- ഇന്ത്യൻ ഭരണഘടനാ ദിനം; ഇന്ത്യൻ ഭരണഘടനയ്ക്ക് 75 വയസ്
- നിയന്ത്രണം വിട്ട തടിലോറി പാഞ്ഞു കയറി; വഴിയരികില്‍ ഉറങ്ങികിടന്ന അഞ്ച് പേര് മരിച്ചു
- മുനമ്പം ജനതയുടെ സമരം രാജ്യത്തിനു വേണ്ടി-ഫാ.സിബിച്ചൻ ചെറുതീയിൽ
- കളമശ്ശേരി വി. പത്താം പീയൂസ് പള്ളിയിൽ ജനജാഗരം
- “സഭയോടുള്ള സ്നേഹത്തിന്റെ നവ സംസ്കാരം വളർത്തിയെടുക്കുക”-ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കൽ
- വരാപ്പുഴ മൗണ്ട് കാർമ്മൽ ആൻഡ് സെന്റ്.ജോസഫ് ബസിലിക്ക ഇടവകദിനാഘോഷം
- മുനമ്പം റിലേ നിരാഹാര സമരം നാല്പത്തി നാലാം ദിനത്തിലേക്ക്
- മുട്ടട ഇടവക ജനജാഗരം സമ്മേളനം
Author: admin
ന്യൂഡൽഹി: കേരളത്തിനു പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജൂലൈ 23ന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു .ഇപ്പോള്‍ പരസ്പരം പഴിചാരാതെ ദുരന്തത്തിന് ഇരയായവരെ സഹായിക്കാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടതെന്നും ദുരന്തമുണ്ടായ പ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ടാണ് നിലനിന്നിരുന്നത്-മുഖ്യമന്ത്രി പറഞ്ഞു . അതേസമയം ,വയനാട് ദുരന്തത്തിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും വലിയ വീഴ്ച ഉണ്ടായെന്നും ഷാ കുറ്റപ്പെടുത്തി. 20 സെന്റീമീറ്ററിലധികം മഴ പെയ്യാനും മണ്ണിടിച്ചിലിനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. ആ മുന്നറിയിപ്പുകൾ കേരളം ഗൗരവമായി കാണണമായിരുന്നു. എന്നാൽ , 115നും 204 മില്ലിമീറ്ററിനും ഇടയില്‍ മഴ പെയ്യുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് എന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തി . ആദ്യ 24 മണിക്കൂറില്‍ 200 മില്ലിമീറ്ററും അടുത്ത 24 മണിക്കൂറിനുള്ളില്‍ 372 മില്ലിമീറ്റര്‍ മഴപെയ്തു .മുന്നറിയിപ്പു നല്‍കിയതിലും എത്രയോ അധികമായിരുന്നു അത്. ദുരന്തം ഉണ്ടാകും മുന്‍പ് ഒരു തവണ പോലും അവിടെ റെഡ് അലെർട് നൽകിയിരുന്നില്ല -മുഖ്യമന്ത്രി പറഞ്ഞു.
വയനാട്: മുണ്ടക്കൈയിലും ചൂരമലയിലുമുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവര്‍ക്കുള്ള തെരച്ചിൽ ഊര്ജിതംദുരന്തമേഖലയിൽ രക്ഷാദൗത്യം പുരോഗമിക്കുകയാണ്. അതേസമയം മരണസംഖ്യ ഉയരുകയാണ്. ഒടുവിലത്തെ കണക്കുകൾ അനുസരിച്ച് മരണം 179 ആയി. ചൂരൽമലയിൽ പരുക്കേറ്റവരെ എയർലിഫ്റ്റ് ചെയ്യുന്നതിനായി വ്യോമസേനയുടെ ഹെലികോപ്റ്റർ എത്തിച്ചും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ചൂരൽമലയിൽ നാലുസംഘങ്ങളായി തിരിഞ്ഞാണ് സൈന്യം രക്ഷാപ്രവർത്തനം നടത്തുന്നത്.വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച അവലോകന യോഗം രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി . മുണ്ടകൈ പൂർണമായും തകർന്നു എന്നാണു യോഗത്തിന്റെ വിലയിരുത്തൽ. മണ്ണിന് അടിയിൽ ഉള്ളവരെ കണ്ടെത്തണമെങ്കിൽ കൂടുതൽ ഉപകരണങ്ങൾ എത്തിക്കണമെന്ന് യോഗത്തിൽ നിരീക്ഷണം. രക്ഷാദൗത്യ സംഘം നേരിടുന്നത് വലിയ വെല്ലുവിളിയെന്നും യോഗം വിലയിരുത്തി. കേന്ദ്രേ സർക്കാരിന്റെയും ആർമിയുടെയും ഇതുവരെയുള്ള പ്രവർത്തനത്തിൽ സംത്യപ്തരെന്നും വിലയിരുത്തൽ. മുണ്ടക്കൈയിലേക്ക് കൂടുതൽ വെള്ളവും ഭക്ഷണവുമെത്തിക്കാനും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആസ്ഥാനത്തെത്തിയാണ് മുഖ്യമന്ത്രി യോഗത്തിൽ പങ്കെടുക്കുന്നത്. രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന വിവിധ വിഭാഗങ്ങളുടെ ചുമതലയിലുള്ളവർ ഓൺലൈനായി പങ്കെടുത്തു.
കൊച്ചി: കേരള പത്രപ്രവർത്തക യൂണിയൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെയും എറണാകുളം പ്രസ്ക്ലബിന്റെയും 2024 -26 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി ആർ.ഗോപകുമാർ (ജനയുഗം),സെക്രട്ടറിയായി എം.ഷജിൽകുമാർ (മലയാള മനോരമ), ട്രഷററായി അഷ്റഫ് തൈവളപ്പ് (ചന്ദ്രിക) എന്നിവരെ തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: വൈസ് പ്രസിഡന്റുമാർ: പ്രദീപ് കുമ്പിടി (റിപ്പോർട്ടർ ടിവി), സ്മിത എൻ.കെ (ഡെക്കാൺ ക്രോണിക്കിൾ), ജോ.സെക്രട്ടറിമാർ: റോമേഷ് എസ് (ദീപിക), ഷബ്ന സിയാദ് (ന്യൂസ് മലയാളം 24 x 7). നിർവാഹക സമിതി അംഗങ്ങൾ: പ്രകാശ് എളമക്കര(കലാകൗമുദി), ടോമി മാത്യു (സൊസൈറ്റി ടുഡേ), ജിഷ പി.ഒ (വൺ ഇന്ത്യ മലയാളം), ജിതേഷ് ടി.ആർ (ദി ഫോർത്ത്), സർവമദനൻ (24 ന്യൂസ്), ലിജോ എം.ജി (ധനം), ജെബി പോൾ (മംഗളം), ശ്രീകാന്ത് മണിമല(ജന്മഭൂമി). ജില്ലാ വരണാധികാരി എം.സൂഫി മുഹമ്മദും സഹവരണാധികാരികളായ ആർ.ആർ. ജയറാമും ഷാജി ടി.ബിയും തെരഞ്ഞെടുപ്പ് പ്രക്രിയ നിയന്ത്രിച്ചു.
എറണാകുളം: കേരളത്തില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ വിഭ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ടു സമര്‍പ്പിക്കുന്നതിന് നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ടില്‍ ഒരു നടപടിയും സ്വീകരിക്കാതെ സര്‍ക്കാര്‍. 2022 ഫെബ്രുവരി 9നാണ് കമ്മീഷനെ നിയമിച്ചത്. 2023 മേയ് 18ന് കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അഞ്ചു മാസങ്ങള്‍ക്കു ശേഷം ഒക്ടോബര്‍ 20ന് കമ്മീഷന് റിപ്പോര്‍ട്ടുകള്‍ പഠിച്ച് വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്കിയതല്ലാതെ ഇതുവരെ മറ്റൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. രണ്ടാഴ്ചക്കകം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച വിശദാംശങ്ങള്‍ ഏതെല്ലാം വകുപ്പുകള്‍ നല്‍കിയിട്ടുണ്ട് എന്നതിലും വ്യക്തതയില്ല. 2024 മാര്‍ച്ചില്‍ ഉദ്യോഗസ്ഥ തലത്തില്‍ ഒരു ഉന്നത സമിതിയെ ഈ റിപ്പോര്‍ട്ട് നടപ്പാക്കുന്നതു സംബന്ധിച്ച കാര്യങ്ങള്‍ പഠിക്കുന്നതിനു ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. റിപ്പോര്‍ട്ടിലെ വിവിരങ്ങള്‍ പുറത്തുവിടണമെന്ന ക്രൈസ്തവ മേലധ്യക്ഷന്മാരുടേയും സംഘടനാ നേതാക്കളുടേയും അഭ്യര്‍ഥനകള്‍ സര്‍ക്കാര്‍ ചെവിക്കൊണ്ടിട്ടില്ല.കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് 12 ലത്തീന്‍ രൂപതകളിലുമായി സംഘടിപ്പിച്ചുവരുന്ന ആയിരം പ്രചരണ-ബോധവത്കരണ യോഗങ്ങള്‍ പുരോഗമിച്ചു വരികയാണ്.…
ന്യൂഡൽഹി:ബജറ്റിൻ മേലുള്ള ചർച്ചയ്ക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് മറുപടി നൽകും. ലോക്സഭ കഴിഞ്ഞ ദിവസം കേന്ദ്രബജറ്റിന് അംഗീകാരം നൽകിയിരുന്നു. ബജറ്റിൽ പ്രതിപക്ഷ പാർട്ടികൾ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളെ അവഗണിച്ചെന്ന ആരോപണം ധനമന്ത്രി തള്ളിക്കളഞ്ഞു. ഒരു മേഖലയേയും ഒരു സംസ്ഥാനത്തെയും അവഗണിച്ചിട്ടില്ലെന്നും നുണ പ്രചാരണത്തിലൂടെ പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ ലോക്സഭയിൽ ബജറ്റിൻ മേലുള്ള ചർച്ചയ്ക്ക് മറുപടി നൽകി കൊണ്ട് പറഞ്ഞു. വയനാട് ഉരുൾ പൊട്ടൽ കേരളത്തിൽ നിന്നുള്ള എം പി മാർ ഇന്നും പാർലമെൻ്റിൽ ഉന്നയിക്കും. ആഗസ്റ്റ് 12 ന് അവസാനിക്കുന്ന ഈ സമ്മേളന കാലയളവിൽ ആറ് സുപ്രധാന ബില്ലുകൾ അവതരിപ്പിച്ച് പാസാക്കാനാണ് സർക്കാർ ശ്രമം. കോൺഗ്രസ് പാർലമെൻ്ററി പാർട്ടി ജനറൽ ബോഡി ഇന്ന് ചേരും.
തെഹ്റാന്: ഹമാസിന്റെ രാഷ്ട്രീയകാര്യ സമിതിയുടെ തലവന്‍ ഇസ്മായില്‍ ഹനിയ്യ കൊല്ലപ്പെട്ടതായി റിപ്പോർട്ട് . തെഹ്റാനില്‍ വെച്ചാണ് ഹനിയ്യ കൊല്ലപ്പെട്ടെന്ന് ഇറാന് സൈന്യവും ഹമാസും അറിയിച്ചു. ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഹനിയ്യ. ഖത്തര്‍ കേന്ദ്രീകരിച്ച് ഹമാസ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഹനിയ്യ അവിടെ നിന്നാണ് ഇറാനിലെത്തിയത്. ഇന്നലെ നടന്ന ചടങ്ങിന് മുമ്പ് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇറാന് പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഹനിയ്യയുടെ അംഗരക്ഷകനും കൊല്ലപ്പെട്ടിട്ടുണ്ട്. ഹനിയ്യ താമസിച്ച വീടിന് നേരെ ഉണ്ടായ ആക്രമണത്തിലാണ് അംഗരക്ഷകന് കൊല്ലപ്പെട്ടത്.ഹാനിയ്യയുടെ കൊലപാതകത്തിന് പിന്നില്‍ ഇസ്രയേലാണെന്ന് ഹമാസ് ആരോപിച്ചു. സംഭവത്തില്‍ ഇസ്രയേല്‍ ഇത് വരെ പ്രതികരിച്ചിട്ടില്ല. നേരത്തെ ഇസ്രയേല്‍ ഗസ്സയില്‍ നടത്തിയ ആക്രമണത്തില്‍ ഹനിയ്യയുടെ മക്കളും പേരമക്കളും കൊല്ലപ്പെട്ടിരുന്നു.
6.10 am 71 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു, മരണം 222 ആയതായി റിപ്പോര്‍ട്ട് ഉരുള്‍പൊട്ടലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 222 ആയി ഉയര്‍ന്നതായി അനൗദ്യോഗിക കണക്ക്. 71 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ട്. 1.43 pm ഇനിയും കണ്ടെത്തേണ്ടത് 225 പേരെ 191 പേര് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. പരിക്കേറ്റ ഏതാനും പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാം ദിനം നടത്തിയ തിരച്ചിലിലാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 1.40 pm വയനാട് ദുരന്തം ലോക്സഭ ചര്‍ച്ച ചെയ്യും വയനാട് ദുരന്തം ലോക്സഭ വൈകീട്ട് ചര്‍ച്ച ചെയ്യും. കെ സി വേണുഗോപാലിന്റെ ശ്രദ്ധക്ഷണിക്കൽ വൈകീട്ട് മൂന്നിന്. 11.56 am ഏഴിമലയില്‍ നിന്ന് നാവികസംഘം ചൂരല്‍മലയില്‍, മരണം 167 ആയി 11.39 am വയനാട്ടിൽ 152 മരണം സ്ഥിരീകരിച്ചു; 75 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപൊട്ടലിൽ 152 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിൽ 75 പേരെ തിരിച്ചറിഞ്ഞു. 10.27 am…
വിലാപത്തിന്റെയും കൊടുംവ്യഥകളുടെയും പെരുമഴക്കാലം കേരളത്തെ വീണ്ടും കണ്ണീരിലാഴ്ത്തുകയാണ്. കരള്‍പിളര്‍ക്കുന്ന നിലവിളികള്‍ക്കും ആര്‍ത്തവിഹ്വലതകള്‍ക്കുമിടയില്‍ ദൈവകൃപ യാചിക്കാനും നിരാലംബരായ സഹോദരങ്ങളെ നെഞ്ചോടുചേര്‍ക്കാനും അതിജീവനത്തിനായുള്ള പോരാട്ടത്തില്‍ എല്ലാ ഭിന്നതകളും മറന്ന് ഒന്നിച്ചണിചേരാനുമുള്ള ദുരന്തപ്രതിരോധ കാലമാണിത്.
തിരുവനന്തപുരം: കനത്തമഴ തുടരുന്ന പശ്ചാത്തലത്തില്‍ കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, പത്തനംതിട്ട, കാസര്‍കോട്, എറണാകുളം, വയനാട്, പാലക്കാട് ജില്ലകള്‍ക്ക് പുറമേ ഇടുക്കി, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. ചൊവ്വാഴ്ച റെഡ്, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളിലാണ് നാളെ അവധി. ഇടുക്കിയില്‍ ഇന്ന് അതിതീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ആലപ്പുഴയില്‍ തീവ്രമഴ മുന്നറിയിപ്പ് ആയ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അംഗനവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന് ക്ലാസ്സുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി ബാധകമാണ്. കാസര്‍കോടും കണ്ണൂരും നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.
കൊച്ചി: വയനാട്ടിലെ മേപ്പാടിയിൽ ചൂരൽമല, മുണ്ടക്കൈ, അട്ടമല ഭാഗങ്ങളിൽ ഉണ്ടായ ഉരുൾ പൊട്ടലിലും മണ്ണിടിച്ചിലിലും ഉൾപ്പെട്ടവർക്ക് വേണ്ടി പ്രാർത്ഥനയോടെ വരാപ്പുഴ അതിരൂപ ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം നേർന്ന ആർച്ച്ബിഷപ്പ്, ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കുചേരാൻ ഏവരെയും ആഹ്വാനം ചെയ്തു. ദുരന്തബാധിത പ്രദേശങ്ങൾ ഉൾപ്പെടുന്ന കോഴിക്കോട് രൂപതയുടെ മുൻമെത്രാൻ കൂടിയായിരുന്നു അദ്ദേഹം. ദുരന്തത്തെ നേരിടാൻ സർക്കാർ സംവിധാനങ്ങളും കോഴിക്കോട് രൂപതയും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾക്ക് തങ്ങളാൽ ആവുംവിധമുള്ള പിന്തുണ നൽകാൻ കേരള സമൂഹത്തോട് ആർച്ച്ബിഷപ്പ് അഭ്യർത്ഥിച്ചു. പരിക്കേറ്റവരുടെ ചികിത്സയും ദുരിതാശ്വാസ ക്യാമ്പിൽ ആയിരിക്കുന്നവരുടെ അടിസ്ഥാന സൗകര്യം ഉൾപ്പെടെയുള്ള കാര്യങ്ങളും ഫലവത്തായി മുന്നോട്ടുകൊണ്ടുപോകാൻ പ്രാദേശിക ഭരണ സംവിധാനങ്ങളുമായി എല്ലാവരും സഹകരിച്ച് പ്രവർത്തിക്കണം.ദുരന്തമുഖത്ത് രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ദുരന്തബാധിതർക്ക് പൂർണ്ണമായും ആശ്വാസമേകാൻ കഴിയട്ടെ എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.