Author: admin

കൊച്ചി: വിലകൊടുത്ത് വാങ്ങിയ ഭൂമിയുടെ റവന്യൂ അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്യുന്ന മുനമ്പം -കടപ്പുറത്തെ ജനതക്ക് നീതി നടപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് 16 രാവിലെ 11 ന് കാക്കനാട് കളക്ടറേറ്റിനുമുന്നിൽ ധർണ്ണ നടത്തും. അതിന് മുന്നോടിയായി മുൻസിപ്പൽ ഓഫീസിനു മുന്നിൽനിന്ന് കളക്ടറേറ്റിൻ്റെ തെക്കേ ഗേറ്റിലേക്ക് റാലി നടക്കും.വരാപ്പുഴ, കോട്ടപ്പുറം,,രൂപതകളിലെ അല്മായ നേതാക്കളും എസ്‌എൻഡിപി, കുടുംബി, വേട്ടുവ, അരയ തുടങ്ങിയ സമുദായങ്ങളുടെ നേതൃനിരയും ഉൾപ്പെടെ നിരവധി പേർ പങ്കെടുക്കും. മുനമ്പം തീരദേശത്തെ 610 കുടുംബങ്ങളുടെ ഭൂമിയുടെ റവന്യൂ അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി സമാധാനപരമായ നടക്കുന്ന റാലിയിലും ധർണയിലും വൈദികരും, കെആർഎൽസിസി, കെഎൽസിഎ, കെസിവൈഎം, , സിഎസ്എസ് കെഎൽസിഡബ്ല്യുഎ , കെഎൽഎം തുടങ്ങിയ സംഘടനകളുടെ നേതാക്കളും മറ്റു സാമുദായ നേതാക്കളും പങ്കുചേരും. നൂറ്റാണ്ടുകളായി മുനമ്പം കടൽത്തീരത്ത് മത്സ്യബന്ധനത്തിലൂടെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന കുടുംബങ്ങൾ, 36 വർഷത്തെ നിയമയുദ്ധത്തിനൊടുവിൽ, 35 വർഷങ്ങൾക്കു മുമ്പ് ഫറൂഖ് കോളേജിൽനിന്ന് ഭൂമി വാങ്ങി കേരള രജിസ്ട്രേഷൻ വകുപ്പിന്റെ മാർഗനിർദേശപ്രകാരം കരമടച്ച്…

Read More

വിദേശ രാജ്യങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായുമുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻ രാഷ്ട്രത്തിന്റെ സെക്രട്ടറി ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലാഘർ ഇന്ത്യ സന്ദർശനം ആരംഭിച്ചു.

Read More

ഇം​ഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യ പൊരുതിത്തോറ്റു. ആവേശം നിറഞ്ഞ മത്സരത്തിനൊടുവിൽ 22 റൺസിനാണ് ഇന്ത്യയുടെ പരാജയം. അഞ്ചാം ദിവസം ഇം​ഗ്ലണ്ട് ഉയർത്തിയ 193 റൺ‌സ് വിജയലക്ഷ്യത്തിലേക്ക് തുടങ്ങിയ ഇന്ത്യ 170 റൺസിൽ പുറത്തായി. സ്കോർ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ 387, ഇന്ത്യ ആദ്യ ഇന്നിങ്സിൽ 387. ഇം​ഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ 192, ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 170. അഞ്ചാം ദിവസം നാല് വിക്കറ്റ് നഷ്ടത്തിൽ 58 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ചത്. ആദ്യ സെഷനിൽ ഇം​ഗ്ലണ്ട് പേസ് നിരയ്ക്ക് മുന്നിൽ ഇന്ത്യയ്ക്ക് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. റിഷഭ് പന്ത് ഒമ്പത്, കെ എൽ രാഹുൽ 39, വാഷിങ്ടൺ സുന്ദർ പൂജ്യം, നിതീഷ് കുമാർ റെഡ്ഡി 13 എന്നിവർ ആദ്യ സെഷൻ പൂർത്തിയാകുമ്പോൾ ഡ്രെസ്സിങ് റൂമിൽ മടങ്ങിയെത്തിയിരുന്നു. എട്ട് വിക്കറ്റ് നഷ്ടത്തിൽ 112 റൺ‌സെന്ന നിലയിലാണ് ഇന്ത്യൻ ടീം ഉച്ചഭക്ഷണത്തിന് പിരി‍ഞ്ഞത്. രണ്ടാം സെഷനിൽ വിട്ടുകൊടുക്കാതെ പൊരുതിയ രവീന്ദ്ര ജഡേജ…

Read More

കൊച്ചി: കാട് നാട്ടിലേക്കിറങ്ങിയും കടല്‍ കരയിലേക്കു കയറിയും കേരളം ചുരുങ്ങുകയാണെന്ന് കെസിബിസി അല്‍മായ കമ്മിഷന്‍ ചെര്‍മാന്‍ ബിഷപ് മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍. കേരള കാത്തലിക് ഫെഡറേഷന്‍ (കെസിഎഫ്) സംസ്ഥാന നേതൃസംഗമം മുവാറ്റുപുഴ നെസ്റ്റ് പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ഷകരെയും തൊഴിലാളികളെയും അവഗണിച്ച് കോര്‍പറേറ്റ് ഏജന്‍സികള്‍ക്കു വേണ്ടിയാണു ഭരണകര്‍ത്താക്കള്‍ നിലകൊള്ളുന്നതെന്നും വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടിയുള്ള അനിയന്ത്രിതമായ വിദേശകുടിയേറ്റം സംസ്ഥാനത്തിന്റെ ബൗദ്ധിക വിഭവശേഷി വലിയതോതില്‍ നഷ്ടപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. വന്യമൃഗ ശല്യത്താല്‍ പൊറുതിമുട്ടുന്ന ജനങ്ങളെ പരിഹസിക്കുന്ന നിലപാടാണ് വകുപ്പുമന്ത്രി തുടര്‍ച്ചയായി സ്വീകരിക്കുന്നതെന്നു സമ്മേളനം കുറ്റപ്പെടുത്തി. വിഷയത്തില്‍ നിസംഗത തുടര്‍ന്നാല്‍ വരും തിരഞ്ഞെടുപ്പുകളില്‍ സര്‍ക്കാരിനു തിരിച്ചടി ഉണ്ടാകും. മലയോര, തീരദേശ ജനതയുടെ ദുരിതങ്ങള്‍ക്കു പരിഹാരംകാണാനും ലഹരി വ്യാപനം തടയാനും സമഗ്രമായ പദ്ധതി വേണം. ജെ.ബി. കോശി റിപ്പോര്‍ട്ടു നടപ്പാക്കണമെന്നും ആശാ സമരം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് അനില്‍ ജോണ്‍ ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വി.സി.…

Read More

റിലീസിനു മുമ്പ് 500 കോടി ? ; കൂലി കളക്ഷൻ വേട്ട തുടങ്ങി.സൂപ്പർ സ്റ്റാർ രജനീകാന്ത് ചിത്രം റിലീസിനു മുമ്പ് 500 കോടി നേടുമെന്ന് റിപ്പോർട്ട് .ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം,പ്രീ റീലീസ് ബിസിനസിൽ തിയേറ്റർ റൈറ്റ്‌സ്, സാറ്റലൈറ്റ്, ഡിജിറ്റൽ റൈറ്റസ് എന്നിവ ചേർത്ത് മാത്രം വമ്പൻ കളക്ഷൻ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത് എന്നതും പ്രത്യേകതയാണ് .120 കോടി രൂപയ്ക്ക് ആമസോൺ പ്രൈം ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റസ് നേടിയത് വാർത്തയായിരുന്നു. ഓവർസീസിൽ 70 കോടിക്കാണ് ചിത്രം വിറ്റു പോയത്. സിനിമയുടെ തെലുങ്ക് റൈറ്റസ് വിറ്റുപോയിരിക്കുന്നത് 53 കോടിക്കാണ്. ഇനി നോർത്ത് ഇന്ത്യ, തമിഴ്‌നാട്, കേരള, കർണാടക എന്നിവടങ്ങളിലെ റൈറ്റ്സ് വിറ്റുപോകാനുണ്ട്. 243 കോടി രൂപയാണ് ഇതുവരെ പ്രീ റിലീസ് ബിസിനസിലൂടെ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഇത് 500 കോടി കടക്കുമെന്നാണ് പ്രതീക്ഷ.

Read More

കൊച്ചി: ഇല്ലാത്ത അധികാരങ്ങൾ ഉപയോഗിച്ച് സർക്കാരിനെയും നിയമവ്യവസ്ഥയെയും മറികടന്ന് കേരളത്തിൽ സർവ്വകലാശാലകളിൽ ഇടപെടുന്ന ഗവർണ്ണർക്ക് കോടതിയിൽ നിന്നും കനത്ത പ്രഹരം. രണ്ട് സർവകലാശാലകളിലെ താത്കാലിക വൈസ് ചാൻസലർ നിയമനത്തിലാണ് ഗവർണർക്ക് തിരിച്ചടി ഏറ്റത്. വിസിമാരെ നിയമിച്ച നടപടി നിയമപരമല്ലെന്ന സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ ഗവർണർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളി. ഇതോടെ കെടിയു, ഡിജിറ്റൽ വിസിമാരായ സിസ തോമസ്, കെ ശിവപ്രസാദ് എന്നിവർ പുറത്താകും താൽക്കാലിക വിസിമാരെ നിയമിക്കുമ്പോൾ സർക്കാർ നൽകുന്ന പാനലിൽ നിന്ന് വേണമെന്നായിരുന്നു നേരത്തെ സിംഗിൾ ബെഞ്ചിന്റെ വിധി. ഇതിനെതിരെ ഗവർണർ അപ്പീൽ നൽകി. അപ്പീലിൽ അന്തിമ തീരുമാനം വരുന്നത് വരെ, വിസി മാർക്ക് താൽക്കാലികമായി തുടരാമെന്ന് ഡിവിഷൻ ബഞ്ച് ഇടക്കാല ഉത്തരവിട്ടിരുന്നു. താൽക്കാലിക വിസിമാരുടെ കാലാവധി 6 മാസത്തിൽ കൂടുതലാകരുതെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. വിദ്യാർഥികളുടെ താൽപ്പര്യങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും സ്ഥിര വിസി നിയമന കാലതാമസം സർവകലാശാല നടപടികളെ പ്രതികൂലമായി ബാധിക്കുമെന്നും ഡിവിഷൻ ബഞ്ച്…

Read More

ഗാസ : ഇസ്രയേലി വ്യോമാക്രമണത്തിൽ വെള്ളമെടുക്കാൻ നിന്നിരുന്നവരുൾപ്പടെ ആറ് കുട്ടികളടക്കം നൂറോളം പേർ കൊല്ലപ്പെട്ടതായി പലസ്തീൻ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ പറഞ്ഞു . ഗാസ നഗരത്തിൽ ഞായറാഴ്ച രാത്രിയും പുലർച്ചെയും ഒന്നിലധികം ഇസ്രയേലി ആക്രമണങ്ങൾ ഉണ്ടായതായും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ടതായും സിവിൽ ഡിഫൻസ് വക്താവ് മഹ്മൂദ് ബാസൽ എഎഫ്പിയോട് പറഞ്ഞു. ഒട്ടേറെ പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ശനിയാഴ്ച റഫയിലെ ജിഎച്ച്എഫ് വിതരണ കേന്ദ്രത്തിൽ ഭക്ഷണത്തിന് കാത്തുനിന്നവർക്ക് മേൽ ഇസ്രയേൽ ആക്രമണം അഴിച്ചു വിട്ടതായും റിപ്പോർട്ടുകളുണ്ട്. ഈ ആക്രമണത്തിൽ 110 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട് . ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് ഇസ്രയേൽ ഇതുവരെ കൊന്നൊടുക്കിയത് 58,026 മനുഷ്യരെയാണ് . 138,520 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

Read More

കൊച്ചി : കെ.സി.വൈ.എം. കൊച്ചി രൂപതയുടെ സുവർണ്ണ ജൂബിലി വർഷം വിളംബരം ചെയ്തുകൊണ്ട് യുവജന റാലിയും, 50 വർഷങ്ങളെ അടയാളപ്പെടുത്തിക്കൊണ്ട് 50 പതാകകൾ ഉയർത്തുകയും ചെയ്തു. പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ മട്ടാഞ്ചേരി കൂനൻ കുരിശ് പള്ളിയിൽ നിന്ന് തുടങ്ങിയ യുവജന റാലി കെ.സി.വൈ.എം. കൊച്ചി രൂപത മുൻ ഡയറക്ടർ ഫാ. ടോമി മണക്കാട് ഫ്ലാഗ് ഓഫ് ചെയ്ത്, കെ.സി.വൈ.എം കൊച്ചി രൂപത പ്രസിഡന്റ് ഡാനിയ ആൻ്റണിക്ക് പതാക കൈമാറി. ഫോർട്ട്കൊച്ചി ബിഷപ്പ് ജോസഫ് കുരീത്തറ നഗറിൽ യുവജനറാലി എത്തിച്ചേരുകയും കെ.സി.വൈ.എം അറ്റ് 50; ചരിത്രത്തിലൂടെ എന്ന പരിപാടി കെ.സി.ബി.സി, കെ.ആർ.എൽ.സി.ബി.സി യുവജന കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. ക്രിസ്തുദാസ് ആർ. ഉദ്ഘാടനം ചെയ്യുകയും ചെയ്തു. 1975ൽ കൊച്ചി രൂപതയിൽ സ്ഥാപിതമായ യുവജനപ്രസ്ഥാനം ഒട്ടേറെ ജനകീയ മൂന്നേറ്റങ്ങൾക്ക് തുടക്കം കുറിച്ചതായി ചരിത്രം രേഖപ്പെടുത്തുന്നു എന്നും, ക്രിസ്തുവിന്റെ ആദർശങ്ങളിൽ അടിസ്ഥാനമിട്ട പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കെ.സി.വൈ.എം. കൊച്ചി രൂപത ഡയറക്ടർ ഫാ. മെൽറ്റസ്…

Read More

കെ.സി.വൈ.എം കലൂർ മേഖല യുടെ നേതൃത്വത്തിൽ നടക്കാനിരിക്കുന്ന യൂത്ത് ഡേ സെലിബ്രേഷന്റെ നാമപ്രകാശനം കെ.സി.ബി.സി യുവജന കമ്മീഷൻ്റെ ചെയർമാൻ ഡോ. ക്രിസ്തുദാസ്.ആർ, വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ, കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥന ഡയറക്ടർ ഫാ. അനൂപ് കളത്തിത്തറ OSJ എന്നിവർ ചേർന്ന് കെ.സി.വൈ.എം കലൂർ മേഖല പ്രസിഡന്റ് അമൽ ജോർജിന് കൈമാറി പ്രകാശനം ചെയ്തു. കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥന വൈസ് പ്രസിഡന്റ് അക്ഷയ് അലക്സ്, കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി റോസ് മേരി കെ.ജെ, ട്രഷറർ ജോയ്‌സൺ പി.ജെ, വൈസ് പ്രസിഡന്റ് വിനോജ് വർഗീസ്, കെ.സി.വൈ.എം കലൂർ മേഖല സെക്രട്ടറി അമൃത് ബാരിഡ് കെ. ഡബ്ല്യു എന്നിവർ സന്നിഹിതരായിരുന്നു.

Read More