നത്. ക്യാമ്പിനൊടുവില്‍ സംഘടിപ്പിച്ച മത്സരത്തില്‍ പങ്കെടുക്കാനായി നില്‍ക്കുമ്പോഴും അവള്‍ വിലപിക്കുകയായിരുന്നു. പെട്ടെന്ന് മത്സരം ആരംഭിക്കുന്നതിനായുള്ള വിസില്‍ മുഴങ്ങി. എല്ലാവരും…
ബ്രസ്സിലിലെ നോസ്സ സെൻഹോറ ഡ ഗ്ലോറിയ ഇടവകയില്‍ അംഗങ്ങളായ 1200 പേരാണ് ഒറ്റദിവസം സ്ഥൈര്യലേപനം സ്വീകരിച്ചത്. നവംബർ 15 ശനിയാഴ്ച രണ്ടു ഘട്ടങ്ങളിലായിട്ടാണ് സ്ഥൈര്യലേപനം സ്വീകരിച്ചത്. സിയേറ ഇവന്റ്സ് സെന്ററിലാണ് തിരുക്കര്‍മ്മങ്ങള്‍ നടത്തിയത്.
മോൺസിഞ്ഞൂർ ജോഷി ജോർജ് പൊട്ടക്കൽ ഒ കാം( O. Carm) ജർമ്മനിയിലെ മൈൻസ് രൂപതയുടെ സഹായമെത്രാനായി നിയമിതനായി. ലിയോ പതിനാലാമൻ പാപ്പയാണ് അദേഹത്തെ നിയമിച്ചത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
