Author: admin

കൊച്ചി: മൂന്നാറില്‍ വ്യാജ രേഖയുണ്ടാക്കി നിരവധി തട്ടിപ്പുകള്‍ നടത്തിയെന്ന് ഹൈക്കോടതി നിരീക്ഷണം. പട്ടയവിതരണത്തിലെ വിവരശേഖരണത്തില്‍ ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടുവെന്നാണ് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചത് . പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉള്‍പ്പെടെ ആരും ഒന്നും പരിശോധിക്കുന്നില്ല എന്നും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കീഴില്‍ സ്പെഷ്യല്‍ ഓഫീസറെ നിയമിക്കണമെന്നും അമിക്കസ് ക്യൂറി ആവശ്യപ്പെട്ടു. മൂന്നാറിലും പരിസരത്തുമുള്ള നിര്‍മാണങ്ങള്‍ നിയന്ത്രിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കോടതിക്ക് പരിമിതികളുണ്ട്, സര്‍ക്കാരാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. മുന്‍ ഉത്തരവുകള്‍ എന്തുകൊണ്ട് നടപ്പിലായില്ലെന്നും കോടതി ചോദിച്ചു. ഇതിന്റെ കാരണവും ഹില്‍ ഏരിയ അതോറിറ്റി രൂപീകരിക്കാത്തതും സര്‍ക്കാര്‍ വിശദീകരിക്കണം. മൂന്നാര്‍ വിഷയം പിന്നീട് പരിഗണിക്കാനായി ഹൈക്കോടതി മാറ്റിവെച്ചു.

Read More

തിരുവനന്തപുരം:ക്രിമിനലുകളെ കേരള പൊലീസിൽ വച്ചുപൊറുപ്പിക്കില്ല എന്നതാണ് സര്‍ക്കാര്‍ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മികച്ച ക്രമസമാധാന പാലനശേഷി, കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിലും തടയുന്നതിലുമുള്ള മികവ്, ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി പൊതുജനസേവനം നടത്താനുള്ള പ്രാപ്തി, മയക്കുമരുന്ന് വ്യാപനം തടയുന്നതിലുള്ള ആര്‍ജ്ജവം എന്നിവയെല്ലാം ഇന്നത്തെ കേരള പൊലീസിന്‍റെ പ്രത്യേകതകളാണ്. ഈ നിലയില്‍ പ്രകടമായ മാറ്റം ഇന്ന് കേരള പൊലീസില്‍ ദൃശ്യമാണ്. ജനസൗഹൃദ സേവനം ഉറപ്പാക്കി കേരള പൊലീസ് മുന്നേറുമ്പോഴും ഏതാനും ചില ഉദ്യോഗസ്ഥര്‍ സേനയുടെ വിശ്വാസ്യത കളങ്കപ്പെടുത്തുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ക്രിമിനല്‍ വാസനകളുള്ള ഇത്തരം ഉദ്യോഗസ്ഥരെ ഘട്ടം ഘട്ടമായി സേനയില്‍ നിന്നും പുറത്താക്കുന്നതിന് ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. ക്രിമിനല്‍ കേസുകളിൽ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്ത് ക്രിമിനല്‍ നിയമപ്രകാരമുള്ള നടപടികളും വകുപ്പുതല നടപടികളും സ്വീകരിക്കുന്നുണ്ട്. കുറ്റകൃത്യങ്ങളുടെ ഗൗരവത്തിന്‍റെ അടിസ്ഥാനത്തില്‍ ശിക്ഷാ നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്. അപ്രകാരം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ 8 വര്‍ഷത്തിനുള്ളില്‍ 108 ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍നിന്നും നീക്കം ചെയ്തിട്ടുണ്ട്.

Read More

ശ്രീനഗർ :ജമ്മു കശ്മീരില്‍ ബാരാമുള്ളയിലെ ഹാദിപോരയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടുന്നു. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരർ കൊല്ലപ്പെട്ടു . ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. മൂന്ന് ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായാണ് സൂചന. മേഖലയില്‍ തെരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ജമ്മു കശ്മീരില്‍ കഴിഞ്ഞ 11 ദിവസങ്ങള്‍ക്കിടെയുണ്ടാകുന്ന ആറാമത്തെ ഭീകരാക്രമണമാണിത്.ഇതിനിടെ ജമ്മുകശ്മീരിലെ റിയാസി ഭീകരാക്രമണത്തില്‍ ഒരാള്‍ അറസ്റ്റില്‍. തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിന് നേരെ ഉണ്ടായ ഭീകരാക്രമണത്തില്‍ 9 പേരാണ് കൊല്ലപ്പെട്ടത്.

Read More

ക്രിസ്തുവിനെ പ്രതിഫലിപ്പിക്കുന്ന വൈദികര്‍ നീതിയുടെയും സ്‌നേഹത്തിന്റെയും സാക്ഷികളാണെന്ന് കേരള റീജിയണല്‍ ലാറ്റിന്‍ കാത്തോലിക് ബിഷപ്‌സ് കൗണ്‍സില്‍ (കെആര്‍എല്‍സിബിസി)  പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍.

Read More

‘ലിറ്റില്‍ ഹാര്‍ട്‌സ്’ ചിത്രത്തിന് ശേഷം ഷെയിന്‍ വീണ്ടും പ്രണയനായകനായി എത്തുന്ന ചിത്രമാണ് ‘ഹാല്‍’. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ജെ വി ജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വീര സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വഹിചിരിക്കുന്നത് നിഷാദ് കോയയാണ്. ഓര്‍ഡിനറി, മധുര നാരങ്ങ, തോപ്പില്‍ ജോപ്പന്‍, ശിക്കാരി ശംഭു എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിഷാദ് കോയ രചന നിര്‍വഹിക്കുന്ന സിനിമയാണ് ‘ഹാല്‍’. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നാണ് സൂചന. ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് നന്ദഗോപന്‍ ആണ്. ക്യാമറ: രവി ചന്ദ്രന്‍

Read More

ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ന​യ അഴിമതി ആരോപണ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ ജാ​മ്യ ഹ​ർ​ജി​യി​ൽ കോ​ട​തി ഇ​ന്ന് വാ​ദം​കേ​ൾ​ക്കും. കേ​ജ​രി​വാ​ളി​ന്‍റെ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നിക്കുന്ന സാഹചര്യത്തിലാണ് ജാ​മ്യ ഹ​ർ​ജി കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്. ഇ​ഡി​യു​ടെ അ​പേ​ക്ഷ പ്ര​കാ​രം കോ​ട​തി മ​റു​പ​ടി ഫ​യ​ൽ ചെ​യ്യാ​ൻ കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ ആ​രോ​ഗ്യ​സ്ഥി​തി ചൂ​ണ്ടി​ക്കാ​ട്ടി ഇ​ട​ക്കാ​ല ജാ​മ്യം കോ​ട​തി ത​ള്ളി​യി​രു​ന്നു. വൈ​ദ്യ​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് തി​ഹാ​ർ ജ​യി​ൽ അ​ധി​കൃ​ത​ർ​ക്ക് കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Read More

തെഹ്‌റാന്‍: ഇറാനിലുണ്ടായ ഭൂചലനാദത്തിൽ നാല് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 120ലേറെ ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇറാനിലെ ഖുറാസാന്‍ റദ്‌വി പ്രവിശ്യയിലെ കഷ്മര്‍ കൗണ്ടിയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇറാന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍നയുടേതാണ് റിപ്പോര്‍ട്ട്. പരുക്കേറ്റവരില്‍ 35 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് കഷ്മര്‍ ഗവര്‍ണര്‍ ഹുജ്ജതുല്ല ശരീഅത്ത്മദാരി അറിയിച്ചു. മറ്റുള്ളവരെ പ്രാഥമികചികിത്സക്ക് ശേഷം വിട്ടയച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ ദേഹത്ത് വീണാണ് നാലുപേര്‍ മരണപ്പെട്ടത്. പ്രാദേശിക സമയം ഉച്ച 1.24ന് ഉണ്ടായ ഭൂകമ്പത്തില്‍ നിരവധി കെട്ടിടങ്ങള്‍ക്കും കാറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടന്നവരെ റെഡ്ക്രസന്റ് വളന്റിയര്‍മാര്‍ രക്ഷിച്ചതായി ഖുറാസാന്‍ റദ്‌വി റെഡ് ക്രസന്റ് സൊസൈറ്റി മാനേജിങ് ഡയറക്ടര്‍ അലി മോനിരി പറഞ്ഞു. ആളപായങ്ങളും നാശനഷ്ടങ്ങളും വിലയിരുത്തി വരികയാണെന്നും അദ്ദേഹം അറിയിച്ചു.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴയുടെ പശ്ചാത്തലത്തിൽ ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ് നൽകിയത്. മഴക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. കഴിഞ്ഞ ദിവസം ഇടിമിന്നലേറ്റ് സംസ്ഥാനത്ത് രണ്ടു സ്ത്രീകൾ മരിച്ചിരുന്നു. ഉയർന്ന തിരമാലക്കും കടലേറ്റത്തിനും സാധ്യതയുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. നാളെ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയാണ് പ്രവചിച്ചിട്ടുള്ളത്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ശനിയാഴ്ചയും അതിശക്തമായ മഴയുണ്ടാകാൻ സാധ്യതയുള്ളതിനാൽ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് ഉണ്ട്. കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്.   മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ആന്ധ്രാ തീരത്തിനും മുകളിലായി ചക്രവാതച്ചുഴി…

Read More

ന്യൂഡൽഹി :എൻഡിഎ സർക്കാർ അതിജീവിക്കാൻ കഷ്ടപ്പെടുകയാണെന്ന് രാഹുൽ ഗാന്ധി. മോദി ക്യാമ്പുകളിൽ അതൃപ്തി രൂപപ്പെട്ട് കഴിഞ്ഞുവെന്നും , വൈകാതെ സർക്കാർ താഴെ വീഴുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. യു.കെയിലെ ഹിന്ദുസ്ഥാന്‍ ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് മൂന്നാം മോദി സർക്കാരിനെ കുറിച്ചുള്ള തെളിവുകൾ തനിക്ക് ലഭിച്ചെന്ന് രാഹുൽ വ്യക്തമാക്കിയത്.‘നിലവിലെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തെ രാഹുല്‍ ടെക്‌റ്റോണിക് എന്ന് വിശേഷിപ്പിക്കുന്നു. വലിയ മാറ്റമാണ് രാജ്യത്തെ രാഷ്ട്രീയ വ്യവസ്ഥിതിയില്‍ സംഭവിച്ചിരിക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വിശാലമായ ഒരിടം ഇപ്പോള്‍ തുറന്നിട്ടുണ്ട്’, രാഹുല്‍ വ്യക്തമാക്കി .ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ മോദിയുടെ ക്യാമ്പുകളില്‍ അതൃപ്തി വര്‍ധിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച വിവരങ്ങള്‍ അറിയാനുള്ള സ്രോതസുകള്‍ ഞങ്ങൾക്കുണ്ട്’, രാഹുൽ പറഞ്ഞു .

Read More