Author: admin

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പത്തനംതിട്ട ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും മഴയ്ക്ക് സാധ്യതയുണ്ട്. ഒന്‍പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തെക്കന്‍ കര്‍ണാടകയ്ക്ക് മുകളിലായി ചക്രവാതച്ചുഴിയും കര്‍ണാടക മേഖല വരെ ന്യൂനമര്‍ദ്ദ പാത്തിയും നിലനില്‍ക്കുന്നതിന്റെ സ്വാധീന ഫലമായി ഒരാഴ്ച ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. കേരള ലക്ഷദ്വീപ് കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധന വിലക്ക് തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഓഗസ്റ്റ് 20 വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും മുന്നറിയിപ്പ് ഉണ്ട്.

Read More

സഭയിലും സമൂഹത്തിലും മാറ്റങ്ങളുടെ തുടക്കം കുറിക്കാന്‍ ഉദയംപേരൂര്‍ സൂനഹദോസ് കാരണമായിട്ടുണ്ട്. അതിന് ഉദയംപേരൂര്‍ സൂനഹദോസിന്റെ കാനോനകള്‍ സാക്ഷ്യം നല്‍കുന്നു. ഈ വിഷയത്തില്‍ ലളിതമായും എന്നാല്‍ അനുബന്ധ രേഖകള്‍ സഹിതം വസ്തുതകള്‍ വായനക്കാരില്‍ എത്തിക്കുന്ന ഒരു ചെറുഗ്രന്ഥം മലയാളത്തിലുണ്ട്. റവ. ഡോ.ആന്റണി പാട്ടപറമ്പില്‍ എഴുതിയ ‘ഉദയംപേരൂര്‍ സൂനഹദോസ് അറിയേണ്ടതെല്ലാം.’

Read More

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയേറ്റിട്ടും ബിജെപിയുടെ ന്യൂനപക്ഷവിരുദ്ധ വര്‍ഗീയ ധ്രുവീകരണ രാഷ്ട്രീയ തന്ത്രത്തില്‍ കാതലായ മാറ്റമൊന്നുമുണ്ടായിട്ടില്ലെന്നതിന് തെളിവാണ് ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ ബിജെപി സര്‍ക്കാര്‍ കഴിഞ്ഞ ജൂലൈ 30ന് പാസാക്കിയ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന (ഭേദഗതി) നിയമവും കേന്ദ്രത്തില്‍ മോദി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ ലോക്സഭയില്‍ ഇക്കഴിഞ്ഞ ബജറ്റ് സമ്മേളനത്തില്‍ ‘ഏകീകൃത വഖഫ് മാനേജ്മെന്റ്, ശക്തീകരണം, കാര്യക്ഷമത, വികസന നിയമം 1955’ എന്ന പേരില്‍ റീബ്രാന്‍ഡ് ചെയ്ത് അവതരിപ്പിച്ച വഖഫ് നിയമ ഭേദഗതി ബില്ലും.

Read More

ഇരുപതാം നൂറ്റാണ്ടിലെ ചൈനീസ് ചരിത്രത്തെ അതിമനോഹരമായി വരച്ച ചുവര്‍ചിത്രമാണ് ദി ലാസ്റ്റ് എംപറര്‍. ഒരാളുടെ ജീവിതത്തിലൂടെ മാത്രം ഒരു രാഷ്ട്രത്തിന്റെ മാറ്റങ്ങളും ഇടിവുകളും അനാവരണം ചെയ്യുന്ന ചരിത്ര പ്രാധാന്യമുള്ളതും,
കൃത്യമായും മനോഹരമായും ചിത്രീകരിക്കപ്പെട്ടതുമായ സിനിമയായി ഇത് നിലകൊള്ളുന്നു. മികച്ച ചിത്രത്തിനും സംവിധാനത്തിനുമുള്‍പ്പെടെ 9 ഓസ്‌കര്‍ പുരസ്‌കാരങ്ങളാണ് ദി ലാസ്റ്റ് എംപറര്‍ കരസ്ഥമാക്കിയത്.

Read More

മിറക്കിള്‍ എന്ന പേരില്‍ ഇറങ്ങിയ ഒരു വ്യത്യസ്തമായ ആല്‍ബമുണ്ട്. താരാട്ടുപാട്ടുകളും നവജാതശിശുക്കളുടെ ചിത്രങ്ങളും ചലച്ചിത്രവും ചേര്‍ന്നൊരു വിസ്മയക്കാഴ്ചയും കേള്‍വിയും പകരുന്ന ആല്‍ബമാണ് മിറക്കിള്‍.

Read More

ന്യൂഡൽഹി: 70-ാമത് ദേശീയ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു . മികച്ച നടൻ : റിഷഭ് ഷെട്ടി (കാന്താര).മികച്ച തിരക്കഥ: ആട്ടം.മികച്ച എഡിറ്റിംഗ് : ആട്ടം.മികച്ച പശ്ചാത്തല സംഗീതം : എ ആർ റഹ്മാൻ (പൊന്നിയിൻ സെൽവൻ 1).മികച്ച മലയാളം ചിത്രം : സൗദി വെള്ളക്ക.മികച്ച നടി : നിത്യ മേനോൻ (തിരുച്ചിത്രമ്പലം), മാനസി പരേഖ് (കച്ച് എക്സ്പ്രസ്).മികച്ച തമിഴ് ചിത്രം : പൊന്നിയിൻ സെൽവൻ പാർട്ട് ൧. 2022ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് എഴുപതാമത് ദേശീയ പുരസ്കാരത്തിനായി പരിഗണിച്ചത്. പ്രാദേശിക ജൂറി തിരഞ്ഞെടുത്ത 120 ഓളം ചിത്രങ്ങളാണ് അവസാന റൗണ്ടിലുണ്ടായത്. ‘ആട്ടം’, ‘ന്നാ താൻ കേസ് കൊട്’, ‘നന്‍പകൽ നേരത്ത് മയക്കം’ തുടങ്ങിയ സിനിമകൾ അന്തിമ പട്ടികയിലുണ്ടെന്നാണ് നേരത്തെ പുറത്തു വന്ന സൂചന. മികച്ച നടനുള്ള മത്സരത്തിൽ മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും കന്നഡ താരം റിഷഭ് ഷെട്ടിയും പട്ടികയിൽ ഇടം നേടിയതായും റിപ്പോർട്ടുണ്ടായിരുന്നു .

Read More

കൊച്ചി:വരാപ്പുഴ അതിരൂപത മതബാധന കമ്മീഷൻ രാജ്യത്തിന്റെ 78-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഭിന്നശേഷി ക്കാരായ കുട്ടികളുടെ സംഗമ വേദിയിൽ ഉത്ഘാടകനായി അതിരൂപതാ സഹായമെത്രാൻ റവ.ഡോ. ആന്റണി വാലുങ്കൽ എത്തി . കരുണയുടേയും പ്രത്യാശയുടേയും കഥകളും പാട്ടുകളുമായി അദ്ദേഹം എല്ലാവരുടെയും മനം കവർന്നു . പാഴ്മുളം തണ്ടിനെ പുല്ലാംകുഴലാക്കി മാറ്റിയ കരുണാമയനായ ദൈവത്തിന്റെ കഥ “ഉണ്ണികളേ ഒരു കഥ പറയാം” എന്ന ചലചിത്ര ഗാനത്തിലൂടെ അദ്ദേഹം ആലപിച്ചപ്പോൾ കൂടെ ചേർന്ന് പാടിയ കുരുന്നുകളുടെ കണ്ണുകളിൽ മിന്നിതിളങ്ങിയത് അനന്തമായ ദൈവ സ്നേഹവും, ജീവിതത്തിലേക്കുള്ള പ്രത്യാശയും. മതബോധന കമ്മീഷൻ ഡയറക്ടർ വിൻസന്റ് നടുവില പറമ്പിൽ അധ്യക്ഷത വഹിച്ചു. കരുണാലയം സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ആഞ്ചല, കമ്മീഷൻ സെക്രട്ടറി എൻ. വി.ജോസ്, പീറ്റർ കൊറയ, ജോസഫ് ക്ലമെന്റ് എന്നിവർ സംസാരിച്ചു. തുടർന്ന് കരുണാലയും സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികളും വരാപ്പുഴ അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നും എത്തിച്ചേർന്ന കലാകാരന്മാരും ചേർന്നവതിരിപ്പിച്ച കലാപരിപാടികളും നടന്നു.

Read More

തിരുവനന്തപുരം : മികച്ച ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ആട് ജീവിതത്തിന്. മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.  മികച്ച നടന്‍- പ്രഥ്വീരാജ് സുകുമാരന്‍ (ആട് ജീവിതം), മികച്ച സംവിധായകന്‍- ബ്ലസി (ആട് ജീവിതം) മികച്ച ബാലതാരം തെന്നല്‍- അഭിലാഷ് (മൈക്കിള്‍ ഫാത്തിമ), അവ്യുക്ത് മേനോന്‍ (പാച്ചുവും അത്ഭുത വിളക്കും) മികച്ച അവലംബിത തിരക്കഥാ കൃത്ത് -ബ്ലെസി (ആട് ജീവിതം) 38 സിനിമകളാണ് അന്തിമ ജൂറി വിലയിരുത്തിയത്. ഇതില്‍ 22 ചിത്രങ്ങള്‍ നവാഗത സംവിധായകരുടേത്. മികച്ച പിന്നണിഗായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ ഗായിക ആന്‍ ആമി സംഗീത സംവിധായകന്‍ മാത്യൂസ് പുളിക്കല്‍ മികച്ച തിരക്കഥാകൃത്ത്-രോഹിത് എം ജി കൃഷ്ണന്‍ (ഇരട്ട) .

Read More

ആംസ്റ്റര്‍ഡാം:യുവേഫ പോരാട്ടത്തില്‍ അപൂര്‍വമായൊരു പെനാല്‍റ്റി ഷൂട്ടൗട്ട് റെക്കോര്‍ഡിന് സാക്ഷികളായി ഫുട്‌ബോള്‍ ലോകം. നെതര്‍ലന്‍ഡ്‌സ് വമ്പന്‍മാരായ അയാക്‌സ് ആംസ്റ്റര്‍ഡാമും ഗ്രീസ് കരുത്തരായ പനതിനായികോസും തമ്മിലുള്ള മത്സരത്തിന്റെ ഫലം നിര്‍ണയിക്കാന്‍ എടുത്തത് 34 പെനാല്‍റ്റി കിക്കുകള്‍! യൂറോപ്പ ലീഗ് മൂന്നാം യോഗ്യതാ റൗണ്ട് പോരിലാണ് ഈ അപൂര്‍വ റെക്കോര്‍ഡിന്റെ പിറവി. മത്സരത്തില്‍ അയാക്‌സ് 13-12 എന്ന സ്‌കോറിനു വിജയം സ്വന്തമാക്കി. ഒരു യുവേഫ പോരാട്ടത്തില്‍ ഇത്രയും പെനാല്‍റ്റി കിക്കുകള്‍ എടുക്കേണ്ടി വന്നത് ചരിത്രത്തില്‍ ആദ്യം. ആദ്യ പാദ പോരാട്ടത്തില്‍ അയാക്‌സ് 1-0ത്തിനു വിജയിച്ചപ്പോള്‍ രണ്ടാം പാദത്തില്‍ പനതിനായികോസ് ഒരു ഗോളിനു മുന്നിലെത്തിയതോടെ മത്സരം 1-1 അഗ്രഗേറ്റില്‍ മുന്നേറി. മത്സരം 1-0ത്തിനു ജയിക്കാമെന്ന നിലയില്‍ അയാക്‌സ് നീങ്ങവെയാണ് 89ാം മിനിറ്റില്‍ പനതിനായികോസ് സമനില പിടിച്ച് മത്സരം നീട്ടിയത്. നിശ്ചിത സമയത്തും ഇരു ടീമുകളും ഗോള്‍ നേടിയില്ല. ഇതോടെയാണ് ഫല നിര്‍ണയം പെനാല്‍റ്റിയിലേക്ക് നീണ്ടത്. അയാക്‌സിന്റെ ആദ്യ നാല് കിക്കുകളും വലയിലായപ്പോള്‍ അഞ്ച്, ഏഴ്, എട്ട്, 16…

Read More