- ലത്തീൻ സമുദായത്തിന്റെ മുന്നേറ്റത്തിന് കെഎൽസിഎയുടെ പങ്ക് അതുല്യം : ബിഷപ് ഡോ.ആന്റണി വാലുങ്കൽ
- പതിനേഴാമത് ഗ്രീൻആക്കോർഡ് ഇന്റർനാഷണൽ ഫോറത്തിന്, പാപ്പായുടെ ടെലിഗ്രാം സന്ദേശം
- ഫെബ്രുവരിയിൽ യൂറോപ്പിൽ അരങ്ങേറിയത് 34 ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങൾ
- അൽമായർക്കായി വാർഷിക വിശുദ്ധവാര ധ്യാനം ഒരുക്കി, വടവാതൂർ, മംഗലപ്പുഴ സെമിനാരികൾ
- യുദ്ധമുഖത്തു ക്രിസ്തുവിന്റെ കൂറ്റൻ രൂപം സ്ഥാപിച്ച്, ലെബനൻ
- അദാലത്ത് നടത്തി
- പാറേമ്മാക്കൽ തോമ കത്തനാരുടെ 277-ാം ചരമദിനം ആഘോഷിച്ചു
- വെറോനിക്കയുടെ തൂവാല പ്രദർശനത്തിന് വെക്കാൻ ഒരുങ്ങി വത്തിക്കാൻ
Author: admin
കെസിബിസിയുടെ ബൈബിൾ പാരായണ മാസാചരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം ഇരിങ്ങാലക്കുട രൂപതയിലെ കാറളം ഹോളി ട്രിനിറ്റി ദേവാലയത്തിൽ കെസിബിസി വൈസ് ചെയർമാനും ഇരിങ്ങാലക്കുട ബിഷപ്പ് പോളി കണ്ണൂക്കാടൻ നിർവഹിച്ചു.
മൂന്നു ദിവസത്തെ തുർക്കി സന്ദർശനത്തിനുശേഷം ലെബനോനിലെത്തിയ ലെയോ പാപ്പയ്ക്ക് ഊഷ്മള സ്വീകരണം നൽകി ലബനോൻ ജനത.
ലോകപ്രശസ്ത ഇറ്റാലിയൻ സംഗീതജ്ഞനും പ്രമുഖ ഓർക്കസ്ട്രേഷനിലും പ്രശസ്തി നേടിയ റിക്കാർഡോ മുട്ടിക്ക് 2025ലെ റാറ്റ്സിംഗർ പുരസ്കാരം.
വത്തിക്കാൻ : വിവിധ ക്രൈസ്തവസഭകൾക്കിടയിൽ ഉണ്ടായിരുന്നതും ഇപ്പോഴും നിലനിൽക്കുന്നതുമായ തെറ്റുകുറ്റങ്ങളും വീഴ്ചകളും മറന്നു കളയണമെന്നും, ഐക്യം വളർത്തണമെന്നും, മെച്ചപ്പെട്ട ഒരു ലോകത്തിനായി ഒരുമിച്ച് നിൽക്കണമെന്നും ലിയോ പതിനാലാമൻ പാപ്പാ. ഇസ്താൻബുളിലെ സെന്റ് ജോർജ് പാത്രിയാർക്കൽ ദേവാലയത്തിൽ ബർത്തലോമിയോ ഒന്നാമൻ (Patriarch Bartholomew I) പാത്രിയർക്കീസിന്റെ കാർമ്മികത്വത്തിൽ നടന്ന ഡോക്സോളജി പ്രാർത്ഥനയിൽ സംബന്ധിച്ച പാപ്പാ, പാത്രിയർക്കെറ്റിന്റെ സ്വർഗ്ഗീയമാധ്യസ്ഥൻ കൂടിയായ വിശുദ്ധ അന്ത്രയോസ് അപ്പസ്തോലന്റെ തിരുനാൾ ദിനമായ നവംബർ 30 ഞായറാഴ്ച ഇതേ ദേവലയത്തിൽ അർപ്പിക്കപ്പെട്ട വിശുദ്ധ ബലിയിൽ ഏവരെയും അഭിവാദ്യം ചെയ്തുകൊണ്ട് സംസാരിക്കവെയാണ് ഇത്തരമൊരു സന്ദേശം മുന്നോട്ട് വച്ചത്. ആദ്യ എക്യൂമെനിക്കൽ കൗൺസിൽ നടന്നയിടത്ത് ആരംഭിച്ച ഈ തീർത്ഥാടനം ഈ വിശുദ്ധ ബലിയോടെ അവസാനിക്കുകയാണെന്ന് പറഞ്ഞ പാപ്പാ, എക്യൂമെനിക്കൽ സൂനഹദോസുകൾ പ്രഖ്യാപിച്ച അതെ വിശ്വാസമാണ് അന്ത്രയോസും ഈ നാട്ടിലേക്ക് കൊണ്ടുവന്നതെന്ന് ഓർമ്മിപ്പിച്ചു. വിവിധ ക്രൈസ്തവസഭകൾക്കിടയിൽ ചരിത്രത്തിൽ ഉണ്ടായിട്ടുള്ള ഭിന്നതകൾ പരാമർശിച്ച പാപ്പാ, എന്നാൽ, പരസ്പരം ഭ്രഷ്ട് കൽപ്പിക്കുന്ന തലത്തിലേക്ക് വരെ നീണ്ട അത്തരം…
ചെന്നൈ:തമിഴ്‌നാട്ടിൽ ശിവഗംഗ ജില്ലയിലെ കാരൈക്കുടിക്ക് സമീപം രണ്ട് സർക്കാർ ബസുകൾ കൂട്ടിയിടിച്ച് 11 പേർ മരിച്ചു. 40 പേർക്ക് പരുക്കേറ്റു. പിള്ളയാർപ്പട്ടിയിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ അകലെ കുമ്മൻഗുഡി പാലത്തിന് സമീപം ഇന്നലെ വൈകുന്നേരമാണ് അപകടം. തിരുപ്പത്തൂരിൽ നിന്ന് കാരക്കുടിയിലേക്ക് വരികയായിരുന്ന ബസും കാരൈക്കുടിയിൽ നിന്ന് ദിണ്ടിഗലിലേക്കും പോകുകയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ നാട്ടുകാരും മറ്റു യാത്രക്കാരും ചേർന്ന് ഉടൻതന്നെ ആംബുലൻസുകളിൽ ആശുപത്രിയിൽ എത്തിച്ചു. ബസിൻറെ ഡ്രൈവർ ഉൾപ്പെടെ 8 പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. തിരുപ്പത്തൂരിലെയും മധുരയിലെയും കാരൈക്കുടിയിലെയും സർക്കാർ ആശുപത്രികളിലായാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. കൂടാതെ, 40-ലധികം യാത്രക്കാർ ഗുരുതരമായ പരിക്കുകളോടെ തിരുപ്പത്തൂർ, മധുര, കാരൈക്കുടി സർക്കാർ ആശുപത്രികളിൽ ചികിത്സയിലാണ്.
ന്യൂഡൽഹി: പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ഇന്ന് തുടങ്ങും . ഡിസംബർ 19 വരെയുള്ള സമ്മേളനം സമീപകാലത്തെ ദൈർഘ്യം കുറഞ്ഞ സമ്മേളനമായിരിക്കും. 13 ബില്ലുകളാണ് സമ്മേളനകാലത്ത് സർക്കാർ അവതരിപ്പിക്കുക. ഡൽഹി സ്ഫോടനം, തീവ്ര വോട്ടർ പട്ടിക പരിഷ്കരണം, വായു മലിനീകരണം, പുതിയ ലേബർ കോഡ് തുടങ്ങിയ വിഷയങ്ങളിൽ പ്രതിപക്ഷം ചർച്ച ആവശ്യപ്പെടുന്നുണ്ട് . സമ്മേളനത്തിനു മുന്നോടിയായി കഴിഞ്ഞ ദിവസം ചേർന്ന സർവകക്ഷി യോഗത്തിൽ വിഷയങ്ങൾ ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് പ്രത്യേകം ചർച്ച നടത്തുമെന്നും സർക്കാർ അറിയിച്ചു.
തിരുവനന്തപുരം:കിഫ്‌ബി മസാല ബോണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റിൻറെ (ഇഡി) അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ശനിയാഴ്ചയാണ് ഇഡി നോട്ടീസ് നൽകിയത്. കിഫ്ബിയുടെ ചെയർമാനാണ് മുഖ്യമന്ത്രി. കിഫ്ബി ധനസമാഹരണം ലക്ഷ്യമിട്ട് മസാലബോണ്ട് വഴി സമാഹരിച്ച പണം നിലവിൽ തിരികെ നൽകിക്കഴിഞ്ഞു . എന്നാൽ ഈ തുക അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് വിനിയോഗിച്ചത് ചട്ടലംഘനമെന്ന് ഇഡി കണ്ടെത്തിയതിൻറെ അടിസ്ഥാനത്തിലാണ് കാരണം കാണിക്കൽ നോട്ടീസ് . അന്വേഷണത്തിൽ ഫെമ ചട്ട ലംഘനവും നോട്ടീസിൽ ആരോപിക്കുന്നു . കേസുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ട് മൂന്ന് മാസം മുമ്പ് ചെന്നൈയിലെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിക്ക് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിൻറെ ഭാഗമായിട്ടാണ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് നൽകിയത്. 2019ൽ 9.72ശതമാനം പലിശയിൽ ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ മസാലബോണ്ടിറക്കി 2150 കോടിയാണ് കിഫ്ബി സമാഹരിച്ചത്. 2019 ജനുവരി 17ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കിഫ്ബി ബോർഡ് യോഗത്തിലാണ് മാസാലബോണ്ട് ഇറക്കാനുള്ള…
നാലാം ക്ലാസ് കുട്ടികളുടെ പ്രത്യാശയുടെ സംഗമം പുനലൂർ :പുനലൂർ രൂപതയിലെ കൊല്ലം ,പത്തനംതിട്ട ,ആലപ്പുഴ ജില്ലകളിൽ വ്യാപിച്ചു കിടക്കുന്ന വിവിധ ഇടവകകളിലെ നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ കൂടി വരവ് പുനലൂർ ബിഷപ്പ് ഹൗസിൽ വച്ച് നടന്നു. കുട്ടികളുടെ സംഗമം പുനലൂർ രൂപത അധ്യക്ഷൻ ബിഷപ് സെൽവിസ്റ്റർ പൊന്നുമുത്തൻ ഉദ്ഘാടനം ചെയ്തു.പുനലൂർ രൂപതാ വികാരി ജനറൽ മോൺ.സെബാസ്റ്റ്യൻ വാസ് , രൂപത ചാൻസലർ ഡോ.റോയി ബി .സിംസൺ, എന്നിവർ സംഗമത്തിന് ആശംസകൾ അറിയിച്ചു. സിസ്റ്റർ വിർജിൻ വിക്ടർ, സജീവ് ബി.വയലിൽ പത്തനാപുരം, എയ്ഞ്ചൽ,ആഗ്നസ് , ബ്രദർ അമൽ ബ്രദർ അജയ്എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.പുനലൂർ സെൻറ് മേരീസ് കത്തീഡ്രൽ , പൊറ്റമേൽ കടവ് സെൻറ് തോമസ് ചർച്ച് ,ആറന്മുള സെൻസബാസ്റ്റ്യൻ ചർച്ച് ഇടവകകളിലെ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കുട്ടികളുടെ സഗമത്തിന് രൂപതാ പ്രൊക്കുറേറ്റർ ഫാദർ അജീഷ് ക്ലീറ്റസ്, ഹൗസ് പ്രൊക്കുറേറ്റർ ഫാദർ ജെസ്റ്റിൻ സഖറിയസിസ്റ്റേഴ്സ് എന്നിവർ നേതൃത്വം നൽകി…
ഇന്ത്യയിലെ പശ്ചിമ ബംഗാൾ സംസ്ഥാനത്തെ ഡാർജിലിംഗ് രൂപതയുടെ, പുതിയ പിന്തുടർച്ചാവകാശമുള്ള മെത്രാൻ പദവിയിലേക്ക്, അതെ രൂപതയിലെ വൈദികനായ മോൺസിഞ്ഞോർ എഡ്വേർഡ് ബരെറ്റോയെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു.
കൊച്ചി രൂപതയിലെ കുമ്പളങ്ങി സെന്റ് പീറ്റേഴ്‌സ് ദേവാലയം മുന്നൂറ്റിമൂന്നു വിശുദ്ധരെ അണിനിരത്തിക്കൊണ്ട് ലോക റെക്കോർഡിൽ ഇടം നേടി. ഇന്നലെ ഇടവകയിൽ നടന്ന ‘സാങ്ക്തി നോബുസ്‌കും’ (വിശുദ്ധർ നമ്മോടു കൂടെ) എന്ന് പേരിട്ട അഞ്ച് മണിക്കൂറോളം നീണ്ടു നിന്ന പരിപാടിയിൽ ആണ് ഇടവകയിലെ മതബോധന വിഭാഗം വിശുദ്ധരായി വേഷം ഇട്ടതു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
