- മുനമ്പം ഭൂമി പ്രശ്നം: മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്
- ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല് നാളെ
- സാമ്പാളൂർ സെന്റ് ഫ്രാൻസിസ് സേവ്യർ തീർത്ഥാടനകേന്ദ്രത്തിൽ ആത്മാഭിഷേകം ബൈബിൾ കൺവെൻഷൻ തുടങ്ങി
- ജാതി മത ചിന്തകൾ മറന്നു ഒന്നിച്ചുപോരാടണം -സ്വാമി ഹിമവൽ മഹേശ്വര ഭദ്രാനന്ദ
- ഗോവയില് ദശവര്ഷ എക്സ്പൊസിഷന് ആരംഭിച്ചു
- മണിപ്പുരിനെ വീണ്ടെടുക്കാന്
- സുന്ദര ജീവിതം പോലൊരു സിനിമ
- ഉയിര്പ്പിന്റെ രാഷ്രീയം
Author: admin
പള്ളിമണികളുടെ ശബ്ദം മാത്രം റെക്കോര്ഡ് ചെയ്ത് ഒരു ആല്ബമിറങ്ങിയിട്ടുണ്ട്. ക്രിസ്മസ് കാലമാകുമ്പോള് പള്ളിമണികളില് നിന്നും ലോകപ്രശസ്തമായ ക്രിസ്മസ് പാട്ടുകളുടെ ഈണം അലയടിക്കും.
കത്തീഡ്രലുകളിലെ ഈ മണിനാദം നേരില് കേള്ക്കുവാനായി സഞ്ചാരികള് വരുന്നതും പതിവാണ്. ഇങ്ങനെ പള്ളിമണികള് മുഴക്കിയ ക്രിസ്മസ് ഈണങ്ങള് ചേര്ത്ത് പുറത്തിറക്കിയ ആല്ബമാണ് ‘ദി ബെല്സ് ഓഫ് ക്രിസ്മസ്’.
ശബരിമല:ഈ വർഷത്തെ മണ്ഡലകാല തീര്ഥാടനത്തിനായി ശബരിമല ക്ഷേത്രനട നാളെ തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തന് എന്നിവരുടെ സാന്നിധ്യത്തില് നിലവിലെ മേല്ശാന്തി പിഎന് മഹേഷാണ് നട തുറക്കുന്നത്. തുടര്ന്ന് മാളികപ്പുറം ക്ഷേത്രം തുറക്കാനായി അവിടുത്തെ മേല്ശാന്തി പിഎം മുരളിക്ക് താക്കോലും ഭസ്മവും നല്കിയ ശേഷം പതിനെട്ടാംപടിയിറങ്ങി ദീപം തെളിക്കും. അതിനുശേഷം ഭക്തര്ക്കായി പതിനെട്ടാംപടിയുടെ വാതില് തുറക്കും. ശബരിമലയിലെയും മാളികപ്പുറത്തെയും നിയുക്തമേല്ശാന്തിമാര് ആദ്യം പടികയറും. നാളെ ഭക്തര്ക്ക് ദര്ശനവും പുതിയ മേല്ശാന്തിമാരുടെ സ്ഥാനാരോഹണവും മാത്രമേയുള്ളു. പൂജകള് ഉണ്ടാകില്ല . പുതിയ മേല്ശാന്തിമാരായ എസ് അരുണ് കുമാര് നമ്പൂതിരി, വാസുദേവന് നമ്പൂതിരി (മാളികപ്പുറം)എന്നിവരുടെ സ്ഥാനാരോഹണം വൈകീട്ട് ആറ് മണിക്കാണ്. തന്ത്രിമാരുടെ കാര്മികത്വത്തില് കലശം പൂജിച്ച് അഭിഷേകം ചെയ്യും. പിന്നീട് കൈപിടിച്ച് ശ്രീകോവിലില് കൊണ്ടുപോയി മൂലമന്ത്രം ചൊല്ലിക്കൊടുക്കും. ആദ്യം ശബരിമല ക്ഷേത്രത്തിലെയും പിന്നീട് മാളികപ്പുറത്തെയും മേല്ശാന്തിമാരുടെ അഭിഷേകമാണ് നടക്കുന്നത്. കൊല്ലം ശക്തികുളങ്ങര കന്നിമേല്ചേരി തോട്ടത്തില്മഠം നാരായണീയത്തില് എസ് അരുണ്കുമാര് നമ്പൂതിരി, കോഴിക്കോട്…
സെഞ്ചൂറിയന്: ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയുമായുള്ള മൂന്നാം ടി20യില് തകര്പ്പന് ജയം. അവസാന ഓവര്വരെ ആവേശം നിറഞ്ഞ കളിയില് 11 റണ്ണിനാണ് ഇന്ത്യയുടെ വിജയം. ഇതോടെ സൂര്യകുമാര് യാദവും സംഘവും 2-1ന് മുന്നിലെത്തി. അവസാന കളി നാളെയാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില് 219 റൺസ് നേടി . തിലക് 56 പന്തില് 107 റണ്ണുമായി പുറത്താകാതെനിന്നു. മറുപടി ബാറ്റിങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക അവസാന ഓവറുകളില് തകര്ത്തടിച്ചെങ്കിലും ഏഴിന് 208ല് അവസാനിച്ചു. 17 പന്തില് 54 റണ്ണെടുത്ത മാര്ക്കോ ജാന്സെനാണ് അവസാന ഘട്ടത്തില് ഇന്ത്യയെ സമ്മര്ദത്തിലാക്കിയത്. ഇരുപതാം ഓവറില് ജാന്സണെ മടക്കി അര്ഷ്ദീപ് സിങ് ജയമൊരുക്കി. അര്ഷ്ദീപ് മൂന്ന് വിക്കറ്റെടുത്തു.തിലക് വര്മയും അഭിഷേക് ശര്മയും കത്തിക്കയറി. വണ്ഡൗണായി ഇറങ്ങിയ തിലക് വര്മ ടി20യിലെ ആദ്യ സെഞ്ച്വറി നേടി.
വാഷിംഗ്ടണ് : നിയുക്ത പ്രസിഡന്റ് ഡോണള്ഡ് ട്രംപിനെ വൈറ്റ്ഹൗസില് സ്വീകരിച്ച് ജോ ബൈഡന്. അടുത്ത വര്ഷം ജനുവരി 20 ന് സമാധാനപരമായ അധികാര കൈമാറ്റം ഉണ്ടാവുമെന്ന് ഇരു നേതാക്കളും വ്യക്തമാക്കി. 2020ലെ അധികാര കൈമാറ്റത്തില് ബൈഡന് വൈറ്റ് ഹൗസില് സ്വീകരണമൊരുക്കാന് ട്രംപ് തയ്യാറായിരുന്നില്ല. വിശ്വസ്തരെ ഒപ്പം നിര്ത്തിയാണ് ഡൊണാള്ഡ് ട്രംപ് കാബിനറ്റ് പ്രഖ്യാപിച്ചത് . മാര്ക്കോ റൂബിയോ പുതിയ വിദേശ കാര്യ സെക്രട്ടറിയാകും. ഫ്ലോറിഡയില് നിന്നുള്ള യു എസ് സെനറ്ററാണ് റൂബിയോ. ഈ പദവിയില് എത്തുന്ന ആദ്യ ലറ്റിനോ വംശജന് കൂടിയാണ് മാര്ക്കോ റൂബിയോ. റിപ്പബ്ലിക്കന് പാര്ട്ടിയിലേക്ക് കൂറുമാറിയ തുള്സി ഗാബാര്ഡാണ് നാഷണല് ഇന്റലിജന്സ് ഡയറക്ടര്. റിപ്പബ്ലിക്കന് പാര്ട്ടിയിലേക്ക് ഈയിടെ കൂറുമാറിയ മുന് ഡെമോക്രാറ്റ് ജനപ്രതിനിധിയാണ് ഗാബാര്ഡ്.അറ്റോര്ണി ജനറല് പദവിയിലേക്ക് എത്തുന്നത് മാറ്റ് ഗേറ്റ്സാണ് .
ന്യൂഡല്ഹി : ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്ലാല് നെഹ്രുവിന്റെ ഓർമ്മയിൽ രാജ്യമിന്ന് ശിശുദിനം ആഘോഷിക്കും . കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിക്ക് കുഞ്ഞുങ്ങളോടുണ്ടായിരുന്ന സ്നേഹവായ്പാണ് ഈ ദിവസം ശിശുദിനമായി ആചരിക്കുന്നതിനു പിന്നിൽ . നെഹ്രുവിന്റെ 135-ാം പിറന്നാള് ദിനമാണ് ഇന്ന്. ചാച്ചാജിയുടെ ഓർമകളിൽ രാജ്യമെമ്പാടും കുരുന്നുകൾ അദ്ദേഹത്തിൻ്റെ വേഷമണിയും. തൊപ്പിയും ശുഭ്രവസ്ത്രവും പനിനീർപ്പൂ നെഞ്ചോടു ചേർത്തും കുരുന്നുകൾ എത്തുമ്പോൾ രാജ്യം ചാച്ചാജിയുടെ സ്മരണയിലമരും. പ്രകൃതിയും മനുഷ്യനും ഇണങ്ങി ജീവിക്കുന്നതിന്റെ പ്രാധാന്യം കുട്ടികൾക്ക് പകർന്നുനൽകിയ വ്യക്തിയായിരുന്നു ജവഹർലാൽ നെഹ്റു. നെഹ്റുവിന്റെ അഭിപ്രായത്തിൽ, “കുട്ടികൾ പൂന്തോട്ടത്തിലെ മുകുളങ്ങൾ പോലെയാണ്, അവർ രാഷ്ട്രത്തിന്റെ ഭാവിയും നാളത്തെ പൗരന്മാരുമാണ്. അവരെ ശ്രദ്ധയോടെയും സ്നേഹത്തോടെയും വളർത്തിയെടുക്കണം”-നെഹ്രുവിന്റെ വാക്കുകൾ എന്നും പ്രസക്തമാണ് .
ഡൽഹിയിലും പരിസര പ്രദേശങ്ങളിലും വായു നിലവാരം ‘ഗുരുതര’ വിഭാഗത്തിലായതോടെ ഭീതിയിലായി ജനങ്ങൾ.വിവിധയിടങ്ങളിൽ വായു ഗുണ നിലവാര സൂചിക 429 ആയി ഉയർന്നതായി റിപ്പോർട്ട് ചെയ്തു .കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ദേശീയ തലസ്ഥാനത്ത് മലിനീകരണ തോത് കുത്തനെ ഉയർന്നു. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിൻ്റെ കണക്കനുസരിച്ച് ഡൽഹിയിലെ 36 നിരീക്ഷണ സ്റ്റേഷനുകളിൽ 30 എണ്ണവും ‘കടുത്ത’ വിഭാഗത്തിലാണ് വായുവിൻ്റെ ഗുണനിലവാരം റിപ്പോർട്ട് ചെയ്തത്.രാവിലെ മുതൽ നഗരപ്രദേശങ്ങളിൽ പുകമഞ്ഞും രൂക്ഷമാണ്. എല്ലാവരും തികഞ്ഞ ജാഗ്രത പാലിക്കണമെന്നും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ ചികിത്സ തേടണമെന്നും മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു. അതേസമയം, വായുമലിനീകരണ വിഷയത്തിൽ ഡൽഹി സർക്കാരിനെ അതിരൂക്ഷമായി സുപ്രീംകോടതി വിമർശിച്ചിരുന്നു.മലിനീകരണമില്ലാത്ത അന്തരീക്ഷത്തില് ജീവിക്കാന് ഒരു പൗരന് മൗലികാവകാശമുണ്ട് എന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
കൊച്ചി:ജീവനാദം വാരികയുടെ പ്രഥമ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയിരുന്ന പ്രൊഫ.മാത്യു ജെ വാസ് കടവിൽപറമ്പിൽ വിട പറഞ്ഞു .സംസ്കാരം കലൂർ സെൻ്റ് ഫ്രാൻസിസ് സേവ്യർ ദേവാലയ സെമിത്തേരിയിൽ നടന്നു. കേരള ലത്തീൻ സഭയുടെ മുഖപത്രമായി ജീവനാദം ആരംഭിക്കുന്നതിനു മുന്നോടിയായി എറണാകുളം മാർക്കറ്റ് റോഡിൽ കെആർഎൽസിബിസി മീഡിയ സെക്രട്ടറിയേറ്റ് എന്ന പേരിൽ ഓഫീസ് ആരംഭിച്ച കാലം മുതൽ ജീവനാദത്തോട് ചേർന്ന് നിന്ന് പ്രവർത്തിച്ച വലിയ വ്യക്തിത്വമായിരുന്നു മാത്യു ജെ വാസ്. ജീവനാദം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്ന നിലയിൽ മൂന്നര വർഷക്കാലം സ്തുത്യർഹമായ സേവനമനുഷ്ഠിച്ചു.2005 ഡിസംബർ 4 ന്ജീവനാദം വാരികയുടെ പ്രകാശന കർമ്മം എറണാകുളം പാപ്പാളി ഹാളിൽ നടന്ന സമ്മേളനത്തിനു മുന്നോടിയായി മാനേജിങ് എഡിറ്റർ ഫാ.മരിയൻ അറക്കലിനോടൊപ്പം അതിൻ്റെ ഒരുക്കങ്ങൾക്ക് ചുക്കാൻ പിടിച്ചത് ഇദ്ദേഹമായിരുന്നു.ആരംഭകാലങ്ങളിൽ പത്രത്തിന്റെ വിതരണവും ഓഫീസ് അഡ്മിനിസ്ട്രേഷനും എല്ലാം നോക്കി നടത്തുന്നതിൽ പ്രത്യേക താൽപര്യം കാണിച്ചു. കൊല്ലം രൂപത കോവിൽതോട്ടം സെൻറ് ആൻഡ്രൂസ് അംഗമായിരുന്ന മാത്യു ജെ വാസ് എറണാകുളം…
എറണാകുളം:ലോകോത്തര ഐ ടി കമ്പനിയായ ഐബിഎമ്മിന്റെ ലോകത്തെ തന്നെ ഏറ്റവും മികച്ച ഓഫീസ് സംവിധാനം-ജെന് എഐ ഇനോവേഷന് സെന്റര് കൊച്ചിയിൽ വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. ഇന്ഫോപാര്ക്ക് ഫേസ് ഒന്നിലെ ലുലു ടവറിലാണ് ഐബിഎമ്മിന്റെ അത്യാധുനിക ഓഫീസ്. വര്ക്ക് ഫ്രം കേരളയാണ് ഇനി പുതിയ നയമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. സുസ്ഥിര ഗതാഗത സൗകര്യങ്ങള്, ശുദ്ധവായു, ശുദ്ധജലം, തുറന്ന സമീപനമുള്ള ജനത എന്നിവയെല്ലാം കേരളത്തിന്റെ പ്രത്യേകതയാണ്. ആഗോള കമ്പനികളിലെ മലയാളികളായ ജീവനക്കാര്ക്ക് കേരളത്തില് താമസിച്ചു കൊണ്ട് ജോലിയെടുക്കാവുന്ന അവസ്ഥയുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. നിലവില് 2000 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഭാവിയില് ഇത് 5000 ആകുമെന്നാണ് പ്രതീക്ഷ. ലോകത്തെ തന്നെ ഐബിഎമ്മിന്റെ ഏറ്റവും വളര്ച്ചാ നിരക്കുള്ള കാമ്പസാണിതെന്നും അദ്ദേഹം പറഞ്ഞു.
സെഞ്ചൂറിയന്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടി 20 മത്സരം ഇന്ന് നടക്കും. സെഞ്ചൂറിയനില് ഇന്ത്യന് സമയം 8.30 നാണ് മത്സരം ആരംഭിക്കുക. നാലു മത്സര പരമ്പര 1-1 എന്ന നിലയില് സമനിലയിലാണ്. ആദ്യ മത്സരം ഇന്ത്യ 61 റണ്സിന് വിജയിച്ചപ്പോള്, രണ്ടാം ടി 20 മൂന്നു വിക്കറ്റിന് വിജയിച്ച് ദക്ഷിണാഫ്രിക്ക ഒപ്പമെത്തുകയായിരുന്നു. ആദ്യ മത്സരത്തില് സഞ്ജു സാംസണ് നേടിയ സെഞ്ച്വറിയാണ് ഇന്ത്യന് സ്കോറിന്റെ നെടുന്തൂണായത്. രണ്ടാം മത്സരത്തില് സഞ്ജു പൂജ്യത്തിന് പുറത്തായി. വിജയത്തോടെ പരമ്പരയില് തിരിച്ചെത്താനാണ് ഇന്ത്യന് ടീമിന്റെ ശ്രമം. ഇന്ത്യന് ടീമില് മാറ്റങ്ങള്ക്ക് സാധ്യതയുണ്ട്. ഓള്റൗണ്ടര് രമണ്ദീപ് സിങ് ഇന്ന് കളിച്ചേക്കും. പേസ് ബൗളര് ആവേശ് ഖാന് പകരം വിജയകുമാര് വൈശാഖ്, യാഷ് ദയാല് എന്നിവരില് ഒരാള് ഇടംപിടിച്ചേക്കും. രണ്ടാം കീപ്പര് ജിതേഷ് ശര്മ്മയെ കളിപ്പിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അതേസമയം വിജയം തുടരുക ലക്ഷ്യമിട്ടാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്.
ലണ്ടന്: 2024 ലെ ബുക്കര് പുരസ്കാരം ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാര്വേയ്ക്ക്. ബഹിരാകാശ യാത്രികരുടെ കഥ പറയുന്ന ‘ഓര്ബിറ്റല്’ എന്ന നോവലിനാണ് പുരസ്കാരം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ആറുയാത്രികര് ഭൂമിയെ വലംവെയ്ക്കുന്ന കഥയാണ് നോവല് പറയുന്നത്. എഡ്മണ്ട് ഡി വാള് അധ്യക്ഷനായ പുരസ്കാര നിര്ണയ സമിതിയാണ് അവാര്ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. നോവലിസ്റ്റ് സാറാ കോളിന്സ്, പ്രശസ്ത എഴുത്തുകാരന് ജസ്റ്റിന് ജോര്ദാന്, യിയുന് ലി, സംഗീതജ്ഞനും സംഗീതസംവിധായകനുമായ നിതിന് സാഹ്നി എന്നിവര് സമിതി അംഗങ്ങളായിരുന്നു. പുരസ്കാര ജേതാവിന് 50,000 പൗണ്ട് ആണ് സമ്മാനത്തുക ലഭിക്കുക.
Subscribe to Updates
Get the latest creative news from FooBar about art, design and business.