- സിക്കിമിൽ മണ്ണിടിച്ചിൽ : നാല് മരണം, മൂന്നു പേരെ കാണാനില്ല
- ഐസക് ജോര്‍ജിന്റെ അവയവ ദാനം; വൈകാരിക കുറിപ്പുമായി ഡോ. ജോ ജോസഫ്.
- രണ്ടു ലക്ഷത്തിലധികം അഫ്ഗാൻ കുട്ടികൾക്ക് സഹായം തേടി യൂണിസെഫ്
- കെസിബിസി അഖില കേരള പ്രൊഫഷണൽ നാടക മേള
- സിപിഐ സംസ്ഥാന സമ്മേളനം ഇന്നു തീരും; പോലീസിനെതിരെ രൂക്ഷവിമർശം
- ചാർളി കെർക്കിനെ പ്രശംശിച്ച് ബിഷപ് റോബര്‍ട്ട് ബാരണ്‍
- അറം പറ്റി ചാർളി കെർക്കിന്റെ വാക്കുകൾ
- പ്രധാനമന്ത്രിയുടെ സന്ദർശനം: മണിപ്പൂരിൽ സംഘർഷം
Author: admin
കൊച്ചി: എട്ട് മാറ്റങ്ങളോടെ റീ എഡിറ്റ് ചെയ്ത ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയ്ക്ക് പ്രദർശനാനുമതി.പതിപ്പ് സെൻസർ ബോർഡ് അംഗീകരിച്ചെന്നും അടുത്ത ദിവസം തന്നെ റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. ടൈറ്റിലിൽ നടി അനുപമയുടെ കഥാപാത്രത്തിൻറെ പേര് ജാനകി വി എന്നാക്കും. സിനിമയുടെ പേര് മാറ്റാൻ തയാറാണെന്ന് നിർമാതാക്കൾ ഹൈക്കോടതിയെ അറിയിച്ചിരുന്നതനുസരിച്ച് ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന പേരിലേക്ക് സിനിമ മാറ്റി. സിനിമയിലെ കോടതി രംഗങ്ങളും എഡിറ്റ് ചെയ്തു. വിചാരണ നടക്കുന്ന ഭാഗത്ത് അനുപമ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പേരെടുത്ത് വിളിക്കുന്ന ഭാഗം മ്യൂട്ട് ചെയ്തിട്ടുണ്ട്. രണ്ടര മിനിറ്റിനിടെ ആറ് ഭാഗങ്ങളിലാണ് ഇത്തരത്തിൽ മ്യൂട്ട് ചെയ്തത് .ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തിൻറെ പേര് ജാനകിയെന്ന് ഉപയോഗിക്കുന്നതിന് പകരം കഥാപാത്രത്തിൻറെ മുഴുവൻ പേരായ ജാനകി വിദ്യാധരൻ എന്നോ ജാനകി വി എന്നോ ഉപയോഗിക്കണം എന്നായിരുന്നു സെൻസർ ബോർഡ് നിർദേശിച്ചവിചിത്ര വാദം . പീഡനത്തിനിരയായി ഗർഭിണിയായ യുവതിയായാണ് അനുപമ ചിത്രത്തിൽ അഭിനയിക്കുന്നത്.…
പാലക്കാട്: പാലക്കാട് പൊല്‍പ്പുള്ളി അത്തിക്കോട് കാറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ അമ്മയുടെയും കുട്ടികളുടെയും ആരോഗ്യനില അതീവ ഗുരുതരം. പാലക്കാട് പാലന ആശുപത്രിയിലെ നഴ്സും അത്തിക്കോട് പുളക്കാട് പരേതനായ മാർട്ടിന്റെ ഭാര്യയുമായ എല്‍സി മാര്ട്ടിന് (40), മക്കളായ അലീന (10), ആല്ഫിന് (ആറ്) എമി( നാല്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. എൽസിയുടെയും രണ്ട് കുഞ്ഞുങ്ങളുടെയും നില അതീവഗുരുതരമാണ്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ രണ്ടുകുട്ടികളും, ഇവരുടെ അമ്മ എൽസിയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബേണ്‍ ഐസിയുവില്‍ വിദഗ്ധ ചികില്‍സയിലാണ് മൂവരും. ചികിത്സയും നിരീക്ഷണവും തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയായിരുന്നു അപകടം . ആശുപത്രിയിലെ ജോലി കഴിഞ്ഞെത്തിയ എല്‍സി കുട്ടികളെയുംകൂട്ടി തന്റെ മാരുതി 800 കാറില്‍ പുറത്തേക്കു പോകാൻ സ്റ്റാർട്ട് ചെയ്തപ്പോഴാണ് കാർ പൊട്ടിത്തെറിച്ചത് .എല്‍സിയുടെ മൂത്തമകള്‍ പത്തു വയസുകാരി അലീനയ്ക്കും, എല്‍സിയുടെ അമ്മ ഡെയ്സിക്കും പരിക്കേറ്റിരുന്നു. ഇവര്‍ ഇരുവരും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ മൂന്ന് നില കെട്ടിടം തകർന്ന് രണ്ട് പേർ മരിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് എട്ട് പേരെ പുറത്തെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഡൽഹിയിലെ വെൽക്കം ഏരിയയിൽ ഇന്ന് രാവിലെ 7 മണിക്കാണ് സംഭവം. തകർച്ചയുടെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. തകർന്ന സ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തിയവരിൽ 14 മാസം പ്രായമുള്ള ഒരു ആൺകുട്ടിയും നാല് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നു. മുതിർന്നവരെ ജെപിസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആൺകുട്ടിയെ ജിടിബി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.നിരവധി പേര് കുടുങ്ങികിടപ്പുണ്ടെന്നാണ് വിവരം. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
തിരുവന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴതുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും സംസ്ഥാനത്ത് എട്ടു ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഇന്നും നാളെയും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്ന് പറയുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 15/07/2025 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ പ്രഥമിക റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നത് . ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായതാണ് അപകട കാരണം എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. വിമാനം പറന്നുയർന്ന ഉടനെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫാവുകയായിരുന്നു എന്നാണ് റിപ്പോർട്ടിലുള്ളത് . സ്വിച്ച് എന്തിനാണ് ഓഫ് ചെയ്തതെന്ന് പൈലറ്റ് ചോദിക്കുന്നതും ഓഫ് ചെയ്തിട്ടില്ല എന്ന് സഹപൈലറ്റ് പറയുന്നതും കോക്പിറ്റ് ഓഡിയോയിൽ ഉണ്ടെന്നാണ് റിപ്പോർട്ട്.താനല്ല ചെയ്തത് എന്നാണ് രണ്ടാമൻറെ മറുപടി. ഈ സ്വിച്ച് ആരെങ്കിലും ഓഫ് ചെയ്തതാകാമെന്നാണ് സംശയം. വിമാനത്തിൻ്റെ എഞ്ചിനുകൾ പ്രവർത്തിച്ചത് സെക്കൻഡുകൾ മാത്രമാണ് . 32 സെക്കൻ്റ് കൊണ്ട് അപകടം സംഭവിച്ചുവെന്നുമാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. പക്ഷികൾ ഇടിക്കുകയോ പ്രതികൂല കാലാവസ്ഥയോ ആയിരുന്നില്ല അപകടകാരണമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. 15 പേജുള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ടാണ് AAIB സമർപ്പിച്ചിരിക്കുന്നത്. വിശദമായ അന്വേഷണം റിപ്പോർട്ട് ആവശ്യപ്പെടുന്നുണ്ട് .
.കൊച്ചി: കേരളത്തിലെ ലത്തീൻ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജ്യൺ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ (കെആർഎൽസിസി) 45-ാം ജനറൽ അസംബ്ലിയുടെ രണ്ടാം ദിനമായ ഇന്ന് (ജൂലൈ 12 ശനിയാഴ്ച) രാവിലെ 9ന് കുടിയേറ്റവും പ്രവാസജീവിതവും എന്ന വിഷയത്തിൽ ഫാ. നോയൽ കുരിശിങ്കലും കുട്ടികൾ – സഭയുടെ ഭാവിയും പ്രതീക്ഷയും എന്ന വിഷയത്തിൽ ഫാ. അരുൺ തൈപ്പറമ്പിലും പഠനരേഖകൾ അവതരിപ്പിക്കും. പാട്രിക് മൈക്കിൾ മോഡറേറ്ററായിരിക്കും. ഉച്ചയ്ക്ക് 12ന് ഗ്രൂപ്പ് റിപ്പോർട്ട് അവതരണത്തിൽ പി.ആർ. കുഞ്ഞച്ചൻ മോഡറേറ്ററായിരിക്കും. ഉച്ചയ്ക്കു ശേഷം 2.30ന് സ്ത്രീകൾ – സഭയിലും സമൂഹത്തിലും എന്ന വിഷയത്തിൽ സിസ്റ്റർ നിരഞ്ജന സിഎസ്എസ്റ്റിയും നീതി -സമാധാനം – വികസനം എന്ന വിഷയത്തിൽ ഡോ. ബിജു വിൻസെന്റും പഠനരേഖകൾ അവതരിപ്പിക്കും. പ്രബലദാസ് മോഡറേറ്ററായിരിക്കും. വൈകിട്ട് 6ന് ഗ്രൂപ്പ് റിപ്പോർട്ട് അവതരണം. ജോയ് റ്റി.എഫ് മോഡറേറ്ററായിരിക്കും. വൈകിട്ട് 6.30ന് കെആർഎൽസിബിസി കമ്മീഷനുകളുടെ വീഡിയോ റിപ്പോർട്ട് ഫാ. സ്റ്റീഫൻ തോമസ് ചാലക്കര അവതരിപ്പിക്കും. രാത്രി…
പാലക്കാട്: പാലക്കാട് പൊൽപ്പുള്ളി അത്തിക്കോട് കാർ പൊട്ടിത്തെറിച്ച് യുവതിക്കും മൂന്നു മക്കൾക്കും പരിക്കേറ്റു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അപകടം. സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ അത്തിക്കോട് പുളക്കാട് സ്വദേശിനി എൽസി മാർട്ടിൻ (40), മക്കളായ അലീന (10), ആൽഫിൻ (ആറ്), എമി (നാല്) എന്നിവർക്കാണ് പൊള്ളൽ ഏറ്റത്. ആൽഫിന്റെയും എമിയുടെയും നില ഗുരുതരമാണ്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ ഇരുവരെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു . എൽസി കുട്ടികളെയും കൂട്ടി കാറിൽ പുറത്തേക്ക് പോകാനിരിക്കെയാണ് അപകടം. എല്ലാവരും കാറിൽ കയറി. എൽസി വാഹനം സ്റ്റാർട്ട് ചെയ്തതും വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും തീപിടിക്കുകയുമായിരുന്നു . ആർക്കും പുറത്തിറങ്ങാനായില്ല. ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാരാണ് തീയണച്ച് ഇവരെ പുറത്തെടുത്തത്. കാറിനുള്ളിലെ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ചാണ് തീപ്പിടിത്തമുണ്ടായതെന്നും പറയുന്നു.
മുനമ്പം വിഷയം അടിയന്തിരമായി പരിഹരിക്കുന്നതിന് വേണ്ട നടപടിക്രമങ്ങൾ എളുപ്പത്തിൽ പൂർത്തീകരിക്കുന്നതിന് വേണ്ടി മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്ന് മുനമ്പം സമര നേതാക്കൾക്ക് ജോസ് കെ മാണി എം പി ഉറപ്പു നൽകി . 1902 ൽ 404 ഏക്കർ ഭൂമിയുണ്ടായിരുന്നുവെന്നും 1948 ൽസിദ്ദിഖ് സേട്ടു മുനമ്പത്ത് വരുമ്പോൾ കടൽ കയറ്റത്തെ തുടർന്ന് വെറും 114 ഏക്കർ ഭൂമിയായി മുനമ്പം തീരം ചുരുങ്ങി എന്നും അന്നുണ്ടായിരുന്ന 114 ഏക്കർ ഭൂമിയും 60 ഏക്കർ ചിറയും താമസക്കാരായ 218 കുടുംബങ്ങൾക്ക് ഫറൂഖ് കോളേജ് വില വാങ്ങി വിൽപന നടത്തിയെന്നും ഇപ്പോൾ ജുഡീഷ്യൽ കമ്മീഷൻ ഇത് വ്യക്തമാക്കി എന്നും സമരസമിതി നേതാക്കൾ ജോസ് കെ മാണിയെ അറിയിച്ചു. മുനമ്പം ഭൂ സംരക്ഷണ സമിതി രക്ഷാധികാരി ഫാ: ആൻറണി സേവ്യർ തറയിൽ ,ചെയർമാൻ ജോസഫ് റോക്കി പാലക്കൽ ,സമരസമിതി കൺവീനർ ജോസഫ് ബെന്നി കുറുപ്പശ്ശേരി,കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ടോമി കെ തോമസ്, സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം…
ആറുമാസത്തിനുള്ളിൽ ഇവ പൊളിച്ചുനീക്കുമെന്നും റവന്യൂ മന്ത്രി ചന്ദ്രശേഖർ ബവൻകുലെ മുംബൈ: മഹാരാഷ്ട്രയിൽ ക്രൈസ്തവർക്കെതിരെ പരസ്യനിലപാടുമായി ബിജെപി. ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് കടുത്ത നീക്കങ്ങളാണ് ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ബി.ജെ.പി സർക്കാർ തുടരുന്നത് . സംസ്ഥാനത്ത് നിരവധി അനധികൃത ചർച്ചുകൾ ഉണ്ടെന്നും ആറുമാസത്തിനുള്ളിൽ ഇവ പൊളിച്ചുനീക്കുമെന്നും റവന്യൂ മന്ത്രി ചന്ദ്രശേഖർ ബവൻകുലെ ബുധനാഴ്ച നിയമസഭയിൽ അറിയിച്ചു. ‘സംസ്ഥാനത്തുടനീളം, പ്രത്യേകിച്ച് ആദിവാസികൾ കൂടുതലുള്ള ജില്ലകളിൽ മതപരിവർത്തന കേസുകൾ തടയുന്നതിന് മഹാരാഷ്ട്ര സർക്കാർ കർശന നിയമം നടപ്പിലാക്കും-ചന്ദ്രശേഖർ ബവൻകുലെ പറഞ്ഞു . തർക്കത്തിലുള്ള അനധികൃത പള്ളികൾ ഉടനടി പൊളിച്ചുമാറ്റും. സുപ്രീം കോടതി അനധികൃതമെന്ന് ചൂണ്ടിക്കാട്ടിയ പള്ളികൾ അടുത്ത ആറ് മാസത്തിനുള്ളിൽ പൊളിച്ചുനീക്കും . പ്രലോഭനത്തിലൂടെയും ഭീഷണിയിലൂടെയും നടക്കുന്ന മതപരിവർത്തനത്തെക്കുറിച്ച് ആഭ്യന്തര വകുപ്പ് തയാറാക്കിയ റിപ്പോർട്ട് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ചർച്ചുകളുടെ സഹായത്തോടെയാണ് മതപരിവർത്തനം നടക്കുന്നതെന്ന് റിപ്പോർട്ടിൽ ഉണ്ടെന്നും മന്ത്രിപറഞ്ഞു . ഇവ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് 2011 മേയിലും 2018 മേയിലും പുറപ്പെടുവിച്ച ഉത്തരവുകൾ ഉണ്ട്. ആറ് മാസത്തിനുള്ളിൽ…
കെആര്‍എല്‍സിസി 45-ാം ജനറല്‍ അസംബ്ലിയ്ക്ക് കൊച്ചിയില്‍ തുടക്കമായി കൊച്ചി: കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജ്യണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) 45-ാം ജനറല്‍ അസംബ്ലി ഇടക്കൊച്ചി ആല്‍ഫാ പാസ്റ്ററല്‍ സെന്ററില്‍ ആരംഭിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ കെആര്‍എല്‍സിസി-കെആര്‍എല്‍സിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷനായിരുന്നു. കേന്ദ്ര ഫിഷറീസ് ന്യൂനപക്ഷക്ഷേമമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളികള്‍ക്ക് ദോഷകരമായ രീതിയില്‍ ബാധിക്കുന്ന ഒരു കാര്യവും കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുകയില്ല എന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. കേന്ദ്രപദ്ധതികള്‍ സാധാരണക്കാര്‍ക്ക് പ്രയോനപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. സംസ്ഥാന സര്‍ക്കാരാണ് കേന്ദ്രത്തിന് നിര്‍ദേശങ്ങള്‍ നല്‍കേണ്ടത്. ഇക്കാര്യം പഠിച്ച് വേണ്ട സഹായസഹകരണങ്ങള്‍ ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണ്.മത്സ്യത്തൊഴിലാളികളെ എന്‍എഫ്ഡിഎഫില്‍ രജിസ്റ്റര്‍ ചെയ്യിക്കാന്‍ നാം ശ്രമിക്കണം. ഇനിമുതല്‍ മത്സ്യത്തൊഴിലാളികളുടെ എല്ലാ ക്ഷേമ പദ്ധതികളും ഇതില്‍ രജിസ്റ്റര്‍ ചെയ്യുന്നതു വഴിയേ ലഭ്യമാകുകയുള്ളൂവെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. കേരള സര്‍വകലാശാല സെനറ്റ് അംഗം ഡോ. ജോസഫ് ആന്റണി മുഖ്യപ്രഭാഷണം നടത്തി. കൊച്ചി…
Subscribe to Updates
Get the latest creative news from FooBar about art, design and business.