- KRLCBC, വിശ്വാസ പരിശീലന കമ്മീഷൻ: വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ വർഷ ആചരണം
- KLCA വൈപ്പിൻ നിയോജകമണ്ഡലം കൺവെൻഷൻ ഞായറാഴ്ച്ച
- ശ്രീലങ്കയിലെ തീവ്രവാദി ആക്രമണം: ശ്രീലങ്കയിൽ മുൻ ഇന്റലിജൻസ് മേധാവി അറസ്റ്റിൽ
- ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട്: നടപടിക്കെതിരേ വിഎച്ച്പി രംഗത്ത്
- യാക്കോബായ -ഓർത്തഡോക്സ് സഭാ തർക്കം പരിഹരിക്കുന്നതിന് സാധ്യമായ ശ്രമം നടത്താം: പ്രധാനമന്ത്രി
- ഛത്തീസ്ഗഡിൽ വീണ്ടും ക്രൈസ്തവ വിശ്വാസിയുടെ മൃതസംസ്കാരം തടഞ്ഞു
- നൈജീരിയയിൽ കത്തോലിക്ക ദേവാലയം അഗ്നിയ്ക്കിരയാക്കുവാൻ ശ്രമം
- മെക്സിക്കോയിലെ ടെറസ്സിനു മുകളിലെ ദിവ്യകാരുണ്യ ആശീർവാദത്തിന്റെ വീഡിയോ വൈറൽ
Author: admin
|കേരളത്തിന്‍റെ സാംസ്കാരിക വകുപ്പുമന്ത്രി വിവേകത്തോടെയും
അന്തസ്സോടെയും സംസാരിക്കണം|
കൊച്ചി:എറണാകുളത്തെ സർക്കാർ നേഴ്സിംഗ് സ്കൂൾ ശതാബ്ദി ആഘോഷിക്കുമ്പോൾ അതിന് പ്രാരംഭം കുറിച്ച മഹാന്മക്കളെ മറക്കുന്നത് ഉചിതമല്ലെന്ന് കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് കുറ്റപ്പെടുത്തി. സ്കൂളിന്റെ പ്രാരംഭ ചരിത്രം തന്നെ തെറ്റായിട്ടാണ് സംഘാടകർ ക്ഷണക്കത്തിൽ ചേർത്തിട്ടുള്ളത്. 1924 ൽ കൊച്ചി മഹാരാജാവിന്റെ അഭ്യർത്ഥനയെത്തുടർന്ന് വരാപ്പുഴ അതിരൂപതയുടെ മെത്രാപ്പോലീത്ത ഡോ, എയ്ഞ്ചൽ മേരി താല്പര്യമെടുത്താണ് യൂറോപ്പിൽ നിന്നും സിസ്സ്റ്റേഴ്സ് ഓഫ് ചാരിറ്റി എന്ന സന്ന്യാസിനി സമൂഹത്തിലെ സഹോദരിമാർ കേരളത്തിലെത്തുന്നത്.തിരുവതാംകൂറിൽ 117 വർഷങ്ങൾക്ക് മുൻപെ ഹോളി ക്രോസ് സന്ന്യാസിനിമാരെ കൊണ്ടുവന്നിരുന്നു. കൊല്ലത്ത് കൊട്ടിയത്ത് ആതുര ശുശ്രൂഷാ മേഖലയിൽ ഇന്നും സജീവമാണ്. കേരളത്തിലെ നേഴ്സിംഗ് പരിശീലനത്തിനു ഊടുംപാവും നല്കിയത് ഈ ക്രൈസ്തവ സന്യാസസമൂഹങ്ങളാണ്.സിസ് സ്റ്റേഴ്സ് ഓഫ് ചാരിറ്റീസ് ഇപ്പോഴും നഗരത്തിലെ ലൂർദ്ദ് ആശുപത്രിയിലും അശരണരായ വയോജനങ്ങളെ സംരക്ഷിക്കുന്ന ഹൗസ് ഓഫ് പ്രൊവിഡൻസിന്റെ പ്രവർത്തനങ്ങളിലും സജീവമാണ്. പ്രാരംഭകരായ ഈ സമൂഹത്തെ ശതാബ്ദി ആഘോഷങ്ങളിൽ ഉൾപ്പെടുത്താതിരുന്നത് നന്ദികേടാണ്, ഇത് തിരുത്തും എന്നാണ് പ്രതീക്ഷിക്കുന്നത്-ജോസഫ് ജൂഡ് പ്രസ്താവനയിൽ പറഞ്ഞു
തിരുവനന്തപുരം:കോൺഗ്രസ് മഹാത്മാഗാന്ധിയെ മനസ്സിലാക്കണം, നെഹ്റുവിനെ വായിക്കണം, അപ്പോൾ അയോധ്യയിലേക്കുള്ള ക്ഷണം സ്വീകരിക്കണോ വേണ്ടയോ എന്നുള്ള സംശയം മാറുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരളത്തിലെ എല്ലാ പാർലമെൻറ് സീറ്റുകളിലും എൽഡിഎഫ് വിജയിക്കണം. തൂക്ക് മന്ത്രിസഭ വന്നാൽ കോൺഗ്രസ് എംപിമാർ കൈ പൊക്കാൻ പോകുന്നത് ബിജെപിക്ക് വേണ്ടിയാകുമെന്നും അദ്ദേഹം പരിഹസിച്ചു.എൽഡിഎഫ് വിജയിച്ചാൽ കൈ പൊക്കാൻ പോകുന്നത് ഇന്ത്യ സഖ്യത്തിന് വേണ്ടിയാണ്. അത് ജനങ്ങൾ മനസിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ഗ്രൂപ്പ് അഞ്ച് ഗ്രൂപ്പായെന്ന വിഎം സുധീരന്റെ പ്രസ്താവന പ്രധാനമാണെന്നും കോൺഗ്രസ് അത് പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീഹരിക്കോട്ട :2024 പിറക്കുമ്പോൾ ഒരു ചരിത്രനേട്ടത്തിന്റെ കൂടി നിറവിലാണ് ഐഎസ്ആര്‍ഒ . ഇന്ത്യയുടെ ആദ്യ എക്‌സ്–റേ പോളാരിമീറ്റർ ഉപഗ്രഹമായ എക്സ്‍പോസാറ്റുമായി സതീഷ് ധവാൻ സ്പേസ് സെന്‍ററില്‍ നിന്നും ഇന്ന് രാവിലെ 9:10ന് പിഎസ്എൽവി സി-58 പറന്നുയര്‍ന്നു. പിഎസ്‌എല്‍വിയുടെ അറുപതാമത്തെ വിക്ഷേപണമാണിത്. തമോഗര്‍ത്തങ്ങളെയും ന്യൂട്രോണ്‍ നക്ഷത്രങ്ങളെയും കുറിച്ചുള്ള പഠനമാണ് എക്സ്‍പോസാറ്റിലൂടെ ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്. ഭൂമിയില്‍ നിന്നും 650 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് പിഎസ്എൽവി സി-58 എക്‌സ്‌പോസാറ്റിനെ സുരക്ഷിതമായി എത്തിച്ചിരിക്കുന്നത്. ഐഎസ്‌ആര്‍ഒയും ബെംഗളൂരുവിലെ രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായിട്ടാണ് എക്‌സ്‌പോസാറ്റ് രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്.ലോകത്തിലെ തന്നെ രണ്ടാമത്തെ എക്‌സ്‌റേ പോളാരിമീറ്റര്‍ സാറ്റലൈറ്റാണ് ഇന്ത്യയുടെ എക്‌സ്‌പോസാറ്റ്. നാസയാണ് ലോകത്ത് ആദ്യമായി എക്‌സ്‌റേ പോളാരിമീറ്റര്‍ സാറ്റലൈറ്റ് വിക്ഷേപണം നടത്തിയത്. 2021ല്‍ ആയിരുന്നു നാസയുടെ വിക്ഷേപണം. പോളിക്‌സ്, എക്‌സ്‌പെക്‌ട് എന്നിങ്ങനെ രണ്ട് പെലോഡുകളാണ് പ്രധാനമായും ഇന്ത്യയുടെ എക്‌സ്‌പോസാറ്റ് ഉപഗ്രഹത്തില്‍ ഉള്ളത്. ഇതില്‍ ആദ്യത്തെ പെലോഡായ പോളിക്‌സ് എന്ന ഉപകരണം 8 മുതല്‍ 40 കിലോ ഇലക്‌ട്രോണ്‍ വോള്‍ട്ട് വരെയുള്ള എക്‌സ്…
തിരുവനന്തപുരം : 2024 ലെ റിപ്പബ്ലിക്ക് ദിന പരേഡില്‍ കേരളത്തിൽ നിന്നുള്ള നിശ്ചലദൃശ്യത്തിന് അനുമതിയില്ല. കേന്ദ്ര പ്രതിരോധ മന്ത്രാലയമാണ് കേരളം സമര്‍പ്പിച്ച മാതൃകകള്‍ തള്ളിയത് ”വികസിത ഭാരതം”, ”ഇന്ത്യ ജനാധിപത്യത്തിന്‍റെ മാതാവ്” എന്നീ വിഷയങ്ങളിലായിരുന്നു കേരളത്തിന്‍റെ നിശ്ചലദൃശ്യ മാതൃക തയ്യാറാക്കിയത്. കേരളത്തിന് പുറമെ പഞ്ചാബ്, ബംഗാള്‍, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളുടെ നിശ്ചലദൃശ്യ മാതൃകകള്‍ക്കും കേന്ദ്രം അനുമതി നിഷേധിച്ചിട്ടുണ്ട്. എല്ലാ വർഷവും പത്തോ പതിനഞ്ചോ സംസ്ഥാനങ്ങൾക്ക് മാത്രമാണ് കേന്ദ്രം അനുമതി നൽകുന്നത്.2020ലായിരുന്നു അവസാനമായി കേരളത്തിന്‍റെ നിശ്ചലദൃശ്യത്തിന് അനുമതി നിഷേധിച്ചിരുന്നത്. എന്നാൽ 2021 ലും 2022 ലും കേരളത്തിന്‍റെ നിശ്ചലദൃശ്യം റിപ്പബ്ലിക്ക് ദിന പരേഡില്‍ ഉൾപ്പെടുത്താൻ അനുമതി ലഭിച്ചിരുന്നു. 2023 റിപ്പബ്ലിക് ദിനത്തില്‍ കേരളം അവതരിപ്പിച്ച നിശ്ചലദൃശ്യം ശ്രദ്ധേയമായിരുന്നു. സ്‌ത്രീശക്തി പ്രമേയമാക്കിയാണ് 2023ൽ കേരളം റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്തത്. സംസ്ഥാനത്തിന്‍റെ കലാപാരമ്പര്യം ഫ്ലോട്ടില്‍ മുഖ്യ ആകര്‍ഷണമായിരുന്നു.കേരളത്തില്‍ നിന്ന് ആദ്യമായാണ് ഗോത്ര നൃത്തം ഫ്ലോട്ടില്‍ ഇടം പിടിച്ചത്. സംസ്ഥാനത്തെ നാടന്‍ കലാപാരമ്പര്യവും ബേപ്പൂര്‍ ഉരുവിന്‍റെ…
ജപ്പാനില്‍ ശക്തമായ ഭൂചലനം. വടക്കൻ മധ്യ ജപ്പാനിൽ 7.6 തീവ്രത രേഖപ്പെടുത്തി. തുടർന്ന് ലീഗൽ മെട്രോളജി വകുപ്പ് തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.തീരപ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഇഷികാവ, നിഗറ്റ, ടോയാമ എന്നിവിടങ്ങളിൽ ശക്തമായ തിരയടിക്കുന്നു. അഞ്ച് മീറ്ററോളം ഉയരത്തിൽ തിരയടിച്ചെന്നാണ് റിപ്പോർട്ട്. ഭൂചലനത്തെ തുടർന്ന് ഹൊകുരികു ഇലക്ട്രിക് പവർ തങ്ങളുടെ ആണവ നിലയങ്ങളിൽ എന്തെങ്കിലും ക്രമക്കേടുകൾ ഉണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്ന് ജപ്പാനിലെ കൻസായി ഇലക്ട്രിക് വ്യക്തമാക്കി. ജപ്പാനിൽ തുടർ ചലനങ്ങൾക്ക് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്.പുതുവത്സര ദിനത്തിൽ ഉണ്ടായ ഭൂചലനം ടോക്കിയോയിലും കാന്റോ മേഖലയിലും അനുഭവപ്പെട്ടു.
ബിഹാർ:ബിഹാറിൽ എയര്‍ ഇന്ത്യയുടെ പഴയ വിമാനം റോഡ് മാര്‍ഗം കൊണ്ടുപോകവെ മേല്‍പ്പാലത്തിനടിയില്‍ കുടുങ്ങി. വിമാനം റോഡ് മാർഗം മുംബൈയില്‍ നിന്നും അസമിലേക്ക് ട്രക്കില്‍ കൊണ്ടുപോകുമ്പോഴാണ് വിമാനം കുടുങ്ങിയത്. ബിഹാറിലെ മോതിഹരിയില്‍ പിപ്രകോതി മേല്‍പ്പാലത്തിനടിയിലാണ് സംഭവം. തുടര്‍ന്ന് ദേശീയ പാതയില്‍ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വിമാനം കുടുങ്ങിയത് ട്രക്ക് ഡ്രൈവര്‍ മേൽപ്പാലത്തിന്റെ ഉയരം മനസിലാക്കാതെ നീങ്ങിയതോടെയാണ് എന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് പ്രദേശവാസികൾ ഉൾപ്പെടെയുള്ള ആളുകളുടെ സഹായത്താൽ വിമാനം സുരക്ഷിതമായി പുറത്തെടുക്കുകയും അതെ ട്രക്കിൽ ആസാമിലേക്ക് കൊണ്ടുപോവുകയും ചെയ്തു. വിമാനം കുടുങ്ങിയെന്നറിഞ്ഞ് നിരവധി ആളുകളാണ് പ്രദേശത്ത് തടിച്ചുകൂടിയത്. ഇതും റോഡിൽ വലിയ ഗതാഗതക്കുരുക്കിന് വഴിവച്ചു. സമൂഹമാധ്യമങ്ങളിൽ ഇതിന്റെ ദൃശ്യങ്ങൾ വൈറലാണ്.
കൊച്ചി: എറണാകുളം ജില്ലയിലെ മാറ്റി വച്ച നാലു നിയോജകമണ്ഡലങ്ങളിലെ നവകേരള സദസ് ആണ് ഇന്നും നാളെയുമായി ക്കും . വൈകിട്ട് 3ന് തൃക്കാക്കര മണ്ഡല സദസോടെയാണ് തുടക്കം. തൃക്കാക്കര, പിറവം, തൃപ്പൂണിത്തുറ, കുന്നത്തുനാട് മണ്ഡലങ്ങളിലെ സദസ്സുകളാണ് ഇന്നുo നാളെയുമായി നടക്കുന്നത്. ഉച്ചയ്ക്ക് രണ്ടു മണിയോടെ തൃക്കാക്കര മണ്ഡല സദസിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരുമടങ്ങുന്ന വാഹനവ്യൂഹം എത്തിച്ചേരും. സിവിൽ സ്റ്റേഷനിലെ പരേഡ് മൈതാനമാണ് വേദി. എൽഡിഎഫ് ധാരണയെ തുടർന്ന് രാജിവെച്ച ആൻ്റണി രാജുവിനും അഹമ്മദ് ദേവർകോവിലിനും പകരം കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാകും എറണാകുളം ജില്ലിയിലെ ബാക്കിയുള്ള നവകേരള സദസ്സിൽ പങ്കെടുക്കുക. സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രൻ്റെ മരണത്തെ തുടർന്ന് മാറ്റിവെച്ചതാണ് നാലുകേന്ദ്രങ്ങളിലെയും സദസ്സുകൾ .വൈകിട്ട് നാലു മണിയോടെ പിറവം മണ്ഡലത്തിലെ സദസ്. കെഎസ്ആർടിസി ബസ്‌സ്റ്റാൻഡ് ഗ്രൗണ്ടാണ് ഇതിനു വേദിയാകുന്നത്. ജനുവരി രണ്ടിന് തൃപ്പൂണിത്തുറ, കുന്നത്തുനാട് മണ്ഡലങ്ങളിലാണ് നവകേരള സദസ്. തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ സദസിന് പുതിയകാവ് ക്ഷേത്രം മൈതാനമാണ്…
സിഡ്‌നി: നവവത്സര ദിനത്തില്‍ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ രംഗത്ത് .കുടുംബത്തിനൊപ്പം സമയം ചെലവഴിക്കണമെതിനാലാണ് വിരമിക്കാൻ തീരുമാനിക്കുന്നതിനുള്ള പ്രധാന കാരണമെന്നും 37കാരനായ വാര്‍ണര്‍ പറഞ്ഞു.ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പ് വിജയത്തിന് പിന്നാലെ തന്നെ ഇക്കാര്യം താന്‍ ചിന്തിച്ചിരുന്നെന്നും വാര്‍ണര്‍ വ്യക്തമാക്കി. ടെസ്റ്റ് ക്രിക്കറ്റില്‍ അവസാന മത്സരത്തിന് ഇറങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഏകദിനത്തില്‍ നിന്നും വിരമിക്കാനും താരം തീരുമാനിച്ചിരിക്കുന്നത്. 2009ല്‍ ഓസ്‌ട്രേലിയന്‍ ടീമില്‍ അരങ്ങേറിയ വാര്‍ണര്‍ 161 ഏകദിന മത്സരങ്ങളില്‍ നിന്നും 45.3 ശരാശരിയിലും 97.26 പ്രഹരശേഷിയിലും 6,932 റണ്‍സ് നേടിയിട്ടുണ്ട്.
ന്യൂഡൽഹി : ലോകമെമ്പാടുമുള്ള മനുഷ്യർ നവവത്സരത്തെ ആനന്ദത്തോടെയും പ്രതീക്ഷയോടെയും വരവേറ്റു . ആടിയും പാടിയും ആഘോഷത്തോടെയാണ് ജനം 2024നെ സ്വീകരിച്ചത്. പലയിടങ്ങളിലും വൈകുന്നേരത്തോടെ ആരംഭിച്ച ആഘോഷ പരിപാടികള്‍ ഏറെ നേരം നീണ്ടുനിന്നു. ഇന്ത്യയിൽ കനത്ത സുരക്ഷയിലാണ് പ്രധാന നഗരങ്ങളിലെല്ലാം നവവത്സരാഘോഷങ്ങള്‍ നടന്നത്.മുംബൈ മറൈന്‍ ഡ്രൈവിലായിരുന്നു മുംബൈക്കാരുടെ പ്രധാന ആഘോഷങ്ങള്‍. ഡല്‍ഹിയിലെ കര്‍ത്തവ്യപഥിലും , കൊല്‍ക്കത്തയിലെ പാര്‍ക്ക് സ്ട്രീറ്റിലും ,ബെംഗളൂരുവിലെ ബ്രിഗേഡ് റോഡിലും , ഹൈദരാബാദിലെ ഹുസൈന്‍ സാഗറിലും ജനസഹസ്രങ്ങൾ നവ വത്സരാഘോഷങ്ങള്‍ക്കായെത്തി. ചെന്നൈ മറീന ബീച്ചും ആഘോഷ തിമിര്‍പ്പിലായിരുന്നു. ഗോവയിലെ പല സ്ഥലങ്ങളിലും ആഘോഷം കെങ്കേമമായി. പതിവുപോലെ, കേരളത്തിലെ പ്രധാന ആഘോഷം ഫോര്‍ട്ട് കൊച്ചിയില്‍ തന്നെയായിരുന്നു. പുതുവത്സര ആഘോഷങ്ങളുടെ പ്രധാന കേന്ദ്രമായ ഫോർട്ട് കൊച്ചിയിൽ കൂറ്റൻ പപ്പാഞ്ഞിയെ കത്തിച്ച് പുതുവർഷത്തെ വരവേറ്റു. ആഘോഷവും ആരവങ്ങളുമായി പതിനായിരങ്ങളാണ് ഇത്തവണയും ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തിയത്. ഫോർട്ട് കൊച്ചിയിൽ മാത്രം വിന്യസിച്ചത് ആയിരത്തോളം പൊലീസുകാരെയായിരുന്നു. വൈകിട്ട് 4 മണി മുതൽ ഗതാഗത നിയന്ത്രണം…
Subscribe to Updates
Get the latest creative news from FooBar about art, design and business.
