Author: admin

കോപ്പ അമേരിക്കയിൽ തുടർച്ചയായ രണ്ടാം വിജയത്തോടെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച് ഉറു​ഗ്വേ. ബൊളീവിയയെ എതിരില്ലാത്ത അഞ്ച് ​ഗോളുകൾക്കാണ് ഉറു​ഗ്വേ പരാജയപ്പെടുത്തിയത്. എന്നാൽ മറ്റൊരു മത്സരത്തിൽ പനാമയോട് ഒരു ഗോളിന് പരാജയപ്പെട്ട യു എസിന്റെ ക്വാർട്ടർ ഫൈനൽ സ്വപ്നങ്ങൾക്ക് മങ്ങലേറ്റു. എട്ടാം മിനിറ്റിൽ ഫകുണ്ടോ പെലിസ്ട്രി, 21-ാം മിനിറ്റിൽ മാക്‌സിമിലിയാനോ അറൗജോവിന്റെ അസിസ്റ്റിൽ ഡാർവിൻ ന്യൂനസ്, 77-ാം മിനിറ്റിൽ നിക്കോളാസ് ക്രൂസിന്റെ അസിസ്റ്റിൽ മാക്‌സിമിലിയാനോ, 81-ാം മിനിറ്റിൽ ഫകുണ്ടോ പെലിസ്ട്രി അസിസ്റ്റിൽ ഫെഡറിക്കോ വാൽവെർഡെ, 89-ാം മിനിറ്റിൽ റോഡ്രിഗോ ബെൻ്റാൻകൂർ എന്നിവരാണ് ഉറു​ഗ്വേയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. അതേസമയം, 22-ാം മിനിറ്റിൽ ഫോളറിന് ബലോഗനിലൂടെ മത്സരത്തിൽ ഒന്നാമതെത്തിയത് അമേരിക്കയാണെങ്കിലും, 26,83 എന്നീ മിനിറ്റുകളിൽ പനാമ തങ്ങളുടെ വിജയമ ഉറപ്പായിക്കാൻ പോന്ന രണ്ടു ഗോളുകൾ നേടുകയായിരുന്നു.

Read More

ഇം​ഗ്ലണ്ടിനെ തകർത്ത് ഇന്ത്യ ട്വന്റി20 ലോകകപ്പ് ഫൈനലിൽ. ടി20 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ 68 റണ്‍സിന് തോല്‍പ്പിച്ചു. മികച്ച ബൗളിങിലൂടെയാണ് ഇന്ത്യ ഇംഗ്ലണ്ടിനെ കീഴടക്കിയത്. ടി20 ലോകകപ്പിന്റെ പ്രഥമ പതിപ്പില്‍ ചാംപ്യന്‍മാരായ ഇന്ത്യ ഇത് മൂന്നാം തവണയാണ് ഫൈനലില്‍ യോഗ്യത നേടുന്നത്. നാളെ നടക്കുന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍. ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 171 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ട് 16.4 ഓവറില്‍ ഓള്‍ഔട്ടായി. കനത്ത മഴ കാരണം ഔട്ട്ഫീല്‍ഡില്‍ വെള്ളമുണ്ടായിരുന്നതിനാല്‍ ഒരു മണിക്കൂറിലധികം വൈകിയാണ് കളി ആരംഭിച്ചത്. ടോസ് നേടിയ ഇം​ഗ്ലണ്ട് ഫിൽഡിം​ഗിനിറങ്ങി. എന്നാല്‍ എട്ട് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മോശ കാലവസ്ഥ കാരണം കളി വീണ്ടും തടസ്സപ്പെട്ടു.

Read More

ന്യൂഡൽഹി :പൊതുപരീക്ഷ നടത്തിപ്പിൽ കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്‌ച സഭയിൽ ഉന്നയിച്ച് ഇന്ത്യ സഖ്യം. ഇരു സഭകളിലും നീറ്റ് പരീക്ഷാക്രമക്കേട് വിഷയം ചർച്ചചെയ്യണമെന്ന് പ്രതിപക്ഷം ഒറ്റക്കെട്ടായി ആഴശ്യപ്പെട്ടു. പരീക്ഷ നടത്തിപ്പിൽ വലിയ വീഴ്ചയാണുണ്ടായത്. യാതൊരു അടിസ്ഥാനവുമില്ലാതെയാണ് പരീക്ഷ നടത്തിപ്പിന്റെ കരാർ കേന്ദ്രം നൽകിയത്. പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയാണ് വിഷയം ലോക്സഭയിൽ ഉന്നയിച്ചത് . പ്രതിപക്ഷ സഖ്യ കക്ഷികൾ പ്രത്യേക ചർച്ച ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റിൽ പ്രസ്താവന നടത്തണമെന്നുമാണ് പ്രതിപക്ഷ ആവശ്യം. അതേസമയം രാജ്യത്തെ അടിസ്ഥാന കാര്യങ്ങളിൽ പോലും ക്രമക്കേട് നടക്കുന്നുവെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. മോദി സർക്കിരിന്റെ പത്ത് വർഷത്തെ അഴിമതിയും അനാസ്ഥയുമാണ് ദില്ലി എയർ പോട്ടിലെ സംഭവത്തിലൂടെ വെളിവാകന്നതെന്നും അദ്ദേഹം തുറന്നടിച്ചു.

Read More

കൊച്ചി: ആത്മാർഥതയും വിശ്വാസ്യതയും കൈവിട്ടുപോയ കാലഘട്ടത്തിലൂടെയാണ് മാധ്യമ പ്രവർത്തനം കടന്നുപോകുന്നതെന്നും ഇവ വീണ്ടെടുക്കാൻ മാധ്യമപ്രവർത്തകർ ശ്രമിക്കണമെന്നും പ്രമുഖ സാഹിത്യകാരൻ എൻ. എസ്. മാധവൻ. മുഖ്യവാർത്തകളാകുന്ന പ്രധാന വിഷയങ്ങൾ പലതും ഒരു പരിധി കഴിഞ്ഞാൽ മൃദു വാർത്തകളായി മാറുന്ന രീതിയാണ് നിലവിൽ മാധ്യമങ്ങൾ സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എറണാകുളം പ്രസ്ക്ലബിൻ്റെ സി.വി. പാപ്പച്ചൻ സ്മാരക മാധ്യമ പുരസ്കാര ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എൻ.എസ്. മാധവൻ. എറണാകുളം പ്രസ്ക്ലബിൽ നടന്ന ചടങ്ങിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.എസ്. മൊഹിയുദ്ദീൻ സി.വി. പാപ്പച്ചൻ അനുസ്മരണ പ്രഭാഷണം നടത്തി. സി.വി. പാപ്പച്ചൻ സ്മാരക പ്രശസ്തിപത്രം ജില്ലാ നിർവ്വാഹക സമിതി അംഗം സുനി അൽഹാദി അവതരിപ്പിച്ചു. മാതൃഭൂമി ന്യൂസ് കൊച്ചി റിപ്പോർട്ടർ റിയ ബേബി 20,000 രൂപയും പ്രശസ്തിപത്രവും മെമൻ്റോയും അടങ്ങുന്ന പുരസ്കാരം എൻ. എസ്. മാധവനിൽനിന്ന് ഏറ്റു വാങ്ങി. കാട്ടാന ആക്രമണത്തിൽ മരിച്ച മാതൃഭൂമി ന്യൂസ് പാലക്കാട് കാമറാമാൻ എ.വി. മുകേഷിനു വേണ്ടി ജൂറിയുടെ പ്രത്യേക…

Read More

ബെംഗളൂരു: നിർത്തിയിട്ടിരുന്ന ട്രക്കിൽ മിനി ബസ് ഇടിച്ച് പതിമൂന്ന് പേർ മരിച്ചു.കർണാടകയിലെ പൂനെ-ബാംഗ്ലൂർ ഹൈവേയിൽ ആണ് അപകടം . പരിക്കുകളോടെ നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . പതിനൊന്ന് പേർ സംഭവസ്ഥലത്തും രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. ഹവേരി ജില്ലയിലെ ഗുണ്ടേനഹള്ളി ക്രോസിന് സമീപം പുലർച്ചെ നാല് മണിയോടെയാണ് അപകടം. പതിനേഴ് പേരാണ് മിനി ബസിൽ ഉണ്ടായിരുന്നത്. ശിവമോഗ സ്വദേശികളായ ഇവർ തീർത്ഥാടനത്തിനായി ബെലഗാവി ജില്ലയിലേക്ക് പോയി തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. മൂന്നു ദിവസത്തെ തീർഥാടനത്തിന് ശേഷം വ്യാഴാഴ്ച രാത്രിയാണ് ഇവർ ശിവമോഗയിലേക്ക് തിരികെ മടങ്ങിയത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നും പൊലീസ് അറിയിച്ചു. അപകട കാരണത്തിൽ പൂർണ്ണ വ്യക്തത വന്നിട്ടില്ലെങ്കിലും മിനി ബസിൻ്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ഹൈവേയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ മിനി ബസ് ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Read More

മുതലപ്പൊഴിയിലെ കടല്‍ ശാന്തമാക്കാന്‍ തന്റെ പക്കല്‍ മോശയുടെ വടിയൊന്നുമില്ലെന്ന ഫിഷറീസ് – ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ നിയമസഭയിലെ പ്രസ്താവത്തില്‍, ‘കടല്‍ കൊണ്ടുപോയ തങ്ങളുടെ ആണുങ്ങള്‍ക്കുവേണ്ടി’ വിലപിക്കുന്ന പുതുക്കുറിച്ചിയിലെയും അഞ്ചുതെങ്ങിലെയും വിധവകളുടെ കണ്ണുനീരിനോടും സംസ്ഥാനത്തെ തീരമേഖലയിലെ ഏഴകളുടെ കൊടിയ ദുരിതങ്ങളോടുമുള്ള അവജ്ഞയും നെറികേടും അഹന്തയും വായിച്ചെടുക്കാനാകും.

Read More

എല്ലാവിധ ബന്ധനങ്ങളിലും നിന്ന് നമ്മെ മോചിപ്പിക്കുന്ന ദൈവജനനിയുടെ അദ്ഭുതകരമായ പരാപാലന മാധ്യസ്ഥ്യത്തിന് കൃതജ്ഞതയർപ്പിച്ചുകൊണ്ട് അതിരൂപത വല്ലാർപാടം ബസിലിക്കയുടെ മഹാജൂബിലി ആഘോഷിക്കുമ്പോൾ, ”അനേകർക്കു മോചനം നൽകുന്ന മോചനദ്രവ്യമാകാനായി’ അഭിഷേചനത്തിനും കൈവയ്പ് ശുശ്രൂഷയ്ക്കുമൊരുങ്ങുന്ന, അനുദിന ജീവിതവിശുദ്ധിയുടെ ‘മിസ്റ്റിക്കൽ’ ദൈവാനുഭവം പങ്കുവയ്ക്കുന്ന ഡോ. ആന്റണി വാലുങ്കലുമായി ഒരു ഹൃദയസംവാദം:  

Read More

ഈ സിനിമ നാം അറിഞ്ഞ ചരിത്രത്തെ ചോദ്യം ചെയ്യുകയും ലാറ്റിനമേരിക്കയുടെ കൊളോണിയല്‍ ഭൂതകാലത്തെക്കുറിച്ച് ചിന്തിക്കാന്‍ നമ്മെ ക്ഷണിക്കുകയും ചെയ്യുന്നു.

Read More

കൊച്ചി: എടവനക്കാട് കനത്തെ മഴയെ അവഗണിച്ചും റോഡിൽ കുത്തിയിരുന്ന് സമരം ചെയ്യുകയാണ് എടവനക്കാട് തീരവാസികൾ. അണിയിൽ കടപ്പുറം മുതൽ കുഴുപ്പിള്ളി ചാത്തങ്ങാട് ബീച്ച് വരെയുള്ള ഭാഗത്ത് കടലേറ്റം രൂക്ഷമായി തുടരുകയാണ്. വൈപ്പ‌നിൽ പടിഞ്ഞാറൻ മേഖലകളിൽ സ്ഥിതി ഗുരുതരമാണ്. ചെമ്മീൻ കെട്ടുകൾ അടക്കമുള്ള ജലാശയങ്ങൾ നിറഞ്ഞ കവിഞ്ഞു. മത്സ്യബന്ധനം തടസ്സപ്പെട്ടു. ഇടറോഡുകൾ വെള്ളത്തിൽ മുങ്ങിയതോടെ ഉൾഭാഗങ്ങളിലേക്കു വാഹന ഗതാഗതവും തടസ്സപ്പെട്ടു. സമീപത്തെപല വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.കഴിഞ്ഞ 20 വർഷക്കാലമായി അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാതെ പിന്നോട്ടില്ല എന്നാണ് ദേശീയ പാത ഉപരോധിച്ച് സമരം ചെയ്യുന്ന നാട്ടുകാർ പറയുന്നത്. ചെല്ലാനത്ത് നിർമ്മിച്ച പോലെ ടെട്രോപാഡും പുലിമുട്ടും എടവനക്കാടും നിർമ്മിക്കണമെന്ന് എടവനക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് ഹസീന അബ്ദുൾ സലാം പറഞ്ഞു. ദുരിതത്തിലായ പല വീട്ടുകാരും ബന്ധുമിത്രാദികളുടെ വീടുകളിൽ അഭയം തേടിയിരിക്കുകയാണ്. പഴങ്ങാട് കടപ്പുറത്ത് കടൽ ഭിത്തി പൂർണമായി ഇടിഞ്ഞ് ശക്തമായി ഒഴുകുന്ന കടൽവെള്ളം തീരദേശ റോഡിലേക്ക് എത്തിയതോടെറോഡും കായലും തിരിച്ചറിയാനാത്ത വിധത്തിൽ ആയി.തകർന്ന കടൽ…

Read More